#jasmine | ചുണ്ട് ഭിത്തിയില്‍ ഉരച്ചു! 100 പവന്റെ പേരില്‍ കല്യാണം മുടങ്ങി? വിവാഹനിശ്ചയത്തെ കുറിച്ച് ബിഗ് ബോസ് താരം ജാസ്മിൻ

#jasmine | ചുണ്ട് ഭിത്തിയില്‍ ഉരച്ചു! 100 പവന്റെ പേരില്‍ കല്യാണം മുടങ്ങി? വിവാഹനിശ്ചയത്തെ കുറിച്ച് ബിഗ് ബോസ് താരം ജാസ്മിൻ
Mar 20, 2024 07:27 PM | By Athira V

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയായ ജാസ്മിന്‍ ജാഫര്‍ ബിഗ് ബോസിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ്. ഈ സീസണിലെ ശക്തയായി മത്സരാര്‍ഥിയായിട്ടാണ് ജാസ്മിന്‍ അറിയപ്പെടുന്നത്. നിലവില്‍ ടൈറ്റില്‍ വിന്നര്‍ സാധ്യതയുള്ള ജാസ്മിനെ പറ്റി പല കഥകളും പുറത്ത് പ്രചരിക്കുന്നുണ്ട്. അതിലൊന്ന് വിവാഹം മുടങ്ങിയ കഥയാണ്. 

നേരത്തെ വിവാഹനിശ്ചയം വരെ നടത്തിയിട്ടും ജാസ്മിന്റെ വിവാഹം മുടങ്ങി പോയിരുന്നു. ഇതിനെ പറ്റി കൗമുദി മൂവീസിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. ഒപ്പം കല്യാണം മുടങ്ങിയതിനെ പറ്റി പ്രചരിച്ച കഥകളിലെ സത്യാവസ്ഥ എന്താണെന്നും താരം വ്യക്തമാക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ വൈറലായ മൂക്കില്‍ ഫെവികോള്‍ ഒഴിച്ച് വലിച്ച് കളയുന്നൊരു ഹാക്ക് കണ്ടിട്ട് ഞാനും ചെയ്തിരുന്നു. അത് വളരെ നല്ലൊരു അനുഭവമാണ്. ശരിക്കും അങ്ങനെ ചെയ്തിട്ട് പണി കിട്ടി. മൂക്ക് പുകയും, അതുകൊണ്ട് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ആരോക്കെയോ അത് ചെയ്തിട്ടുണ്ട്. പിന്നെ ചുണ്ടില്‍ മൈലാഞ്ചി ഇട്ടിരുന്നു. 

അടുത്തിടെയും പിന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പും ഞാനിത് ചെയ്ത് നോക്കിയിരുന്നു. പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് ആദ്യമങ്ങനെ ചെയ്യുന്നത്. എന്നിട്ടത് ചുണ്ടില്‍ നിന്നും പോയില്ല. ആ സമയത്ത് വീടിന്റെ പണി കഴിഞ്ഞ് വരുന്നേയുള്ളു. ചുവരൊന്നും തേച്ചിട്ടില്ല. ആ ഭിത്തിയില്‍ കൊണ്ട് പോയി ഞാനെന്റെ ചുണ്ടുരച്ചു. ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞ കാര്യം പിതാവിന് ഹാര്‍ട്ട് അറ്റാക്ക് വന്നതാണ്. അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു. എന്നാല്‍ അനിയനെ നോക്കണമെന്ന് എന്നോട് പറഞ്ഞപ്പോള്‍ വല്ലാത്തൊരു വിഷമമായി. 

ഇനി സന്തോഷം നിറഞ്ഞ കാര്യത്തെ പറ്റി ചോദിക്കുകയാണെങ്കില്‍ അത് വിവാഹനിശ്ചയമായിരുന്നു. അതെനിക്ക് ഭയങ്കര സന്തോഷം നല്‍കിയ നിമിഷമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കല്യാണം കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആര്‍ക്കും അതിനോട് താല്‍പര്യമില്ലായിരുന്നു. ഞങ്ങള്‍ക്കും കെട്ടുമെന്ന പ്രതീക്ഷ പോലുമില്ല. പക്ഷേ വിവാഹനിശ്ചയം നടത്തിയത് വലിയ കാര്യമായി. 

എന്നെ മാനേജ് ചെയ്യുക എന്നത് വലിയ ടാസ്‌കാണ്. അഹങ്കാരിയാണെന്നല്ല, ഭയങ്കരമായിട്ടുള്ള വാശിയുണ്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാന്‍ വാശി ഉണ്ടാക്കും. ഞാന്‍ പിടിച്ച മുയലിന് നാലല്ല, നാനൂറ്റിയമ്പത് കൊമ്പ് എന്ന ചിന്തയാണ്. ഞാന്‍ ഉദ്ദേശിച്ച കാര്യം നടത്തി തരിക എന്നല്ലാതെ വേറെ വഴിയില്ല. പുള്ളിക്കാരനും അതാണ് ചെയ്യുന്നത്. ഞാനെന്ത് പറഞ്ഞാലും ശരി ചിന്നുവെന്ന് പറയും. വേറെ ആരെങ്കിലുമാണെങ്കില്‍ എന്നെ കാലില്‍ പിടിച്ച് നിലത്തടിച്ചേനെ. 

ഞങ്ങളുടെ കല്യാണം മുടങ്ങി പോയി. ഇതിനെ പറ്റി നാട്ടുകാര്‍ സംസാരിക്കുന്ന ഒരു വോയിസ് എനിക്ക് കിട്ടിയിരുന്നു. 'ജാസ്മിന്റെ കല്യാണം മുടങ്ങി പോയി. നൂറ് പവന്‍ കൊടുക്കാനില്ലെന്ന് പറഞ്ഞിട്ടാണ് മുടങ്ങിയത്. അതറിഞ്ഞ് വാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു.' എന്നൊക്കെയാണ് പലരും പറഞ്ഞ് നടക്കുന്നത്.

നമ്മള്‍ മനസില്‍ വിചാരിക്കാത്ത കാര്യങ്ങളാണ് പറയപ്പെടുന്നത്. സ്ത്രീധനം കൊടുത്ത് കെട്ടണമെന്നതിനെ പറ്റി എനിക്ക് യാതൊരു അഭിപ്രായവുമില്ല. ചിലര്‍ ഇരുപത് പവനേ കിട്ടിയിട്ടുള്ളു, നൂറ് പവന്‍ കിട്ടിയില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കാം. ഒരു പവന്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ഓര്‍ക്കുമ്പോള്‍ നമുക്കൊക്കെ ടെന്‍ഷാണ്. പിന്നെ അവരുടെ മക്കളെ കെട്ടിക്കുമ്പോള്‍ ഇതൊന്നും പാടില്ല. വാങ്ങുന്നതിന് കുഴപ്പമില്ല. 

#biggboss #malayalam #season #6 #fame #jasmine #opens #up #about #her #marriage

Next TV

Related Stories
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
Top Stories