#viral |എന്റമ്മോ ഓടിരക്ഷപ്പെട്ടേക്കാം; പ്രതിശ്രുതവധുവിന്റെ ചെലവ് ലിസ്റ്റ് കണ്ടു, വിവാഹത്തിൽ നിന്നും പിന്മാറി യുവാവ്

#viral |എന്റമ്മോ ഓടിരക്ഷപ്പെട്ടേക്കാം; പ്രതിശ്രുതവധുവിന്റെ ചെലവ് ലിസ്റ്റ് കണ്ടു, വിവാഹത്തിൽ നിന്നും പിന്മാറി യുവാവ്
Mar 22, 2024 10:23 AM | By Susmitha Surendran

സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുക എന്നത് പലരും ആ​ഗ്രഹിക്കുന്ന ഒരു കാര്യമാണ്. ചൈനയിലെ ഒരു മനുഷ്യൻ അതുപോലെ തനിക്കു യോജിച്ച ഒരു പങ്കാളിയെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ, അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് മനസ്സിൽ ഉറപ്പിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ അയാൾക്ക് തന്റെ ചിലവിന്റെ ഒരു പട്ടിക അയച്ചുകൊടുത്തു.

ഒരു മാസം 1.16 ലക്ഷം രൂപയായിരുന്നു യുവതിയുടെ ചെലവ്. ചെലവ് പട്ടിക കിട്ടിയതും കക്ഷി വിവാഹത്തിൽ നിന്നും പിന്മാറിയതായാണ് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം, കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗ നിവാസിയായ 35 -കാരനാണ് ഈ കഥയിലെ നായകൻ. രണ്ട് അപ്പാർട്ട്‌മെൻ്റുകളുടെ ഉടമയായ ഇയാൾക്ക് പ്രതിമാസം 100,000 യുവാൻ (ഏകദേശം 11.62 ലക്ഷം രൂപ) വരുമാനമുണ്ട്.

അങ്ങനെ ഒരു മാച്ച്മേക്കിങ്ങ് ഏജൻസിയുടെ സഹായത്തോടെ ഇദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടെത്തി. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കും ഇഷ്ടമായി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി അയാൾക്ക് ഒരു ഡോക്യുമെന്റ് അയച്ചുകൊടുത്തു.

ആകാംക്ഷയോടെ തുറന്ന് നോക്കിയ അയാൾ അമ്പരന്നു. യുവതിയുടെ ഒരു മാസത്തെ ചെലവിന്റെ വിവരങ്ങളായിരുന്നു അതിൽ. 1.16 ലക്ഷം രൂപയാണ് ഓരോ മാസവും അവർക്ക് ചെലവിന് വേണ്ടി മാത്രം വേണ്ടിയിരുന്നത്.

മാതാപിതാക്കളുടെ ചികിത്സ, ഭാവിയിൽ കുട്ടികളെ വളർത്തൽ, യൂട്ടിലിറ്റി ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, ഗതാഗതം, വിനോദം, വസ്ത്രങ്ങൾ, ഗാഡ്‌ജെറ്റുകൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു.

കൂടാതെ ഭാവിയിലേക്ക് പണം കൂടുതൽ ആവശ്യമായി വരുമെന്നും അതിനാൽ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി വരുമാനം ലഭിക്കാനുള്ള മാർ​ഗങ്ങൾ കണ്ടെത്താനും യുവതി ആവശ്യപ്പെട്ടു. ഇതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

#bride's #expense #list #youngman #backed #out #marriage

Next TV

Related Stories
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
Top Stories