---
title: "വൈശാലി ലുക്കില്‍ ഒരു ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ വൈറല്‍ "
english_title: "Vaishali is one of the all time super hit movies in Malayalam cinema. It is one of the classics presented by Bharathan in the hearts of Malayalees."
publisher: "moviemax.in"
canonical_url: "https://moviemax.in/news/1934/vaishali-is-one-of-the-all-time-super-hit-movies-in-malayalam-cinema-it-is-one-of-the-classics-presented-by-bharathan-in-the-hearts-of-malayalees"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fdddda257f9c_vaishali3.jpg"
keywords: []
---

# വൈശാലി ലുക്കില്‍ ഒരു ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളില്‍ ഒന്നാണ് വൈശാലി.ഭരതന്‍ സമ്മാനിച്ച ക്ലാസിക്കുകളില്‍ മലയാളി ഹൃദയത്തില്‍ ചേര്‍ത്തു വച്ച സിനിമകളില്‍ ഒന്ന് . 

## Article Content

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളില്‍ ഒന്നാണ് വൈശാലി.ഭരതന്‍ സമ്മാനിച്ച ക്ലാസിക്കുകളില്‍ മലയാളി ഹൃദയത്തില്‍ ചേര്‍ത്തു വച്ച സിനിമകളില്‍ ഒന്ന് . 

ഭരതന്‍റെ സംവിധാനത്തില്‍ 1988ല്‍ ആണ്   'വൈശാലി' പുറത്തിറങ്ങിയത് . എംടിയുടെ തിരക്കഥയില്‍ ഭരതന്‍ തന്‍റെ മുദ്ര ചാര്‍ത്തിയ ചിത്രം തികഞ്ഞ കലാസൃഷ്ടി എന്ന നിലയിലാണ് മലയാളികളുടെ മനസിലുള്ളത്.

സുപര്‍ണ ആനന്ദ് അവതരിപ്പിച്ച 'വൈശാലി'യും സഞ്ജയ് മിത്ര അവതരിപ്പിച്ച 'ഋഷ്യശൃംഗനു'മായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇപ്പോഴിതാ തന്‍റെ സുഹൃത്തുക്കളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി വൈശാലിയെയും ഋഷ്യശൃംഗനെയും പുനരവതരിപ്പിക്കുകയാണ് ഒരു യുവ ഫോട്ടോഗ്രാഫര്‍. മിഥുന്‍ സാര്‍ക്കര എന്ന ഫോട്ടോഗ്രാഫറുടെ ക്ലിക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. (ചിത്രങ്ങള്‍ക്ക് കടപ്പാട്: മിഥുന്‍ സാര്‍ക്കര)

### Related Links & Sources
- [Original Story Source](https://moviemax.in/news/1934/vaishali-is-one-of-the-all-time-super-hit-movies-in-malayalam-cinema-it-is-one-of-the-classics-presented-by-bharathan-in-the-hearts-of-malayalees)