choott | 'മഴയുറങ്ങാത്ത രാത്രി' ചൂട്ട് സിനിമയിലെ ഗാനങ്ങൾ വൈറലാവുന്നു

choott | 'മഴയുറങ്ങാത്ത രാത്രി' ചൂട്ട് സിനിമയിലെ ഗാനങ്ങൾ വൈറലാവുന്നു
2024-03-20T12:24:00 | By Athira V

സൂം സിനിമാസ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ചൂട്ട് സിനിമയിലെ ഗാനങ്ങൾ ആസ്വാദക ശ്രദ്ധ നേടുന്നു . എ കെ രഞ്ജിത്ത് രചനയും സമദ് അമ്മാസ് സംഗീതവും നിർവഹിച്ച ഗാനങ്ങൾ ആലപിച്ചത് പിന്നണി ഗായകരായ അഫ്സലും സിത്താര കൃഷ്ണകുമാറുമാണ്.

മഴയുറങ്ങാത്ത രാത്രി വേറിട്ട അവതരണ രീതി കൊണ്ട് ഗാനാസ്വാദകരുടെ ഇഷ്ടഗാനമായി മാറുന്നു.


നനയുമാമ്പൽ കിനാവുകൾ തരള മുണരുന്നുവോ ചിരി നിലാവിന്റെ തുമ്പികൾ ചിറകു കുടയുന്നുവോ എന്നിടത്ത് ആർദ്ര പ്രണയം ഒരു മികച്ച അനുഭവമായി കേൾവിക്കാരിൽ നിറയുന്നു. ശലഭമായി ഞാൻ തിരയുന്നുവോ മൃദുല മാധവം വഴിയിലേതോ തണൽ വിരിക്കും പ്രണയ തീരം പവിഴമല്ലി പൂവുമായി നീ അരികിലെങ്കിൽ..

സിത്താര കൃഷ്ണകുമാറിന്റെ മികവുറ്റ ആലാപന മികവിലൂടെ മനോഹരമായ ഒരു മെലഡിയാണ് മലയാള സിനിമയ്ക്ക് ഈ ഗാനം നൽകുന്നത്.

അഫ്സൽ ആലപിച്ച ഉദയമരുളും അരുണകിരണം എന്നു തുടങ്ങുന്ന ഗാനം വിപ്ലവ ആവേശങ്ങളുടെ അലകൾ തീർക്കുന്നതാണ്. അടിമത്തം കഴുമരമേറ്റി നമ്മളുയിയർത്തില്ലേ അടരാടി സമരപഥങ്ങളിൽ വീണു മരിച്ചില്ലേ രക്തസാക്ഷികളേ കൈവിലങ്ങുകൾ പുഞ്ചിരി തൂകി വരിച്ചവരെ ലാൽസലാം... എന്ന ഗാനം പുതിയ തരംഗമായി മാറുകയാണ്.

പകലന്തിയോളം നമ്മൾ നട്ടുനച്ചില്ലേ കളകൾ അനീതികളൊന്നായ് പിഴുതുകളഞ്ഞില്ലേ സ്നേഹ ഗായകരെ , മോചനത്തിൻ ഗാഥ രചിച്ചൊരു സോദരരെ ലാൽസലാം എന്ന വരികളിലെ വിപ്ലവബോധം മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള വിപ്ലവഗാനങ്ങളുടെ നിരകളിലേക്ക് ചൂട്ടിലെ ഗാനത്തെ ഉയർത്തി നിർത്തുന്നു.

സൈന വീഡിയോസിലൂടെ ഇതിനോടകം ഒന്നര ലക്ഷത്തോളം ആളുകളാണ് പാട്ടുകൾ കണ്ടിരിക്കുന്നത്.ആസ്വാദക മനസ്സുകളിൽ പുതിയ അനുഭവമായി ഗാനങ്ങൾ നിറയുകയാണ്. കെ വി എ പ്രസാദ് സംവിധാനം നിർവഹിക്കുന്ന സിനിമയിൽ പുതുമുഖങ്ങൾക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Content Highlight: #Songs #choott #movie #MojayuranthaRatti' #are #going #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup