---
title: "Anupama| ഗ്ലാമറസ് ആണോ എന്ന് നോക്കിയല്ല, കഥാപാത്രം നോക്കിയാണ് സിനിമ ചെയ്യുന്നത്; അനുപമയുടെ മറുപടി"
english_title: "#Films #made #based #character #not #whether #glamorous #Anupama's #reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193247/films-made-based-character-not-whether-glamorous-anupamas-reply"
published_at: "2024-03-21T07:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb9a761bcce_anu_3.jpg"
keywords: []
---

# Anupama| ഗ്ലാമറസ് ആണോ എന്ന് നോക്കിയല്ല, കഥാപാത്രം നോക്കിയാണ് സിനിമ ചെയ്യുന്നത്; അനുപമയുടെ മറുപടി

> **Lead Summary:** പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയിലേക്കുള്ള കടന്നുവരവ് മലയാളത്തിലാണെങ്കിലും അനുപമയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തെലുങ്കിലാണ്. തുടര്‍ന്ന് കൊടി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് തെലുഗിലെ പ്രധാനപ്പെട്ട നടന്മാര്‍ക്കെല്ലാമൊപ്പം അനുപമ പരമേശ്വരന്‍ അഭിനയിച്ചു.തെലുഗുവില്‍ ഗ്ലാമറസ് വേഷങ്ങളിലും അനുപമ തിളങ്ങി.

## Article Content

പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയിലേക്കുള്ള കടന്നുവരവ് മലയാളത്തിലാണെങ്കിലും അനുപമയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തെലുങ്കിലാണ്. തുടര്‍ന്ന് കൊടി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് തെലുഗിലെ പ്രധാനപ്പെട്ട നടന്മാര്‍ക്കെല്ലാമൊപ്പം അനുപമ പരമേശ്വരന്‍ അഭിനയിച്ചു.തെലുഗുവില്‍ ഗ്ലാമറസ് വേഷങ്ങളിലും അനുപമ തിളങ്ങി.

അനുപമയുടെ ഗ്ലാമറസ് വേഷങ്ങള്‍ കേരളത്തലും ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തില്‍ ഈ വര്‍ഷം തന്നെ ഒരുചിത്രം കൂടി ചിത്രീകരണം നടക്കുന്നുണ്ട്. ടില്ലു സ്‌ക്വയര്‍ എന്ന തെലുഗു ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിന്റെ പ്രസ് മീറ്റിലാണ് അനുപമ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചത്. താന്‍ തില്ലു സ്‌ക്വയര്‍ എടുത്തത് വ്യത്യസ്തമായ കഥാപാത്രമായതിനാല്‍ ആണെന്നാണ് അനുപമ പരമേശ്വരന്‍ പറയുന്നു . ചിത്രത്തിന്റെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അനുപമ.

മൂന്ന് വര്‍ഷമായി കരിയറില്‍  പുതിയ കഥാപാത്രങ്ങള്‍ പരീക്ഷിക്കണം എന്നും അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തു വരുന്നുണ്ടായിരുന്നു. എനിക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരു കഥാപാത്രമായിരിക്കും ഇത് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. 2022ല്‍ ഇറങ്ങിയ ഡി ജെ ടില്ലു എന്ന സിനിമയുടെ സീക്വല്‍ ആയാണ് ടില്ലു സ്‌ക്വയര്‍ വരുന്നത്. ചിത്രത്തിന്റെ ടീസറുകളില്‍ ഈ ചിത്രത്തിലും അനുപമ ഗ്ലാമറസ് വേഷത്തിലാണെന്നാണ് മനസിലാകുന്നത്.ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചില്‍ അനുപമയോട് ചോദ്യമുയര്‍ന്നിരുന്നു ഇതിന് അനുപമ മറുപടി പറഞ്ഞത്, 

ഞാന്‍ 19-ാമത്തെ വയസില്‍ പ്രേമത്തിലും അതു പോലുള്ള സിനിമയില്‍ അഭിനയിച്ചു, ഇപ്പോള്‍ എനിക്ക് വയസ് 29 ആണ്. അതുകൊണ്ട് എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ്. എനിക്ക് പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. നായികമാര്‍ക്ക് പ്രാധാന്യമുള്ള വേഷം ലഭിക്കുക എന്നത് പ്രധാനമാണ്, അത് വിഷമകരവുമാണ്.  ലില്ലി എന്ന കഥാപാത്രം താന്‍ എടുത്തില്ലെങ്കില്‍ താന്‍ തന്റെ കരിയറില്‍ ചെയ്യുന്ന മണ്ടത്തരമായിരിക്കും എന്നും അനുപമ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/193247/films-made-based-character-not-whether-glamorous-anupamas-reply)