#saipallavi | ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം വേണോ?; എല്ലാം നഷ്ടപ്പെട്ട സാവിത്രിയുടെ അവസ്ഥ വരരുത്; നടിക്ക് ഉപദേശം

#saipallavi | ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം വേണോ?; എല്ലാം നഷ്ടപ്പെട്ട സാവിത്രിയുടെ അവസ്ഥ വരരുത്; നടിക്ക് ഉപദേശം
2024-03-23T10:52:00 | By Kavya N

തെലുങ്ക് സിനിമാ രം​ഗത്തെ താര റാണിയാണ് ഇന്ന് സായ് പല്ലവി. മികച്ച സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ സായ് പല്ലവിയോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. ഇവരുടെ യഥാസ്ഥിതിക സങ്കൽപ്പങ്ങളുമായി ചേർന്ന് പോകുന്നതാണ് സായ് പല്ലവിയുടെ ഇമേജ്. എപ്പോഴും സാധാരണക്കാരിയായി പൊതുവേദികളിലെത്തുന്നു, വിനയത്തോടെയുള്ള പെരുമാറ്റം,തുടങ്ങിയവ ഘടകങ്ങളെല്ലാം സായ് പല്ലവിയുടെ ജനപ്രീതിക്ക് കാരണമാണ്. അതിനേക്കാളുപരി മികച്ച സിനിമകളാണ് സായ് പല്ലവി തെരഞ്ഞെടുക്കാറുള്ളത്.

കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഏത് സൂപ്പർസ്റ്റാറിന്റെ സിനിമയായാലും സായ് പല്ലവി നോ പറയും. ഇത്തരത്തിൽ നടി വേണ്ടെന്ന് വെച്ച സിനിമകൾ ഏറെയാണ്. സായ് പല്ലവിയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടി സംവിധാനത്തിലേക്ക് ക‌ടക്കാനൊരുങ്ങുന്നു എന്നാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലെ റിപ്പോർട്ട്. വാർത്ത വൈറലായതിന് പിന്നാലെ ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്. സാവിത്രി, വിജയ നിർമ്മല എന്നിവരാണവർ. തെലുങ്ക് സിനിമാന ലോകം വാഴ്ത്തിയ നടിയാണ് സാവിത്രി.

ഇന്ന് സാവിത്രിക്ക് പകരക്കാരിയായാണ് അഭിനയത്തിൽ സായ് പല്ലവിയെ പ്രേക്ഷകർ കാണുന്നത്. അതേസമയം സായ് പല്ലവി സംവിധായികയാകുമ്പോൾ ആരാധകർക്ക് ആശങ്കയുണ്ട്. താരറാണിയായിരുന്ന സാവിത്രിക്ക് സംവിധാനത്തിലും നിർമാണത്തിലേക്കും കടന്ന ശേഷമുണ്ടായ തകർച്ച സിനിമാ ലോകം കണ്ടതാണ്. കോടികൾ ആസ്തിയുണ്ടായിരുന്ന സാവിത്രിക്ക് എല്ലാം നഷ്ടപ്പെട്ടു. കടുത്ത മദ്യപാനവും മറ്റും ഇതിന് കാരണമായി. കരിയറിൽ തിളങ്ങി നിൽക്കുന്ന അഭിനേതാക്കൾ സംവിധാനത്തിലേക്ക് തിരിയരുതെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്.

ഒരുപക്ഷെ ഇത് അഭിനയ കരിയറിനെ ബാധിച്ചേക്കും. സാമ്പത്തിക നഷ്ടവും വരാനിടയുണ്ട്. പ്രത്യേകിച്ചും നടിമാർക്ക് ഇതിൽ വെല്ലുവിളികൾ കൂടുതലാണ്. തമിഴിൽ ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ടെങ്കിലും സായ് പല്ലവിയെ മലയാളത്തിൽ കണ്ടി‌ട്ട് ഏറെക്കാലമായി. പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് സായ് പല്ലവി പിന്നീ‌ട് അധികം മലയാള സിനിമകൾ ചെയ്തിട്ടില്ല. പ്രേമത്തിന് ശേഷം കലി, അതിരൻ എന്നീ മലയാള സിനിമകളിലും നടി മികച്ച പ്രകടനം കാഴ്ച വെച്ചു.

Content Highlight: #Should #such #decision #this #time #Don't #come #condition #Savithri #lost #everything #Advice

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup