#saubhagya | ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചില്‍ നിന്ന് വേദന, വീണ്ടും സര്‍ജറി; തുറന്ന് പറഞ്ഞ് സൗഭാഗ്യ

 #saubhagya | ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചില്‍ നിന്ന് വേദന, വീണ്ടും സര്‍ജറി; തുറന്ന് പറഞ്ഞ് സൗഭാഗ്യ
Mar 22, 2024 12:35 PM | By Kavya N

താര കല്യാണിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന നല്ല നിമിഷങ്ങളെയും ചില പ്രതിസന്ധികളെയുമൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെക്കാറുണ്ട്. തുടക്കത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും വലിയ പിന്തുണയാണ് ഇരുവരുടെയും യൂട്യൂബ് ചാനലുകള്‍ക്ക് ലഭിക്കാറുള്ളത്. അതുപോലെ താര കല്യാണിന് അടുത്തിടെ തന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു.

കുറച്ച് കാലമായി ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നുമായിരുന്നു ഇരുവരും ഒരുമിച്ച് വന്ന വീഡിയോയില്‍ സൗഭാഗ്യ പറഞ്ഞത്. അമ്മയ്ക്ക് വേണ്ടി സൗഭാഗ്യയാണ് സംസാരിച്ചത്. സ്പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്നാണ് താരാ കല്യാണിന് ബാധിച്ച അസുഖം എന്നായിരുന്നു വീഡിയോയില്‍ സൗഭാഗ്യ പറഞ്ഞത്. സ്ഥിരമായി ക്ലാസ് എടുക്കുന്നതുകൊണ്ടും ദേഷ്യം വരുമ്പോള്‍ ശബ്ദം പോകുമായിരുന്നു, അങ്ങനെ സംഭവിച്ചതായിരുന്നു എന്നുമൊക്കെയാണ് ആദ്യം കരുതിയിരുന്നത്.

നേരത്തെ തൈറോയിഡിന്റെ സര്‍ജറി കഴിഞ്ഞതുകൊണ്ടുമാവാം ശബ്ദത്തിന് ഈ പ്രശ്‌നം എന്നും കരുതിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നുമല്ല ഈ പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞതായാണ് സൗഭാഗ്യ പറഞ്ഞത്. ഇപ്പോഴിതാ താര കല്യാണിന്റെ യൂട്യൂബ് ചാനലില്‍ മകള്‍ സൗഭാഗ്യ ശബ്ദം കൊടുത്തുകൊണ്ട് ഒരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. താര കല്യാണിന്റെ ശബ്ദം വീണ്ടെടുക്കുന്നതിനായി സര്‍ജറി നടത്താന്‍ പോകുന്നതിന് മുന്നോടിയായാണ് വീഡിയോ എടുത്തിരിക്കുന്നത്. 'അമ്മയ്ക്ക് സര്‍ജറിക്ക് മുമ്പ് ഡോക്ടര്‍ എത്തി അമ്മയുടെ ശബ്ദം വീഡിയോ എടുത്തിരുന്നു.

ശബ്ദത്തിന്റെ പ്രോഗ്രസ് സര്‍ജറി കഴിഞ്ഞാലും അറിയാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ സര്‍ജറിയെക്കുറിച്ചുള്ള എല്ലാ ഡീറ്റെയ്ല്‍സും ഒപ്പമുണ്ടായിരുന്ന ആളോട് പറഞ്ഞുകൊടുത്തിരുന്നു. ഓരോ വാക്ക് പറയുമ്പോഴും നല്ല ബുദ്ധിമുട്ടുന്നുണ്ട്. ഓരോ വാക്ക് പറയുമ്പോഴും നെഞ്ചില്‍ നിന്ന് വേദനയെടുക്കും. അത്ര പരിശ്രമിച്ചിട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത് സൗഭാഗ്യ വീഡിയോയില്‍ പറയുന്നു. ഒരു മണിക്കൂറിന്റെ സര്‍ജറിയാണ് അമ്മയ്ക്ക് നടത്തിയത്. അത് കഴിഞ്ഞ് ഏഴ് മുതല്‍ എട്ട് വരെ മണിക്കൂറുവരെ അമ്മയെ ഒബ്‌സര്‍വേഷനില്‍ കിടത്തുകയാണ് ചെയ്യുക.

അമ്മ ഓക്കെയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും വീഡിയോയില്‍ സൗഭാഗ്യ പറയുന്നു. ഭക്ഷണം ഇറക്കാനൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് കഴിഞ്ഞപ്പോള്‍ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ഈ സര്‍ജറി കഴിഞ്ഞാല്‍ 90 ശതമാനം ആള്‍ക്കാര്‍ക്കും സക്‌സസ് ആവാറുണ്ട്. ബാക്കി 10 ശതമാനം പേര്‍ക്ക് മാത്രമാണ് അത് പരാജയപ്പെടുക എന്നാണ്. നമ്മള്‍ ആ 10 ശതമാനത്തില്‍ പെടരുതേ എന്നതാണ് ആകെയുള്ള പ്രാര്‍ത്ഥന എന്നും സൗഭാഗ്യ വീഡിയോയില്‍ പറയുന്നു. ഇതുവരെ സംസാരിച്ചിരുന്ന ശബ്ദമാവില്ല. അതില്‍ നിന്ന് ചെറിയ വ്യത്യാസം ഉണ്ടാവുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാലും കുഴപ്പമില്ല, സുഖമായി സംസാരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും സൗഭാഗ്യ പറയുന്നു.

#Pain #chest #mother #every #word #surgery #again #saubhagya #opening up

Next TV

Related Stories
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
Top Stories