---
title: "#mammotty | സൗബിന്റെ കൈയ്യിൽ നിന്ന് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങി മമ്മൂട്ടി വഴക്കു പറഞ്ഞു, കാരണം ഇത്"
english_title: "Mammootty took the script from Soub's hand and said because this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192900/mammootty-took-the-script-from-soubs-hand-and-said-because-this"
published_at: "2024-03-19T17:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f97d2586fdd_sau_mam_2.jpg"
keywords: []
---

# #mammotty | സൗബിന്റെ കൈയ്യിൽ നിന്ന് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങി മമ്മൂട്ടി വഴക്കു പറഞ്ഞു, കാരണം ഇത്

> **Lead Summary:** മലയാളികളുടെ ഇഷ്ട താരമാണ് സൗബിൻ ഷാഹിർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗബിനെ കുറിച്ചുള്ള ചില പഴയ കാല കഥകളാണ് പുറത്ത് വരുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ അച്ഛൻ ബാബു ഷഹീറിന്റെ സെറ്റുകളിൽ ഷൂട്ടിങ് കാണാൻ വന്ന കുഞ്ഞു കുട്ടിയായിരുന്നു സൗബിൻ. വിയത്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പീസ്, കാബൂളിവാല തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു . 

## Article Content

മലയാളികളുടെ ഇഷ്ട താരമാണ് സൗബിൻ ഷാഹിർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗബിനെ കുറിച്ചുള്ള ചില പഴയ കാല കഥകളാണ് പുറത്ത് വരുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ അച്ഛൻ ബാബു ഷഹീറിന്റെ സെറ്റുകളിൽ ഷൂട്ടിങ് കാണാൻ വന്ന കുഞ്ഞു കുട്ടിയായിരുന്നു സൗബിൻ. വിയത്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പീസ്, കാബൂളിവാല തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു . 

അന്ന് ആ കുഞ്ഞു മനസ്സിൽ സൗബിൻ ഉറപ്പിച്ചതാണ് വലുതാവുമ്പോൾ എനിക്കും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്.വാപ്പയ്‌ക്കൊപ്പം സെറ്റിലെത്തി, ഷൂട്ടിങ് കാണാൻ വന്നപ്പോൾ ചില സിനിമകളിലൊക്കെ അവസരം ലഭിച്ചു. കൈയ്യെത്തും ദൂരത്ത്, പാണ്ടിപ്പട, ബോഡിഗാർഡ്, ഉറുമി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രമായി സൗബിൻ എത്തിയിരുന്നു. ഡിഗ്രിയ്ക്ക് പറഞ്ഞുവിട്ടെങ്കിലും, സൗബിന്റെ തലയിൽ സംവിധാനം മാത്രമായിരുന്നു.

ഫസ്റ്റ് ഇയർ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ സഹ സംവിധായകനായി എത്തുന്നത്.സെറ്റിലെ ചെറിയ പയ്യനെ കണ്ട മമ്മൂട്ടി അടുത്ത് വിളിച്ച്, എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാൻ അസിസ്റ്റന്റ് ഡയരക്ടറാണ് എന്ന് പറഞ്ഞപ്പോൾ, അതല്ല എന്താണ് പഠിക്കുന്നത് എന്ന് മമ്മൂട്ടി വീണ്ടും ചോദിച്ചു. ഡിഗ്രി ഫസ്റ്റ് ഇയർ എന്ന് സൗബിൻ പറഞ്ഞതും, സൗബിന്റെ കൈയ്യിൽ നിന്ന് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങി മമ്മൂട്ടി ശകാരിച്ചു എന്നാണ് കഥകളുള്ളത്.

ഈ ചെറു പ്രായത്തിൽ പഠനമാണ് പ്രധാനം. ആദ്യം പഠിച്ച് ഡിഗ്രി പൂർത്തിയാക്ക്. അത് കഴിഞ്ഞു മതി സിനിമാ പിടുത്തം.  പോയി പഠിക്ക്’ എന്ന് പറഞ്ഞ് മമ്മൂട്ടി സൗബിനെ തിരിച്ചയച്ചു. വിഷമത്തോടെ വാപ്പയോട് സൗബിൻ കാര്യം പറഞ്ഞു. തിരിച്ചുവന്ന ബാബു ഷഹീർ, മകൻ ചെറുപ്പം മുതലേ ഇതിനോട് ഭയങ്കരമായ താത്പര്യം കാണിക്കുന്നു. ഈ ഒരു സിനിമയിൽ അവസരം നൽകണം എന്ന് പറഞ്ഞു. അതല്ല ബാബു, പഠനം പ്രധാനമാണ്. നാളെ സിനിമയില്ലെങ്കിലും ജീവിക്കാൻ പഠനം അത്യാവശ്യമാണ് എന്ന് മമ്മൂട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/192900/mammootty-took-the-script-from-soubs-hand-and-said-because-this)