logo

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയായുള്ള ഫഹദിനെ പറ്റി ജൂറിക്ക് പറയാനുള്ളത്

Published at Oct 13, 2020 04:29 PM കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയായുള്ള ഫഹദിനെ പറ്റി ജൂറിക്ക് പറയാനുള്ളത്

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയ നടനാണ് ഫഹദ്ഫാസില്‍. 'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഷമ്മി' എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നത്. യുവപ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ കഥാപാത്രമായിരുന്നു 'ഷമ്മി'. 'ഷമ്മി ഹീറോയാടാ ഹീറോ' തുടങ്ങിയ, കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാരിത നേടിയിരുന്നു.


'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഷമ്മി' ആയുള്ള ഫഹദിന്‍ററെ പ്രകടനത്തെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ വിലയിരുത്തല്‍............................

"ആണധികാരത്തിന്‍റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്‍റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിച്ച പ്രകടന മികവിന്". 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം" ഫഹദ് ഫാസില്‍, നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'കുമ്പളങ്ങി നൈറ്റ്സ്' നിര്‍മ്മിച്ചത്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും വീതം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കും.


ചിത്രത്തിന്‍റെ സംവിധായകനായ മധു സി നാരായണന് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. കലാമൂല്യചിത്ര'മെന്നാണ് കുമ്പളങ്ങി നൈറ്റ്സ് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ വിലയിരുത്തല്‍.

Fahadh Faasil won the Best Actor award at the State Film Awards

Related Stories
മിനി കൂപര്‍ പുതിയ മോഡല്‍ സ്വന്തമാക്കി ടോവിനോ ചിത്രങ്ങള്‍ കാണാം

Oct 29, 2020 11:30 AM

മിനി കൂപര്‍ പുതിയ മോഡല്‍ സ്വന്തമാക്കി ടോവിനോ ചിത്രങ്ങള്‍ കാണാം

പുറത്തിറങ്ങുന്ന പ്രിയപ്പെട്ട വാഹനങ്ങള്‍ സ്വന്തം ആക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് .അതുപോലെ തന്നെ മലയാള സിനിമയിൽ വാഹനപ്രിയരായ നടന്മാര്‍...

Read More >>
അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പേളി പോസ്റ്റ്‌ വൈറല്‍

Oct 24, 2020 05:58 PM

അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പേളി പോസ്റ്റ്‌ വൈറല്‍

പിറന്നാള്‍ ദിനത്തില്‍ താന്‍ അമ്മയെ അണിയിച്ചൊരുക്കിയെന്നും എന്നാല്‍ മേക്കപ്പ് ധരിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് അമ്മ പറഞ്ഞെന്നും പേളി...

Read More >>
Trending Stories