#manglisustain | കാറിനുപിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് ​ഗായിക മാങ്ക്‌ലിക്ക് പരിക്ക്, സുരക്ഷിതയാണെന്ന് പ്രതികരണം

#manglisustain | കാറിനുപിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് ​ഗായിക മാങ്ക്‌ലിക്ക് പരിക്ക്, സുരക്ഷിതയാണെന്ന് പ്രതികരണം
Mar 19, 2024 12:15 PM | By Athira V

തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവ​ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലിക്ക് പരിക്ക്. ഞായറാഴ്ചയുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്‌ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഈ സമയം രണ്ട് സുഹൃത്തുക്കളും ​ഗായികയ്ക്കൊപ്പം കാറിലുണ്ടായിരുന്നു. ​മാങ്ക്‌ലിയുൾപ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ഇവർ ഉടൻ ആശുപത്രിവിടുമെന്നാണ് റിപ്പോർട്ട്. അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൻ സുരക്ഷിതയാണെന്നും ചെറിയ അപകടമാണുണ്ടായതെന്നും മാങ്ക്‌ലി പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

തെലുങ്ക് ചലച്ചിത്രരം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലംപറ്റുന്ന ​ഗായികമാരിൽ ഒരാളാണ് മാങ്ക്‌ലി. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ, സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി, പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണഎന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) തുടങ്ങി നിരവധി ​ഗാനങ്ങൾ ആലപിച്ച ​ഗായികയാണ് അവർ. വിജയ് ദേവരകൊണ്ട നായകനായ ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിനുവേണ്ടി മാങ്ക്‌ലി ആലപിച്ച 'കല്യാണി വച്ചാ വച്ചാ' എന്ന ​ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

#singer #manglisustain #injuries #road #accident

Next TV

Related Stories
#KrishnaMukherjee |എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു - വെളിപ്പെടുത്തി കൃഷ്ണ

Apr 27, 2024 01:58 PM

#KrishnaMukherjee |എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു - വെളിപ്പെടുത്തി കൃഷ്ണ

കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുരിതമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്....

Read More >>
#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

Apr 27, 2024 11:29 AM

#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാന്‍ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി...

Read More >>
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
Top Stories