---
title: "'തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ' അമലയുടെ ചിത്രങ്ങള്‍ വൈറല്‍ "
english_title: "Most movie stars are unwilling to compromise when it comes to hitness. While some go to the gym, others just need a morning ride."
publisher: "moviemax.in"
canonical_url: "https://moviemax.in/news/1932/most-movie-stars-are-unwilling-to-compromise-when-it-comes-to-hitness-while-some-go-to-the-gym-others-just-need-a-morning-ride"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fddba3ac32a4_amala.jpg"
keywords: []
---

# 'തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ' അമലയുടെ ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാ താരങ്ങളും. ചിലർ ജിമ്മിൽ പോകുമ്പോൾ, മറ്റു ചിലർക്ക് പ്രഭാത സവാരി മതിയാകും.

## Article Content

ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാ താരങ്ങളും. ചിലർ ജിമ്മിൽ പോകുമ്പോൾ, മറ്റു ചിലർക്ക് പ്രഭാത സവാരി മതിയാകും.

വേറെ ചിലർ യോഗ, സുംബാ പോലുള്ള രീതികൾ ചെയ്തും ആരോ​ഗ്യം സംരക്ഷിക്കാറുണ്ട്. ഇവയുടെ ചിത്രങ്ങളും വീഡിയോയകളും ആരാധകർക്കായി താരങ്ങൾ ഷെയർ ചെയ്യാറുമുണ്ട്.

അത്തരത്തിലൊരു വ്യത്യസ്തമായ മെയ്യഭ്യാസവുമായി എത്തിയിരിക്കുകയാണ് പ്രിയതാരം അമല പോൾ. രണ്ടു കൊളുത്തുകളിൽ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലൻസിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്.

'തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ' എന്നാണ് ചിത്രത്തിന് അമല ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. കൂടാതെ എങ്ങനെയാണ് ഇത്തരത്തിൽ സ്വയം ബാലൻസ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1932/most-movie-stars-are-unwilling-to-compromise-when-it-comes-to-hitness-while-some-go-to-the-gym-others-just-need-a-morning-ride)