---
title: "#joymathew |'കറുപ്പും വെളുപ്പും അല്ല വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത്' -  ജോയ് മാത്യു"
english_title: "#people #need #information #understanding #not #black #white #JoyMathew"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193373/people-need-information-understanding-not-black-white-joymathew"
published_at: "2024-03-21T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc096ed476e_joy.jpg"
keywords: []
---

# #joymathew |'കറുപ്പും വെളുപ്പും അല്ല വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത്' -  ജോയ് മാത്യു

> **Lead Summary:** കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ പല കോണിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

## Article Content

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ പല കോണിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു ജാതി വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമാണ് വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് എന്നാണ് ജോയ് മാത്യു പറഞ്ഞിരിക്കുന്നത്.

രാമകൃഷ്ണന് പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 'കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്.

> നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്‌ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ."പത്മ"കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ്‌ മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ' എന്നാണ് ജോയ് മാത്യു പറഞ്ഞിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ.

പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല.

പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം.

ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/193373/people-need-information-understanding-not-black-white-joymathew)