---
title: " #Binuadimali| സ്റ്റാർമാജിക്കിൽ നിന്നുള്ള വരുമാനം ഇല്ലാതായൽ വീണ്ടും പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും ; ബിനു അടിമാലി"
english_title: "#Once #income #Starmagic #gone #pickup #paintbrush #again #Binuadimali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193487/once-income-starmagic-gone-pickup-paintbrush-again-binuadimali"
published_at: "2024-03-22T09:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd00aa81db1_binu_1.jpg"
keywords: []
---

#  #Binuadimali| സ്റ്റാർമാജിക്കിൽ നിന്നുള്ള വരുമാനം ഇല്ലാതായൽ വീണ്ടും പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും ; ബിനു അടിമാലി

> **Lead Summary:** മലയാളികൾക്ക് ഏറെ സുപരിചിതമായ വ്യക്തിയാണ് ബിനു അടിമാലി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തനിക്കെതിരെ ആരോപണവുമായി രംഗത്ത് വരികയും പൊലീസില്‍ പരാതി നൽകുകയും ചെയ്ത് ജിനീഷ് എനിക്ക് ഒരു സഹോദരനെ പോലെയാണെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. കോവിഡ് സമയത്ത് കുറച്ച് വീഡിയോ ചെയ്തിരുന്നു. അതില്‍ നിന്നും കിട്ടിയ വരുമാനം ഞങ്ങള്‍ വീതിച്ച് എടുത്തു. എവിടെയാണ് ഞങ്ങള്‍ തെറ്റാനുണ്ടായ കാരണം എന്ന് അറിയില്ല. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ സുപരിചിതമായ വ്യക്തിയാണ് ബിനു അടിമാലി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തനിക്കെതിരെ ആരോപണവുമായി രംഗത്ത് വരികയും പൊലീസില്‍ പരാതി നൽകുകയും ചെയ്ത് ജിനീഷ് എനിക്ക് ഒരു സഹോദരനെ പോലെയാണെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. കോവിഡ് സമയത്ത് കുറച്ച് വീഡിയോ ചെയ്തിരുന്നു. അതില്‍ നിന്നും കിട്ടിയ വരുമാനം ഞങ്ങള്‍ വീതിച്ച് എടുത്തു. എവിടെയാണ് ഞങ്ങള്‍ തെറ്റാനുണ്ടായ കാരണം എന്ന് അറിയില്ല. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു.

> ഞാന്‍ പുള്ളിയുടെ ദേഹത്ത് പിടിച്ചുകൊണ്ട് തന്നെ “എന്താ പറ്റിയത്. നമ്മള്‍ തമ്മില്‍ സംസാരിച്ച് തീരേണ്ട വിഷയമാണ്. പക്ഷെ കൈവിട്ട് പോയി”. ഈഗോ വരുമ്പോഴുണ്ടായ പ്രശ്നം ആയിരിക്കാം. എല്ലാ മറക്കാനാണ് ശ്രമിക്കുന്നത്. അവനും എന്നെ ദ്രോഹിക്കണമെന്നില്ല. ഞാന്‍ ക്യാമറ തല്ലിപ്പൊട്ടിച്ചിട്ടൊന്നും ഇല്ല. ഞങ്ങള്‍ രണ്ടുപേർക്കും തെറ്റ് മനസ്സിലായി. ഒന്നിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങിയവരാണ് ഞങ്ങൾ. ഞാന്‍ ആരോടും മത്സരിക്കാന്‍ ഇല്ല. എനിക്കും അരി മേടിക്കണം. അവനും അരി മേടിക്കണം. ഫ്ലവേഴ്സിലെ ജോലി നഷ്ടമായിട്ടില്ലെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

ആ സംഭവത്തിന് ശേഷം എന്നെ ചാനല്‍ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല. ശ്രീകണ്ഠന്‍ സാറെ പോയി കണ്ടാല്‍ എല്ലാം ശരിയാകുമെന്നാണ് വിശ്വാസം. അദ്ദേഹമൊക്കെ എന്നെ അത്രയധികം സ്നേഹിക്കുന്ന ആളാണ്. ഞാന്‍ പോയി അദ്ദേഹത്തെ കണ്ട് മാപ്പാക്കണമെന്ന് പറഞ്ഞിരുന്നു. കുഴപ്പമൊന്നിമില്ലെന്നാണ് വ്യക്തമാക്കിയത്. സ്റ്റാർമാജിക്കിലേക്ക് തിരിച്ച് വിളിച്ചാല്‍ സന്തോഷത്തോടെ പോകും. എന്നെ ഇവിടം വരെ എത്തിച്ച പരിപാടിയാണല്ലോ. ഈ പരിപാടിയില്‍ വന്നതിന് ശേഷം എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായത്. സ്റ്റാർമാജിക്കില്‍ നിന്നും കൃത്യമായ ഒരു തുക കിട്ടുന്നുണ്ട്.

അതുകൊണ്ടാണ്ടാണ് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഇതുവരെ ജീവിച്ച് വന്നത്. ആ വരുമാനം ഇല്ലാതെ വന്നാല്‍ വീണ്ടും പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും. പത്താംക്ലാസിന് ശേഷം പഠിത്തം നിർത്തിയതാണ്. കലാപരിപാടികളുമായി മുന്നോട്ട് പോകുകയായിരുന്നു. പരിപാടികള്‍ ഇല്ലാത്ത സമയത്ത് പെയിന്റിങ് പണിക്ക് പോകും. അടിമാലിയില്‍ ചെറിയൊരു ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടിമാലി ഫെസ്റ്റ് എന്ന പരിപാടിക്ക് കൊച്ചിന്‍ സരിഗ എന്ന ടീമിനെ കൊണ്ടുവന്ന് ഞങ്ങളും അവരോടൊപ്പം ചേർന്ന് പരിപാടി അവതരിപ്പിച്ചു. അതോടെ അവരുടെ കൂടെ കൂടുതല്‍ വേദികള്‍ കിട്ടിത്തുടങ്ങി.

### Related Links & Sources
- [Original Story Source](https://moviemax.in/news/193487/once-income-starmagic-gone-pickup-paintbrush-again-binuadimali)