മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയായും അഭിനേത്രിയുമാണ് ആര്യ. സോഷ്യല്‍ മീഡിയയിലും സജീവമായ ആര്യ സംരംഭക എന്ന നിലയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. വിന്നറാകാന്‍ പോലും സാധ്യത കല്‍പ്പക്കപ്പെട്ട താരമായിരുന്നു ആര്യ. എന്നാല്‍ ബിഗ് ബോസ് ഷോ ആര്യയ്ക്ക് നല്ല ഓര്‍മ്മകളല്ല നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് കാലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആര്യ.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്യ. ഇതിനിടെയാണ് ഒരാള്‍ ബിഗ് ബോസിനെക്കുറിച്ച് ചോദിച്ചത്. ബിഗ് ബോസിലെ ഓര്‍മ്മകളും ഇപ്പോഴത്തെ സീസണിനെക്കുറിച്ചുള്ള അഭിപ്രായവും പറയാനായിരുന്നു ഒരാള്‍ ആവശ്യപ്പെട്ടത്. എന്റെ ബിഗ് ബോസ് സീസണ്‍ എനിക്ക് ട്രോമ മാത്രമാണ് തരുന്നത്. ഇപ്പോഴും തുടരുന്ന വെറുപ്പും, എനിക്കും എന്റെ ആളുകള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണവും ഞാനുണ്ടാക്കിയ നല്ല ഓര്‍മ്മകളെല്ലാം ഇതിനിടെ തകര്‍ന്നു പോയിരുന്നു.
അതിപ്പോഴം തുടരുന്നുവെന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. ബിബി 2വിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് വരുന്നത് അത് മാത്രമാണെന്നാണ് ആര്യ പറഞ്ഞത്. സംഭവിച്ച ഒരേയൊരു നല്ല കാര്യം എന്തെന്നാല്‍ മനോഹരമായ സൗഹൃദങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടുവെന്നതാണ്. ആര്‍ജെ രഘു, സുരേഷ് കൃഷ്ണന്‍, ഫുക്രു, അലസാന്ദ്ര, രജിനി ചാണ്ടി, പ്രദീപ് ചന്ദ്രന്‍, പാഷാണം ഷാജി ഇവരെയൊക്കെ കണ്ടുമുട്ടുന്നത് ബിഗ് ബോസില്‍ നിന്നുമാണ്. ഞാന്‍ ഇവരെയൊക്കെ ജീവിതകാലം മുഴുവന്‍ കൂടെ നിര്‍ത്തുമെന്നും ആര്യ പറയുന്നു.
ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ..? എന്നാണ് ഒരു ആരാധിക ആര്യയോട് ചോദിച്ചത്. അതിന് ആര്യ കൃത്യമായ മറുപടി നല്‍കി. ഞാന്‍ എന്തിന് വിവാഹിതയാകണം..? ഞാന്‍ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ എന്നാണ് മറുപടിയായി ആര്യ പറഞ്ഞത്. തന്റെ ജീവത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി മകളാണെന്നും ആര്യ പറയുന്നുണ്ട്. സീരിയല്‍ താരം അര്‍ച്ചന സുശീലന്റെ സഹോദരനെയായിരുന്നു ആര്യ ആദ്യം വിവാഹം ചെയ്തത്.
ആര്യയുടെ മറുപടികള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആര്യയുടെ പോസ്റ്റുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുള്ളതാണ്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധ നേടുന്നത്. ഇതോടെ പേരിനൊപ്പം ബഡായി എന്നതും ചേര്‍ന്നു. പിന്നാലെ ചില സിനിമകളിലും ആര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് താരം ബിഗ് ബോസിലെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ആര്യ.
Content Highlight: #pain #torture #still #continues! #It gave #only #trauma #Arya #openup

































