#AishwaryaRajinikanth | ലാല്‍ സലാമിന്റെ പരാജയത്തിന് കാരണം രജിനികാന്ത്; തുറന്നു പറഞ്ഞ് ഐശ്വര്യ രജിനികാന്ത്

 #AishwaryaRajinikanth | ലാല്‍ സലാമിന്റെ പരാജയത്തിന് കാരണം രജിനികാന്ത്; തുറന്നു പറഞ്ഞ് ഐശ്വര്യ രജിനികാന്ത്
Mar 21, 2024 01:41 PM | By Kavya N

സംവിധായിക, പിന്നണി ഗായിക, ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് ഐശ്വര്യ രജിനികാന്ത്. രജിനികാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യ സംവിധാനം ചെയ്ത സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 3, വെയ് രാജ വെയ്, ലാല്‍ സലാം എന്നിവയാണ് ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ലാല്‍ സലാമാണ് അവസാനമായി ഐശ്വര്യ സംവിധാനം ചെയ്ത ചിത്രം. രജിനികാന്തും വിഷ്ണു വിശാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9നാണ് റിലീസ് ചെയ്തത്.

ക്രിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ചിത്രം വേണ്ടി രീതിയില്‍ വിജയിക്കാനായില്ല. തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസില്‍ വലിയ തകര്‍ച്ചയാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. ലാല്‍ സലാം ചിത്രം പരാജയപ്പെടുന്നതിനുണ്ടായ കാരണത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായിക കൂടിയായ അശ്വര്യ രജിനികാന്ത്. ചിത്രത്തില്‍ രജിനികാന്തിന്റെ സ്‌ക്രീന്‍ ടൈം കൂട്ടിയതാണ് പ്രശ്‌നമായതെന്നാണ് ഐശ്വര്യ പറയുന്നത്. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രം ചിത്രത്തില്‍ 10 മിനുട്ട് വന്ന് പോകുന്നതായായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൊയ്തീന്‍ ഭായി ആയി രജിനികാന്ത് വരുന്നതോടെ ആകെ ചിത്രം മാറി.

അപ്പോഴേക്കും ഇതിലെ പ്രധാനപ്പെട്ടറോള്‍ ആയി മൊയ്തീന്‍ ഭായിയെ എഴുതേണ്ടിവന്നു. ഇതുകാരണം, ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്, എഡിറ്റിംഗ്, ഉള്ളടക്കം എല്ലാം കൈയ്യില്‍ നില്‍ക്കാത്ത സാഹചര്യത്തിലേക്ക് മാറി. അദ്ദേഹം സിനിമയിലേക്ക് വന്നതോടെ കൂടുതല്‍ കമേഴ്‌സ്യല്‍ ആയ കാര്യങ്ങള്‍ ആഡ് ചെയ്യേണ്ടി വന്നു. റിലീസിന് രണ്ട് ദിവസം മുമ്പ് വീണ്ടും കുറെ എഡിറ്റിംഗും മറ്റും ചെയ്യേണ്ടി വന്നുവെന്നും ഐശ്വര്യ രജിനികാന്ത് പറഞ്ഞു. വ്യക്തിപരമായി തനിക്ക് ഒരു ഫിലിം മേക്കര്‍ എന്ന തരത്തിലും പഠിതാവ് എന്ന നിലയിലും മികച്ച സംതൃപ്തി തന്നിട്ടുള്ള ചിത്രമാണ്. സിനിമ യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ള ഒരു സംഭവമാണ്.

ചിത്രത്തിന് വരുന്ന വിമര്‍ശനങ്ങളെയും നല്ല കമന്റുകളെയും ഞാന്‍ ഒരു പോലെ എന്നെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുമെന്നും ഐശ്വര്യ പറഞ്ഞു. എന്ത് സീരിയസ് കഥ പറഞ്ഞാലും രജിനികാന്ത് ഉണ്ടെങ്കില്‍ അതിലേക്കാണ് ആളുകള്‍ സഞ്ചരിക്കുക. ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പറയാന്‍ ശ്രമിച്ച കാര്യം ആരാധകര്‍ക്ക് ഇടയിലേക്ക് എത്തിയില്ല. അത് അവര്‍ക്ക് മനസിലാകുന്നുപോലുമില്ലായിരുന്നു എന്നും ഐശ്വര്യ പറഞ്ഞു. മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ കിട്ടിയ മികച്ച പ്രതികരണവും ലാല്‍ സലാം എന്ന ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്നും വിലയിരുത്തലുകളുണ്ട്.

#LalSalaam's #failure #reason #Rajinikanth #AishwaryaRajinikanth #openup

Next TV

Related Stories
#praveenkumar |സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍  അന്തരിച്ചു

May 2, 2024 08:33 PM

#praveenkumar |സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രവീണ്‍ അടുത്തകാലത്തായി വിശ്രമത്തിലായിരുന്നു....

Read More >>
#UmaRamanan | ‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

May 2, 2024 09:17 AM

#UmaRamanan | ‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് ഉമ എന്ന...

Read More >>
#TamannaahBhatia | തമന്ന മഹാരാഷ്ട്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായില്ല

Apr 30, 2024 05:51 PM

#TamannaahBhatia | തമന്ന മഹാരാഷ്ട്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായില്ല

വാതുവെപ്പ് സൈറ്റ് നടത്തുന്നതിലും നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സഹില്‍ ഖാന് പങ്കുണ്ടെന്നാണ്...

Read More >>
#kamalhaasan | 'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി

Apr 30, 2024 09:10 AM

#kamalhaasan | 'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി

ഒരു പിതാവ് മാത്രമായല്ല ഒരു ടീച്ചർ കൂടിയാണ് തനിക്ക് അച്ഛൻ എന്ന് ശ്രുതി തന്നെ അഭിമുഖത്തിൽ...

Read More >>
#vidyasagar | 'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

Apr 29, 2024 03:45 PM

#vidyasagar | 'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് ഞാൻ,' എന്നായിരുന്നു വിദ്യാസാഗർ...

Read More >>
#Kalki2898AD | തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

Apr 28, 2024 07:10 AM

#Kalki2898AD | തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍...

Read More >>
Top Stories