---
title: "#Kanikusruthi | ആ പ്രണയം തുടങ്ങുന്നത് പത്താം വയസില്‍; വേറിട്ട ഇഷ്ടം തുറന്ന് പറഞ്ഞ് കനി കുസൃതി"
english_title: "#love #begins #age #ten #Kani #mischievous #saying #has #different #love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193563/love-begins-age-ten-kani-mischievous-saying-has-different-love"
published_at: "2024-03-22T13:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd3732900ab_kani1.jpg"
keywords: []
---

# #Kanikusruthi | ആ പ്രണയം തുടങ്ങുന്നത് പത്താം വയസില്‍; വേറിട്ട ഇഷ്ടം തുറന്ന് പറഞ്ഞ് കനി കുസൃതി

> **Lead Summary:** ലുങ്കിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് നടി കനി കുസൃതി. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പത്താം വയസിലാണ് ലുങ്കിയുടെ കംഫര്‍ട്ടിനെ കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ 18-ാം വയസു മുതലാണ് ധരിക്കാന്‍ തുടങ്ങിയത് എന്നാണ് നടി പറയുന്നത്. അച്ഛന്റെ ലുങ്കി ഉടുത്ത് നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് കനി കുസൃതിയുടെ രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് .

## Article Content

ലുങ്കിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് നടി കനി കുസൃതി. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പത്താം വയസിലാണ് ലുങ്കിയുടെ കംഫര്‍ട്ടിനെ കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ 18-ാം വയസു മുതലാണ് ധരിക്കാന്‍ തുടങ്ങിയത് എന്നാണ് നടി പറയുന്നത്. അച്ഛന്റെ ലുങ്കി ഉടുത്ത് നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് കനി കുസൃതിയുടെ രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് .

ലുങ്കിയോടുള്ള എന്റെ പ്രണയം. 10-ാം വയസിലാണ് ഈ വസ്ത്രത്തിന്റെ ഗംഭീരമായ ചാരുതയും കംഫര്‍ട്ടും ഞാന്‍ മനസിലാക്കി. അത്ര ചെലവേറിയതുമല്ല. ഞങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ ഏകദേശം 35 രൂപ മുതല്‍ 50 രൂപ വരെയായിരുന്നു അവയുടെ വില. എനിക്കായി ഷര്‍ട്ടുകളും പാവാടകളും ഫ്രോക്കുകളും കുര്‍ത്തകളും തുന്നാന്‍ ഞാന്‍ മുത്തശ്ശിയോട് ആവശ്യപ്പെടാന്‍ തുടങ്ങി.

മുത്തശ്ശി സന്തോഷപൂര്‍വ്വം അവ തയ്യാറാക്കി, എന്റെ കൗമാര കാലത്ത് ഞാന്‍ അവ ധരിച്ചിരുന്നു. എനിക്ക് 18 വയസ്സ് തികഞ്ഞപ്പോള്‍, ഞാന്‍ കൈലി ധരിക്കാന്‍ തുടങ്ങി. ചിത്രത്തിലുള്ളത് (2004ല്‍) എന്റെ അച്ഛന്‍ മൈത്രേയന്റെ ലുങ്കിയാണ്. ബാക്ക് സ്റ്റേജില്‍ വച്ച് ജ്യോതിഷ് എംജി എടുത്ത പടം. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ധരിക്കാവുന്ന ഏറ്റവും മികച്ച വസ്ത്രങ്ങളിലൊന്നാണ് ഇതെന്ന് എനിക്ക് തോന്നുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/193563/love-begins-age-ten-kani-mischievous-saying-has-different-love)