#SaifAliKhan| സെയ്ഫ് അലി ഖാൻ സാമ്പത്തിക പ്രതിസന്ധിയിൽ, കടം വാങ്ങുന്നു; സത്യാവസ്ഥ

#SaifAliKhan| സെയ്ഫ് അലി ഖാൻ സാമ്പത്തിക പ്രതിസന്ധിയിൽ, കടം വാങ്ങുന്നു; സത്യാവസ്ഥ
Mar 21, 2024 12:40 PM | By Kavya N

ർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടനാണ് സെയ്ഫ് അലി ഖാൻ. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച സെയ്ഫ് നായകനായും സഹനായകനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലം സെയ്ഫ് അലി ഖാനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. പതിയെയാണ് നടൻ മുൻനിരയിലേക്ക് ഉയരുന്നത്. രണ്ട് വിവാഹമാണ് സെയ്ഫ് അലി ഖാന്റെ ജീവിതത്തിലുണ്ടായത്. നടി അമൃത സിം​ഗാണ് ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നീ രണ്ട് മക്കൾ ജനിച്ചു. 1991 ൽ വിവാഹിതരായ അമൃതയും സെയ്ഫും 2001 ൽ വേർപിരിഞ്ഞു.

പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് കരീന കപൂർ സെയ്ഫിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ടഷാൻ എന്ന സിനിമയ്ക്കിടെ അടുത്ത കരീനയും സെയ്ഫും 2012 ൽ വിവാഹിരായി. തെെമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് കരീനയ്ക്കും സെയ്ഫിനും പിറന്ന മക്കൾ. ഇപ്പോഴിതാ നടനെക്കുറിച്ചുള്ള പുതിയൊരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സെയ്ഫ് അലി ഖാൻ പാപ്പരായെന്നും പണം കടം വാങ്ങിയാണ് ജീവിക്കുന്നതെന്നുമാണ് സംസാരങ്ങൾ. പുറത്തേക്ക് കാണുന്ന ആഡംബര ജീവിതമല്ല നടനെന്നാണ് റെഡിറ്റിൽ വന്ന വാദം.

ഇതേക്കുറിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ഇത് സത്യമാകാനിടയില്ല എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. കാരണം നേരത്തെ പ്രിയങ്ക ചോപ്രയും ഭർ‌ത്താവ് നിക് ജോനാസും ഇവർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭ്യൂഹം വന്നിരുന്നു. അതേസമയം ഒരുപക്ഷെ സെയ്ഫിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും നെറ്റിസൺസ് വാദിക്കുന്നു. അടുത്ത കാലത്തൊന്നും ഹിറ്റ് സിനിമകൾ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല. പാരമ്പര്യമായി കിട്ടിയ സ്വത്തുണ്ടെങ്കിലും ഇതിലെ വലിയൊരു ഭാ​ഗം ചില ആക്ടുകൾ പ്രകാരം സർക്കാർ എടുത്തിട്ടുണ്ട്.

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം ജീവനാംശമായി കോടികൾ സെയ്ഫിന് നൽകേണ്ടി വന്നിട്ടുണ്ട് . ഇത് സമ്പത്തിലെ വലിയൊരുഭാ​ഗം നഷ്ടപ്പെടുത്തി. മാത്രവുമല്ല രണ്ടാം ഭാര്യ കരീന കപൂർ ഷോപ്പിം​ഗിൽ കമ്പമുള്ളയാളാണ്. വൻതുക ഇതിനായി ചെലവഴിക്കാൻ കരീന മടിക്കാറില്ല. ഇതെല്ലാം നടന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരിക്കാമെന്നാണ് വാദം. എന്നാൽ ഈ വാദത്തിനും എതിരഭിപ്രായമുണ്ട്. കരീന ബോളിവുഡിലെ തിരക്കേറിയ നടിയാണ്. കോടികൾ പ്രതിഫലമായി വാങ്ങുന്നുമുണ്ട്. ന‌ടിക്ക് ചെലവ് ചെയ്യാൻ സെയ്ഫിന്റെ പണം ആവശ്യമില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡ് മാധ്യമങ്ങളിൽ ഇത്തരം ​ഗോസിപ്പുകൾ ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ താരങ്ങൾ ഇതൊന്നും കാര്യമാക്കാറില്ല.

#SaifAliKhan #Financial #Crisis #Borrows #truth

Next TV

Related Stories
 #MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

May 4, 2024 09:03 AM

#MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയിലേക്ക് വേണ്ടി നടത്തുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന നടി...

Read More >>
#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

May 2, 2024 12:40 PM

#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ...

Read More >>
#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

May 1, 2024 03:51 PM

#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍. വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലീസ്...

Read More >>
#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

May 1, 2024 12:22 PM

#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

എന്നാല്‍ അന്ന് ഈ പ്രതിഷേധത്തിന് പിന്നില്‍ ടിവി 5 മാധ്യമപ്രവര്‍ത്തകനായ മൂര്‍ത്തിയാണെന്ന് വ്യാപകമായ ആരോപണം...

Read More >>
#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

Apr 30, 2024 12:07 PM

#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

Apr 30, 2024 07:37 AM

#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തി...

Read More >>
Top Stories










News Roundup