---
title: "സുസ്മിതയ്ക്ക് വേണ്ടി ഭാര്യയെ വഞ്ചിച്ചു; തുറന്ന്‍ പറഞ്ഞ്  സംവിധായകന്‍"
english_title: "Cheated on wife for Sushmita; The director openly said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19343/cheated-on-wife-for-sushmita-the-director-openly-said"
published_at: "2022-01-05T20:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5b6bb61aac_susmitha.jpg"
keywords: []
---

# സുസ്മിതയ്ക്ക് വേണ്ടി ഭാര്യയെ വഞ്ചിച്ചു; തുറന്ന്‍ പറഞ്ഞ്  സംവിധായകന്‍

> **Lead Summary:** സിനിമാ രംഗത്തും എഴുത്തിലും സാന്നിധ്യം അറിയിച്ച വ്യക്തിയാണ് വിക്രം ഭട്ട്. സിനിമയെ വെല്ലുന്ന നാടകീയതകള്‍ നിറഞ്ഞതായിരുന്നു വിക്രമിന്റെ വ്യക്തിജീവിതവും. നടിമാരായ അമീഷ പട്ടേലും സുസ്മിത സെന്നുമായി വിക്രമിനുണ്ടായിരുന്ന പ്രണയ ബന്ധങ്ങള്‍ ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഒരുകാലത്ത്.

## Article Content

സിനിമാ രംഗത്തും എഴുത്തിലും സാന്നിധ്യം അറിയിച്ച വ്യക്തിയാണ് വിക്രം ഭട്ട്. സിനിമയെ വെല്ലുന്ന നാടകീയതകള്‍ നിറഞ്ഞതായിരുന്നു വിക്രമിന്റെ വ്യക്തിജീവിതവും. നടിമാരായ അമീഷ പട്ടേലും സുസ്മിത സെന്നുമായി വിക്രമിനുണ്ടായിരുന്ന പ്രണയ ബന്ധങ്ങള്‍ ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഒരുകാലത്ത്.

സുസ്മിതയുമായുള്ള വിക്രമിന്റെ പ്രണയമാണ് നീണ്ടനാളത്തെ കാമുകിയും പിന്നീട് ഭാര്യയുമായി മാറിയ അതിദിയുമായി വിക്രം പിരിയാന്‍ കാരണം. ഈ ബന്ധം അവസാനിച്ചതോടെ വിക്രം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. തന്റെ വീടിന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ചിന്തിച്ചിരുന്നത്.

'എന്നാല്‍ അത് സുസ്മിത കാരണമല്ല. ഞാന്‍ എന്റെ ജീവിതത്തോട് ചെയ്തതായിരുന്നു കാരണം. ഞാന്‍ വിവാഹ മോചിതനായി. എന്റെ സിനിമ ഗുലാം റിലീസ് ആകുന്നില്ല. ആളുകള്‍ക്ക് ഞാന്‍ സുസ്മിതയുടെ കാമുകന്‍ മാത്രമാണ്. എനിക്ക് വിഷാദമായി.

എന്റെ മകളെ ഞാന്‍ വല്ലാതെ മിസ് ചെയ്തിരുന്നു. എന്റെ ജീവിതം തന്നെ ഞാന്‍ നശിപ്പിച്ചു കളഞ്ഞു. ഒരു ബന്ധം എന്റെ ജീവിതം തകര്‍ത്തിട്ടില്ല. എന്റെ ജീവിതം തന്നെ തകര്‍ച്ചകളുടേതായിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്'' എന്നായിരുന്നു വിക്രം പറഞ്ഞത്.

തന്റെ ഭാര്യയെ വഞ്ചിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് വിക്രം പറഞ്ഞത്. ''എന്റെ ഭാര്യയേയും മകളേയും വേദനിപ്പിച്ചതില്‍ എനിക്ക് കുറ്റബോധമുണ്ട്. അവര്‍ക്ക് ഞാന്‍ നല്‍കിയ വേദനയില്‍ എനിക്ക് കുറ്റബോധമുണ്ട്. ധൈര്യമില്ലാതെ വരുമ്പോള്‍ കുബുദ്ധികളായി മാറുമെന്നാണ് എനിക്ക് തോന്നുന്നത്.

എനിക്ക് എന്താണ് തോന്നിയിരുന്നതെന്ന് അതിഥിയോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എല്ലാം ഒരുമിച്ചായിരുന്നു സംഭവിച്ചത്. എന്‍റെ  ജീവിതം വലിയൊരു തകര്‍ച്ചയായിരുന്നു. അപ്പോള്‍ ദുര്‍ബലനായി പോയതില്‍ എനിക്ക് കുറ്റബോധമുണ്ട്.

ഞാന്‍ ദുര്‍ബലന്‍ അല്ലാതിരുന്നുവെങ്കില്‍ ഇന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞേനെ. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നതെല്ലാം വളര്‍ച്ചയുടെ ഭാഗമായിട്ടാണ് കാണുന്നത്. എല്ലാകാര്യങ്ങളും എന്തെങ്കിലുമൊക്കെ നമ്മളെ പഠിപ്പിക്കുന്നുണ്ട്'' എന്നും വിക്രം പറഞ്ഞിരുന്നു.

തന്റെ പുസ്തകമായ എ ഹാന്‍ഡ്ഫുള്‍ ഓഫ് സണ്‍ഷൈനില്‍ വിക്രം പറഞ്ഞത് സ്വന്തം ജീവിതം തന്നെയാണെന്നാണ് പലരും പറയുന്നത്. വീറിന്റേയും മീരയുടേയും കഥയാണ് ചിത്രം പറയുന്നത്. പരസ്പരം പ്രണയിച്ചിരുന്ന ഇരുവരും ഒരു ദുരന്തം കാരണം പിരിയുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ഇരുവരും തങ്ങളുടെ പങ്കാളികളെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണ്. ''ഇതെന്റെ ആത്മകഥയല്ല. ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. സുസ്മിതയേയും അമീഷയേയും കുറിച്ച് പുസ്തകത്തില്‍ ഒന്നുമില്ല. എന്റെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളാണ് അവരുമായുണ്ടായിരുന്നതെങ്കിലും ഏറ്റവും പൊള്ളയായ പ്രണയങ്ങളായിരുന്നു അത്'' എന്നാണ് വിക്രം പറഞ്ഞത്. 

അതേസമയം തന്റെ ഭാര്യയുടെ ഷെയ്ഡുകള്‍ പുസ്തകത്തിലുണ്ടെന്നും എന്നാല്‍ മീരയെന്ന കഥാപാത്രം ആരെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വെളിപ്പെടുത്താനും വിക്രം തയ്യാറായില്ല. അവളെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ എന്നെ കൊല്ലും. അവളൊരു നടിയല്ല.

ചെറുപ്പത്തിലായിരുന്നു ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നതെന്നായിരുന്നു വിക്രം പറഞ്ഞത്. എന്തായാലും വിക്രം പിന്നീട് ഭാര്യയുമായും മകളുമായും അടുത്തു. മകള്‍ വിക്രമിനൊപ്പം പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

എങ്കിലും ഇനിയൊരു വിവാഹത്തിനില്ലെന്നായിരുന്നു വിക്രം പറഞ്ഞത്. സുസ്മിതയേയോ അമീഷയേയോ താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിക്രം പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/19343/cheated-on-wife-for-sushmita-the-director-openly-said)