---
title: " ഒടുവില്‍ പ്രതികരിച്ച് മീനാക്ഷി ദിലീപ് "
english_title: "Meenakshi Dileep finally responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19293/meenakshi-dileep-finally-responded"
published_at: "2022-01-05T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d56ea63391f_.jpg"
keywords: []
---

#  ഒടുവില്‍ പ്രതികരിച്ച് മീനാക്ഷി ദിലീപ് 

> **Lead Summary:** ഇതുവരെ അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും മീനാക്ഷി ദിലീപിന് ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത് . വല്ലപ്പോഴും മാത്രമേ ഇതിലൂടെ ഫോട്ടോകള്‍ താരം പങ്കുവെക്കാറുള്ളു, ഇവയെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്‍.

## Article Content

ഇതുവരെ അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും മീനാക്ഷി ദിലീപിന് ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത് . വല്ലപ്പോഴും മാത്രമേ ഇതിലൂടെ ഫോട്ടോകള്‍ താരം പങ്കുവെക്കാറുള്ളു, ഇവയെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്‍.

ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ച് ഒന്നും തന്നെ ഈ താരപുത്രി പറഞ്ഞിട്ടില്ല.

മഞ്ജുവിന്റെയും ദിലീപിന്റെയും മകളെന്ന നിലയില്‍ , സ്‌നേഹവും വാത്സല്യവും എപ്പോഴും ആരാധകര്‍ മീനാക്ഷിക്ക് നല്‍കുന്നുണ്ട്. അച്ഛനും അമ്മയും വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ മീനാക്ഷി അച്ഛനൊപ്പം പോവുകയായിരുന്നു. മിനാക്ഷിയുടെ ഈ തീരുമാനത്തിനോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല മഞ്ജു. ഇപ്പോഴിതാ ചര്‍ച്ചയാകുന്നത് ദിലീപിന്റെ പിറന്നാള്‍ദിനത്തില്‍ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ്.

അച്ഛനൊപ്പമുള്ള ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കുവെച്ചത്. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ എത്താത്ത ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യൂ എന്നും മീനാക്ഷി കുറിച്ചിരുന്നു. നിമിഷനേരംകൊണ്ട് ഈ പോസ്റ്റ് വൈറലായത്.

ഇതിനു താഴെ നിരവധി കമന്റ് വന്നിരുന്നു. എന്നാല്‍ ചില മോശം തരത്തിലുള്ള പ്രതികരണവും പോസ്റ്റിനു താഴെ വരാന്‍ തുടങ്ങി. കമന്റുകള്‍ അതിര് വിട്ടതോടെ മീനാക്ഷിയും പ്രതികരിച്ചു.

‘എന്റെ അച്ഛനെ എനിക്കറിയാം നീ എന്നെ പഠിപ്പിക്കേണ്ട’ തുടങ്ങി നിരവധി കമ്മിറ്റികളാണ് മീനാക്ഷി പങ്കിട്ടത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ മീനാക്ഷി ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം മീനാക്ഷിക്ക് അനുകൂലം ആയിട്ടുള്ളതും , ആശ്വസിപ്പിക്കുന്നതുമായിട്ടുള്ള കമന്റുകളും നിരവധി വരുന്നുണ്ട്. ഈ അടുത്ത് കാവ്യയുടെ പിറന്നാളിനും ആശംസ അറിയിച്ച് മീനാക്ഷി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/19293/meenakshi-dileep-finally-responded)