#dhanashreeverma | ഞാനുമൊരു സ്ത്രീയാണ്, ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചു; തുറന്നു പറഞ്ഞ് ധനശ്രീ വര്‍മ

#dhanashreeverma | ഞാനുമൊരു സ്ത്രീയാണ്, ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചു; തുറന്നു പറഞ്ഞ് ധനശ്രീ വര്‍മ
Mar 18, 2024 12:37 PM | By Athira V

സമീപകാലത്ത് തനിക്കുനേരെ ഉണ്ടായ ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ് യുസ്‌വേന്ദ്ര ചാഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മ. ട്രോള്‍ ചെയ്യുന്നവരോട് ലളിതമായ ഒരു കാര്യമാണ്. ആദ്യ മനുഷ്യനാകു, അതിനുശേഷം ആളുകളെക്കുറിച്ച് വിധിയെഴുതൂ എന്നും ധനശ്രീ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

ട്രോളുകളൊന്നും ഇത്രയും കാലം എന്‍റെ ജീവിതത്തെ ബാധിച്ചിരുന്നില്ല. അവയൊക്കെ ചിരിച്ചു തള്ളുകയോ അവഗണിക്കുകയോ ആണ് പതിവ്. എന്നാല്‍ സമീപകാലത്തുണ്ടായ ട്രോളുകള്‍ എന്‍റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ബാധിച്ചു.

https://www.instagram.com/reel/C4kl3GVI4le/?utm_source=ig_web_copy_link

നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും മറ്റുള്ളവരുടെ കുടുംബത്തെയും വികാരത്തോയോ അവഗണിച്ചുകൊണ്ടാകരുത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയാണ്. സത്യം പറയാലോ ഇപ്പോ സമാധാനമുണ്ട്-ധനശ്രീ വര്‍മ പറഞ്ഞു.

സോഷ്യല്‍ മീഡിയയെ നെഗറ്റീവായി ഉപയോഗിക്കുന്നവര്‍ ഈ മാധ്യമം വഴി അസ്വസ്ഥതയും വെറുപ്പുമാണ് പടര്‍ത്തുന്നത്. സോഷ്യല്‍ മീഡിയ എന്‍റെ ജോലിയുടെ പ്രധാന ഭാഗമാണ്. അതുകൊണ്ടുതന്നെ എനിക്കത് പൂര്‍ണമായും ഉപേക്ഷിക്കാനാവില്ല. കാരണം ഈ പ്ലാറ്റ്ഫോമിലൂടെയാണ് എന്‍റെ കഴിവുകള്‍ ലോകം തിരിച്ചരിറിയുന്നത്. അതുകൊണ്ട് തന്നെ അത് പ്രകടിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ വീണ്ടുമെത്തും. പക്ഷെ നിങ്ങളോടൊക്കെ ഒരു അപേക്ഷയുണ്ട്, ഈ മീഡിയം ആളുകളെ സന്തോഷിപ്പിക്കാനുള്ളതാണ്. അവരുടെ പ്രതിഭയും കഴിവും പ്രകടിപ്പിക്കാനുള്ള വേദിയാണ്.

അതുകൊണ്ട് ഞാനുമൊരു സ്ത്രീയാണെന്ന് മറക്കരുത്, നിങ്ങളുടെ അമ്മയെപ്പോലെ, സഹോദരിയെപ്പോലെ, സുഹൃത്തിനെപ്പോലെ, നിങ്ങളുടെ ഭാര്യയെപ്പോലെ, അതുകൊണ്ടുതന്നെ എന്നോട് നിങ്ങള്‍ അത് ചെയ്യരുത്. അത് ശരിയല്ല, അതുകൊണ്ട് നിങ്ങളോട് എനിക്കിത്രമാത്രമെ പറയാനുള്ളു, ഞാനൊരു പോരാളിയാണ്, ഇതുകൊണ്ടൊന്നും തളര്‍ന്നുപോകില്ല-ധനശ്രീ വ്യക്തമാക്കി.

ഡാന്‍സ് റിയാലിറ്റി ഷോ ആയ ഝലക് ദിഖ്‌ലാ ജായില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ധനശ്രീ ഫൈനലിലെത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ധനശ്രീക്കും ചാഹലിനുമെതിരെ വിമര്‍ശനങ്ങളും പരിഹാസവുമായി ആരാധകര്‍ എത്തിയതായാണ് ധനശ്രീയുടെ പ്രതികരണത്തിന് കാരണമായത്.

#yuzvendrachahal #wife #dhanashreeverma #responds

Next TV

Related Stories
 #MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

May 4, 2024 09:03 AM

#MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയിലേക്ക് വേണ്ടി നടത്തുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന നടി...

Read More >>
#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

May 2, 2024 12:40 PM

#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ...

Read More >>
#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

May 1, 2024 03:51 PM

#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍. വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലീസ്...

Read More >>
#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

May 1, 2024 12:22 PM

#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

എന്നാല്‍ അന്ന് ഈ പ്രതിഷേധത്തിന് പിന്നില്‍ ടിവി 5 മാധ്യമപ്രവര്‍ത്തകനായ മൂര്‍ത്തിയാണെന്ന് വ്യാപകമായ ആരോപണം...

Read More >>
#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

Apr 30, 2024 12:07 PM

#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

Apr 30, 2024 07:37 AM

#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തി...

Read More >>
Top Stories










News Roundup