---
title: "#AarthiPodi| എനിക്ക് ആങ്സൈറ്റിയും ഡിപ്രഷനുമാണ്, ആരോടെങ്കിലും എനിക്ക് സംസാരിക്കണം; ആരതി പൊടി പങ്കിട്ട വാക്കുകൾ"
english_title: "#Ihave #anxiety #depression #need #someone #talk #Words #shared #AarthiPodi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192829/ihave-anxiety-depression-need-someone-talk-words-shared-aarthipodi"
published_at: "2024-03-19T12:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f938f45c63b_arathi_1.jpg"
keywords: []
---

# #AarthiPodi| എനിക്ക് ആങ്സൈറ്റിയും ഡിപ്രഷനുമാണ്, ആരോടെങ്കിലും എനിക്ക് സംസാരിക്കണം; ആരതി പൊടി പങ്കിട്ട വാക്കുകൾ

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ‌‍ ഫോർ താരം ‍ഡോ. റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും സംരംഭകയുമായ ആരതി പൊടിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. ബി​ഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങിയ റോബിനെ അഭിമുഖം ചെയ്യാൻ ആരതി പോയിരുന്നു. അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. അപ്പോഴേക്കും ആരതിയും റോബിനും പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ വിവാഹിതരാകാമെന്ന് താരങ്ങൾ തീരുമാനിക്കുകയായിരുന്നു.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ‌‍ ഫോർ താരം ‍ഡോ. റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും സംരംഭകയുമായ ആരതി പൊടിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. ബി​ഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങിയ റോബിനെ അഭിമുഖം ചെയ്യാൻ ആരതി പോയിരുന്നു. അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. അപ്പോഴേക്കും ആരതിയും റോബിനും പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ വിവാഹിതരാകാമെന്ന് താരങ്ങൾ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അതി​​ഗംഭീരമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വരുന്ന ജൂണിൽ വിവാഹവും തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ വന്ന് തുടങ്ങിയിരുന്നു . ഇരുവരുടെയും സോഷ്യൽമീഡിയ പോസ്റ്റുകൾ തന്നെയാണ് കാരണം. പൊതുവെ ഒരുമിച്ചുള്ള ഓരോ നിമിഷത്തിന്റെയും വീഡിയോയും ഫോട്ടോയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നവരായിരുന്നു ഇരുവരും.

പരസ്പരം പോസ്റ്റുകൾക്ക് കമന്റ് ചെയ്യുമ്പോൾ പോലും പ്രണയം നിറഞ്ഞ വാക്കുകളാൽ ആ കമന്റ് സമ്പന്നമായിരിക്കും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിൽ എല്ലാം വലിയ മാറ്റങ്ങൾ ഉണ്ടായി. മാത്രമല്ല ആരതി പൊടി റോബിനെ സോഷ്യൽമീഡിയയിൽ റോബിനെ അൺഫോളോ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരുടെയും പ്രണയ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന സംശയം ആരാധകർക്ക് തോന്നി തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ദിവസം ആ ഫ്ലാറ്റും കൊച്ചി ന​ഗരവും ഉപേക്ഷിച്ച് റോബിൻ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്തു.

ഇപ്പോഴിതാ ആരതി ഇൻസ്റ്റ​ഗ്രാം സോറിയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. എനിക്ക് ആങ്സൈറ്റിയും ഡിപ്രഷനുമാണ്... ആരോടെങ്കിലും എനിക്ക് സംസാരിക്കണം എന്ന് എഴുതിയ പ്ലക്കാർഡ് പിടിച്ച് തിരക്കുള്ള വീതിയിൽ‌ നിൽക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോയാണ് ആരതി സ്റ്റോറിയായി പങ്കിട്ടത്. സ്റ്റോറി കണ്ടതോടെ ആരതി എന്തോ വലിയ മാനസീക വിഷമം അനുഭവിക്കുന്നതായി ആരാധകർക്കും മനസിലായി. പൊതുവെ ഇത്തരത്തിലുള്ള വേദന നിറഞ്ഞ പോസ്റ്റുകളൊന്നും പങ്കുവെക്കാത്തയാളാണ് ആരതി. അത്രത്തോളം പോസിറ്റിവിറ്റിയോടെ നടക്കുന്ന പെൺകുട്ടിക്ക് ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ എന്ത് സംഭവിച്ചുവെന്നതാണ് ആരാധകരും ചർച്ച ചെയ്യുന്നത്.

റോബിനുമായുള്ള പ്രശ്നങ്ങളൊന്നും പരി​ഹരിക്കപ്പെട്ടില്ലേയെന്ന ചോ​ദ്യവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടുള്ള ആരതി പൊടീസ് എന്റെ ബൊട്ടീക്കിന്റെ ഉടമയാണിപ്പോൾ.സ്വന്തം അധ്വാനത്തിലൂടെയാണ് ആരതി ഇന്ന് കാണുന്ന സാമ്രാജ്യം കെട്ടിപടുത്തത്. പൊടീസിന് പുതിയ കെട്ടിടം തുടങ്ങുന്നതിന് എല്ലാ പ്രവൃത്തികളിലും സഹായിയായി റോബിനുമുണ്ടായിരുന്നു. ബി​​ഗ് ബോസ് ഹൗസിലായിരുന്നപ്പോൾ റോബിൻ ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇരുവരും പുറത്ത് വരുമ്പോൾ വിവാഹിതരാകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.  അത് നടന്നില്ലെന്ന് മാത്രമല്ല പലവിധ പ്രശ്നങ്ങളാൽ ദിൽഷയും റോബിനും സൗഹൃദം പോലും അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/192829/ihave-anxiety-depression-need-someone-talk-words-shared-aarthipodi)