---
title: "#silksmitha | 'അതായിരുന്നു അവളുടെ ഏറ്റവും വലിയ തെറ്റ്,  സിൽക്ക് സ്മിതയുടെ മരണത്തിന് കാരണം അതായിരുന്നു'; വെളിപ്പെടുത്തലുമായി ജയമാലിനി"
english_title: "#silksmitha #emotional #story #Jayamalini"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193040/silksmitha-emotional-story-jayamalini"
published_at: "2024-03-20T10:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa678ce6ed9_silkismitha.jpg"
keywords: []
---

# #silksmitha | 'അതായിരുന്നു അവളുടെ ഏറ്റവും വലിയ തെറ്റ്,  സിൽക്ക് സ്മിതയുടെ മരണത്തിന് കാരണം അതായിരുന്നു'; വെളിപ്പെടുത്തലുമായി ജയമാലിനി

> **Lead Summary:** **പ്രേക്ഷ**കപ്രീതി നേടിയ താരമാണ് സിൽക്ക് സ്മിത.താരം നൂറുകണക്കിന് സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ സില്‍ക്ക് അമ്മായിയമ്മയുടെ ശല്യം സഹിക്കാനാവാതെയാണ് മദ്രാസിലേക്ക് പോവുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായിയായി കരിയര്‍ ആരംഭിച്ച സില്‍ക്ക് പിന്നീട് ഇന്ത്യയില്‍ അറിയപ്പെടുന്ന വലിയൊരു നടിയായി ഉയര്‍ന്നു.

## Article Content

**പ്രേക്ഷ**കപ്രീതി നേടിയ താരമാണ് സിൽക്ക് സ്മിത.താരം നൂറുകണക്കിന് സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ സില്‍ക്ക് അമ്മായിയമ്മയുടെ ശല്യം സഹിക്കാനാവാതെയാണ് മദ്രാസിലേക്ക് പോവുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായിയായി കരിയര്‍ ആരംഭിച്ച സില്‍ക്ക് പിന്നീട് ഇന്ത്യയില്‍ അറിയപ്പെടുന്ന വലിയൊരു നടിയായി ഉയര്‍ന്നു.

കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതിന് ശേഷമാണ് നടി ആത്മഹത്യ ചെയ്യുന്നത്. 1996ല്‍ ചെന്നൈയിലെ വസതിയില്‍ വച്ചാണ് സില്‍ക്ക് മരിച്ചത്. വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ഇന്നും നടി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ സില്‍ക്ക് സ്മിതയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജയമാലിനി.

കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായി തിളങ്ങി നിന്ന സില്‍ക്ക് സ്മിതയുടെ വിയോഗവും അന്ത്യകര്‍മങ്ങളും ഒരു അനാഥയുടേത് പോലെയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അതേ ആശുപത്രിയിലെ ജീവനക്കാരൊക്കെ ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

സില്‍ക്ക് സ്മിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതില്‍ നടന്മാരില്‍ ഒരാള്‍ അര്‍ജുന്‍ സര്‍ജ മാത്രമാണ്.ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഷൂട്ടിംഗ് സ്‌പോട്ടില്‍ അവള്‍ എന്നോട് സംസാരിച്ചിട്ടില്ല. പക്ഷേ, ഞാനും എന്റെ സഹോദരി ജ്യോതിലക്ഷ്മിയും സില്‍ക്ക് സ്മിതയും ഒരു സിനിമയില്‍ നായകനൊപ്പം അഭിനയിക്കേണ്ടി വന്നു.

കരിയര്‍ നല്ല നിലയിലായിരിക്കെ സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തത് ഏറെ സങ്കടകരമായിരുന്നു. സ്‌നേഹിക്കുന്നത് തെറ്റല്ല. എന്നാല്‍ മാതാപിതാക്കളെ വേര്‍പെടുത്താന്‍ പാടില്ല. അതായിരുന്നു അവളുടെ ഏറ്റവും വലിയ തെറ്റ്.

നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളെ അന്ധമായി വിശ്വസിക്കുന്നത് അതിലും വലിയ തെറ്റാണ്, കാമുകന്‍ അവളെ വഞ്ചിച്ചു. അതേ സമയം, അവളുടെ മാതാപിതാക്കള്‍ അവളുടെ അരികിലുണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ പിന്തുണക്കുമായിരുന്നു. വഞ്ചിക്കാത്ത നല്ലവരൊന്നും ഇന്‍ഡസ്ട്രിയിലില്ല. അതാണ് സില്‍ക്ക് സ്മിതയുടെ ജീവിതം അവസാനിക്കാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/193040/silksmitha-emotional-story-jayamalini)