---
title: "#robinraaratipodi | റോബിനെ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് ആരതി; അപ്പൊ പൊടിയുമായി ബ്രേക്ക് അപ്പ് ആയില്ല? അഭ്യൂഹങ്ങള്‍ക്ക് വിരാമം"
english_title: "#aratipodi #robin #breakup #status"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192591/aratipodi-robin-breakup-status-new"
published_at: "2024-03-18T12:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e71b83a07_robin.jpg"
keywords: []
---

# #robinraaratipodi | റോബിനെ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് ആരതി; അപ്പൊ പൊടിയുമായി ബ്രേക്ക് അപ്പ് ആയില്ല? അഭ്യൂഹങ്ങള്‍ക്ക് വിരാമം

> **Lead Summary:** മലയാളികൾക്ക് സുപരിചിതമായ താരമാണ് അരതിപൊടിയും റോബിൻ രാധാകൃഷ്ണനും.ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ തുടക്കം മുതല്‍ തന്നെ താരത്തിന്റെ മത്സര രീതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. താരത്തെ എതിർക്കുന്നവർ നിരവധി ഉണ്ടായിരുന്നെങ്കിലും അതിന്റെ പതിന്മടങ്ങായിരുന്നു അനുകൂലിക്കുന്നവർ.

## Article Content

മലയാളികൾക്ക് സുപരിചിതമായ താരമാണ് അരതിപൊടിയും റോബിൻ രാധാകൃഷ്ണനും.ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ തുടക്കം മുതല്‍ തന്നെ താരത്തിന്റെ മത്സര രീതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. താരത്തെ എതിർക്കുന്നവർ നിരവധി ഉണ്ടായിരുന്നെങ്കിലും അതിന്റെ പതിന്മടങ്ങായിരുന്നു അനുകൂലിക്കുന്നവർ.

ഒടുവില്‍ സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ശാരീരികമയി നേരിട്ടുവെന്ന കുറ്റത്തിന് താരത്തെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പാതിവഴിയില്‍ ഷോയില്‍ നിന്നും പുറത്തായെങ്കിലും സീസണ്‍ ഫോറിലൂടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് റോബിന്‍ രാധാകൃഷ്ണനായിരുന്നു.ആരതിയുടേതെന്ന പേരില്‍ പ്രചരിച്ച ഒരു ഇന്‍സ്റ്റഗ്രാം കമന്റിന്റെ സ്ക്രീന്‍ഷോട്ടിലൂടെയായിരുന്നു എല്ലാത്തിന്റേയും തുടക്കം.

ആരതി റോബിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ വർധിപ്പിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ കേള്‍ക്കുന്ന വാർത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘നോ’ എന്നായിരുന്നു ആരതിയുടെ മറുപടി.

സാധരണഗതിയില്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടാകുമ്പോള്‍ ശക്തമായ രീതിയില്‍ പ്രതികരിക്കുന്ന വ്യക്തിയായിരുന്നു റോബിന്‍. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.‍

ആരതി പൊടി ഇന്‍സ്റ്റഗ്രാമില്‍ റോബിന്‍ രാധാകൃഷ്ണനെ വീണ്ടും ഫോളോ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് മാത്രമല്ല, റോബിന്‍ ഏറ്റവും അവസാനമായി പങ്കുവെച്ച പോസ്റ്റില്‍ ആരതി പൊടി ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരുടെ ആരാധകരും വലിയ സന്തോഷത്തിലാണ്.

അതേസമയം, കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ജനപ്രിയ മുഖം എന്ന വിഭാഗത്തിലുള്ള നാഷണൽ ഫെയിം 2024 അവാർഡായിരുന്നു കഴിഞ്ഞ ദിവസം റോബിന് ലഭിച്ചത്. റോബിന്‍ ആരാധകരും ഇത് വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ‘ബിഗ് ബോസിന് പുറത്തു പോയാൽ നീ എന്ത് ചെയ്യും റോബിന്‍, എങ്ങനെ സ്ക്രീന്‍ സ്പെയിസ് ഉണ്ടാക്കും എന്ന് ചോദിച്ചവർ പലരും ഉണ്ട്.

ഇപ്പോളും ഒന്ന് അറിഞ്ഞു ഇറങ്ങിയാൽ സോഷ്യല്‍ മീഡിയ കത്തിക്കാൻ ഈ ഒരു മൊതല് മതി എന്ന് കാലം തെളിയിച്ചു. ചോദിച്ചവർ പോയി എവിടെയോ മറഞ്ഞു. പക്ഷെ റോബിന്‍ ഇപ്പോളും ജനങ്ങളുടെ മനസ്സിൽ അതുപോലെ തന്നെ ഉണ്ടെന്ന് അരാധകർ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/192591/aratipodi-robin-breakup-status-new)