---
title: "#Mohanlal | ആവശ്യമില്ലാത്ത കാര്യം ചോദിക്കണ്ട! മീരയുടെ മണ്ടന്‍ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് മറുപടി"
english_title: "#Don't #ask #unnecessary #things #Mohanlal's #mass #reply #Meera's #stupid #question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192636/dont-ask-unnecessary-things-mohanlals-mass-reply-meeras-stupid-question"
published_at: "2024-03-18T15:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f811b9c9373_meera_mohan_2.jpg"
keywords: []
---

# #Mohanlal | ആവശ്യമില്ലാത്ത കാര്യം ചോദിക്കണ്ട! മീരയുടെ മണ്ടന്‍ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് മറുപടി

> **Lead Summary:** സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ആടു ജീവിതം. ചിത്രത്തിനായി പത്ത് വര്‍ഷക്കാലമായി ബ്ലസി തന്റെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുകയായിരുന്നു. നജീബായി മാറാന്‍ ജീവന്‍ പോലും പണയം വെച്ചാണ് പൃഥ്വിരാജ് ഒരുങ്ങിയത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി താരങ്ങളും ക്രൂവുമെല്ലാം അനുഭവിക്ക യാതനകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

## Article Content

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ആടു ജീവിതം. ചിത്രത്തിനായി പത്ത് വര്‍ഷക്കാലമായി ബ്ലസി തന്റെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുകയായിരുന്നു. നജീബായി മാറാന്‍ ജീവന്‍ പോലും പണയം വെച്ചാണ് പൃഥ്വിരാജ് ഒരുങ്ങിയത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി താരങ്ങളും ക്രൂവുമെല്ലാം അനുഭവിക്ക യാതനകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലടക്കമുള്ള വലിയ താരനിര തന്നെ എത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനോടുള്ള അവതാരക മീരയുടെ ചോദ്യവും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്. പേഴ്‌സണലായിട്ട് ചോദിക്കുകയാണ്. തന്മാത്രയില്‍ നഗ്നനാക്കി നിര്‍ത്തി, ഭ്രമരത്തില്‍ തലകുത്തി നിര്‍ത്തി, അങ്ങനെ ഒരുപാട് കഷ്ടപ്പാടുകളിലൂടെ ലാലേട്ടനെ കടത്തിവിട്ട സംവിധായകനാണ് ബ്ലെസി എന്ന് മീര പറയുന്നുണ്ട്.

എന്നാല്‍ ഇത് രണ്ടും കഷ്ടപ്പാടല്ല, ഇവര്‍ അനുഭവിച്ചത് വച്ച് നോക്കുമ്പോള്‍ നഗ്നമായി അഭിനയിക്കുന്നത് കഷ്ടപ്പാടല്ല, തല കുത്തി നില്‍ക്കാനും എനിക്ക് പറ്റും എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.പിന്നാലെ മീര ചോദ്യത്തിലേക്ക് കടന്നു. എന്തുകൊണ്ടാണ് ലാലേട്ടനെ നജീബായി പരിഗണിക്കാതിരുന്നത് എന്നായിരുന്നു മീര സംവിധായകനോടായി ചോദിച്ചത്. വലിയ കാര്യം! ആവശ്യമില്ലാത്ത കാര്യം ചോദിക്കണ്ട. ഏറ്റവും നല്ല ആളെ തന്നെയാണ് തിരഞ്ഞെടുത്തത്. വളരെ നന്നായിട്ട് ചെയ്തതല്ലേ.

ഇനി നമുക്കിട്ട് എന്നെങ്കിലും ഒരു പണി തരും ബ്ലെസി എന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഇതിന് സദസ് കയ്യടിക്കുകയായിരുന്നു. ഏത് മൊമന്റിലാണ് പൃഥ്വിയുടെ മുഖം തെളിഞ്ഞു വരുന്നത് എന്ന് മീര ബ്ലെസിയോടായി ചോദിക്കുന്നുണ്ട്. ഈ യാത്രയ്ക്ക് വലിയൊരു സമര്‍പ്പണം ആവശ്യമായിരുന്നു. അത് രാജുവില്‍ കണ്ടതിനാലായിരുന്നു ഞാന്‍ രാജുവിലേക്ക് എത്തിയത്. അത് അനുഭവിച്ച് അറിയുകയും ചെയ്തുവെന്നാണ് ബ്ലെസി പറഞ്ഞത് . വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് മീരയുടെ ചോദ്യത്തെ വിമര്‍ശിച്ച് എത്തിയിരിക്കുന്നത്.

ഇത്രയും വലിയ ഈ ഓഡിയോ ലോഞ്ചിന്റെ ഒരു വലിയ പരാജയം ആ അവതാരകയാണ്, ഈ പുള്ളിക്കാരി ഒരു ആവശ്യമില്ലാത്ത കാര്യമേ ചോദിക്കത്തൊള്ളൂ അതുകൊണ്ടുതന്നെ ഏഷ്യാനെറ്റല്ലാതെ വേറൊരു ചാനലും അടുപ്പിക്കത്തില്ല, ഒരാള്‍ കഷ്ടപ്പെട്ട് ചെയ്തത് മറ്റൊരാളെ വെച്ച് താരതമ്യം ചെയ്തത് തന്നെ തെറ്റ്. ചോദ്യങ്ങളില്‍ കുറച്ചൂടെ നിലവാരം ആവാമായിരുന്നു മീരയ്ക്ക്. അയ്യേ കഷ്ടം. മീരയുടെ അടുത്ത ചോദ്യം:' ബ്ലെസ്സി സര്‍, ആടുജീവിതം എന്ന സിനിമയില്‍ ഒരു ആടിനെ കാസ്റ്റ് ചെയ്യാമായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തു ? എന്നും കമന്റുകളുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/192636/dont-ask-unnecessary-things-mohanlals-mass-reply-meeras-stupid-question)