#RaniMukherjee|നവജാത ശിശുവായിരിക്കെ മറ്റൊരു കുടുംബം എന്നെ മാറിയെടുത്തു; അമ്മ എന്നെ തേടി നടന്നു;റാണി മുഖർജി

#RaniMukherjee|നവജാത ശിശുവായിരിക്കെ മറ്റൊരു കുടുംബം എന്നെ മാറിയെടുത്തു; അമ്മ എന്നെ തേടി നടന്നു;റാണി മുഖർജി
Mar 22, 2024 04:19 PM | By Kavya N

ബോളിവുഡിലെ മുന്‍നിര നായികയാണ് റാണി മുഖര്‍ജി. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ റാണിയ്ക്ക് സാധിച്ചു. വിവാഹ ശേഷവും റാണി അഭിനയത്തില്‍ സജീവമാണ്. നായികാ പ്രാധാന്യമുള്ള സിനിമകളും നല്‍കിയിട്ടുണ്ട് റാണി മുഖര്‍ജി. ഹം തും, വീര്‍ സറ, കഭി അല്‍വിദ നാ കെഹന തുടങ്ങി ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് ആ കാലഘട്ടത്തില്‍ റാണി തിളങ്ങിയത്.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരിലൊരാള്‍ കൂടിയായിരുന്നു ആ സമയത്ത് റാണി മുഖര്‍ജി. കൊല്‍ക്കത്തയിലാണ് റാണി മുഖര്‍ജി ജനിച്ച് വളര്‍ന്നത്. സംവിധായകനായിരുന്ന റാം മുഖര്‍ജിയാണ് റാണിയുടെ അച്ഛന്‍. അമ്മ കൃഷ്ണ അുഖര്‍ജി പിന്നണി ഗായികയുമായിരുന്നു. നിര്‍മ്മാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു റാണിയുടെ വിവാഹം. ആദിറ എന്ന മകളുമുണ്ട് ദമ്പതികള്‍ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് റാണി മുഖര്‍ജി.

കുഞ്ഞായിരിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ച് റാണി മുഖര്‍ജി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ചര്‍ച്ചയാവുകയാണ്. താന്‍ ജനിച്ചയുടന്‍ അബദ്ധത്തില്‍ മറ്റൊരു കുടുംബത്തിന്റെ കൈയ്യില്‍ ചെന്നെത്തിയെന്നും അവിടെ നിന്ന് തന്റെ അമ്മയാണ് തന്നെ തിരികെ കണ്ടെത്തിയതെന്നുമാണ് റാണി പറഞ്ഞത്. ജനിച്ചപ്പോള്‍ എന്നെ എന്റെ അമ്മയുടെ കൈകളില്‍ അല്ല ഏല്‍പ്പിച്ചത്. ഒരു പഞ്ചാബി കുടുംബത്തിനാണ് കൈമാറിയത്. എന്റെ അമ്മയുടെ അടുത്ത് മറ്റൊരു കുഞ്ഞിനെയാണ് എത്തിച്ചത്.

അമ്മ കുഞ്ഞിനെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കുഞ്ഞ് മാറിപ്പോയി എന്ന സത്യം മനസിലാക്കി. ഉടന്‍ അമ്മ ആശുപത്രി ജീവനക്കാരോട് എന്റെ മകള്‍ ഇതല്ല. അവള്‍ക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണ് എന്ന് പറഞ്ഞ് അമ്മ ബഹളം വെച്ചു. ജീവനക്കാര്‍ക്കൊപ്പം അമ്മയും എന്നെ ആശുപത്രി മുഴുവന്‍ തേടി.' എന്നാണ് റാണി പറഞ്ഞത്. തിരിച്ചിലിനിടയിലാണ് ഞാന്‍ ഒരു പഞ്ചാബി കുടുംബത്തിന്റെ കൈകളില്‍ ഇരിക്കുന്നത് കണ്ടത്. അവരുടെ എട്ടാമത്തെ പെണ്‍കുഞ്ഞായിട്ടാണ് ഞാന്‍ അവരുടെ കൈകളില്‍ ഇരുന്നതെന്നാണ് റാണി മുഖർജി പറഞ്ഞത്.

അമ്മ അവരെ കാര്യം പറഞ്ഞ് മനസിലാക്കി എന്നെ സ്വന്തമാക്കുകയായിരുന്നുവെന്നും റാണി പറഞ്ഞു . അമ്മയും മറ്റുള്ളവരും എന്നോട് ഇടയ്ക്കിടെ ഈ സംഭവം പറയുകയും കളിയാക്കുകയും ചെയ്യുമെന്നും റാണി പറയുന്നു. നീ ശരിക്കും പഞ്ചാബിയാണെന്നും എന്റെ തെറ്റിന് ഞാന്‍ നിന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവന്നു എന്നെല്ലാം പറഞ്ഞാണ് അമ്മ കളിയാക്കാറുള്ളതെന്നും റാണി ഓർക്കുന്നു. കൂടാതെ എന്തോ പഞ്ചാബുമായി ഒരു ബന്ധമുണ്ട്. അല്ലെങ്കില്‍ എന്റെ ജീവിത പങ്കാളിയും പഞ്ചാബില്‍ നിന്നും ആകിലല്ലോ എന്നും റാണി പറഞ്ഞിരുന്നു.

#Another #family #adopted #me #newborn #My #mother #search #me #RaniMukherjee

Next TV

Related Stories
 #MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

May 4, 2024 09:03 AM

#MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയിലേക്ക് വേണ്ടി നടത്തുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന നടി...

Read More >>
#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

May 2, 2024 12:40 PM

#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ...

Read More >>
#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

May 1, 2024 03:51 PM

#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍. വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലീസ്...

Read More >>
#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

May 1, 2024 12:22 PM

#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

എന്നാല്‍ അന്ന് ഈ പ്രതിഷേധത്തിന് പിന്നില്‍ ടിവി 5 മാധ്യമപ്രവര്‍ത്തകനായ മൂര്‍ത്തിയാണെന്ന് വ്യാപകമായ ആരോപണം...

Read More >>
#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

Apr 30, 2024 12:07 PM

#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

Apr 30, 2024 07:37 AM

#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തി...

Read More >>
Top Stories










News Roundup