---
title: "കോലോത്തെ തമ്പുരാട്ടിയാടോ മാഷേ... സാരിയും മുല്ലപ്പൂവിലും സുന്ദരിയായി ലേഡി സൂപ്പര്‍ സ്റ്റാര്‍"
english_title: "The image on the celebrity calendar, prepared by makeup artist Janmoni Das, is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1936/the-image-on-the-celebrity-calendar-prepared-by-makeup-artist-janmoni-das-is-now-going-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fe0d7c018423_manju warrier.jpg"
keywords: []
---

# കോലോത്തെ തമ്പുരാട്ടിയാടോ മാഷേ... സാരിയും മുല്ലപ്പൂവിലും സുന്ദരിയായി ലേഡി സൂപ്പര്‍ സ്റ്റാര്‍

> **Lead Summary:** സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തുടക്കം. സഹനടിയില്‍ നിന്നും നായികയായി മലയാളത്തിന്റെ പ്രിയങ്കരിയായി. 1998 ലായിരുന്നു മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ സിനിമകളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളുമെല്ലാം മഞ്ജു വാര്യര്‍ പങ്കുവെക്കാറുണ്ട്.

## Article Content

സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തുടക്കം. സഹനടിയില്‍ നിന്നും നായികയായി മലയാളത്തിന്റെ പ്രിയങ്കരിയായി. 1998 ലായിരുന്നു മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ സിനിമകളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളുമെല്ലാം മഞ്ജു വാര്യര്‍ പങ്കുവെക്കാറുണ്ട്.

താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. മേക്കപ്പ് ആര്‍ടിസ്റ്റായ ജാന്‍മോണി ദാസ് ഒരുക്കുന്ന സെലിബ്രിറ്റി കലണ്ടറിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലവിളക്കിന് മുന്നില്‍ സാരിയണിഞ്ഞ് കൈയ്യില്‍ മുല്ലപ്പൂവുമായി നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്.

ഇപ്പോഴാണ് ശരിക്കും കോലോത്തെ തമ്പുരാട്ടിയായി മാറിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആറാം തമ്പുരാനിലെ ഡയലോഗായിരുന്നു ആരാധകര്‍ ചിത്രത്തിന് കീഴിലായി കുറിച്ചത്. കോലോത്തെ തമ്പുരാട്ടിയാടോ എന്നുള്ള മഞ്ജു വാര്യരുടെ ഡയലോഗും ചുവന്ന സാരിയണിഞ്ഞുള്ള വരവും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/1936/the-image-on-the-celebrity-calendar-prepared-by-makeup-artist-janmoni-das-is-now-going-viral)