---
title: "#mohanlal |തിരുപ്പതി ദർശനം നടത്തി മോഹൻലാൽ; വീഡിയോ വൈറൽ"
english_title: "#Mohanlal #visited #Tirupati #video #went #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192873/mohanlal-visited-tirupati-video-went-viral"
published_at: "2024-03-19T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f962026cb6c_mohanlal.jpg"
keywords: []
---

# #mohanlal |തിരുപ്പതി ദർശനം നടത്തി മോഹൻലാൽ; വീഡിയോ വൈറൽ

> **Lead Summary:** തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് താരം ക്ഷേത്രദർശനം നടത്തിയത്.

## Article Content

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് താരം ക്ഷേത്രദർശനം നടത്തിയത്.

അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

കഴിഞ്ഞ വാരമാണ് സിനിമയുടെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ അടുത്ത ഷെഡ്യൂൾ നടക്കുന്നത് ചെന്നൈയിലാണ്. അതിന് ശേഷമുള്ള ഷെഡ്യൂൾ കേരളത്തിലായിരിക്കും.

[**https://twitter.com/i/status/1769988225915896063**](https://twitter.com/i/status/1769988225915896063)

സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കുമിതെന്നും മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെയുള്ള രംഗങ്ങൾ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/192873/mohanlal-visited-tirupati-video-went-viral)