---
title: "#AmalaPaul| ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ"
english_title: "#Iwas #keptout #promotion #film #Image #problem #AmalaPaul #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192579/iwas-keptout-promotion-film-image-problem-amalapaul-openup"
published_at: "2024-03-18T11:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7ded728023_amala_1.jpg"
keywords: []
---

# #AmalaPaul| ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ

> **Lead Summary:** നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അമല പോളിന് കരിയറിൽ വൻ കുതിച്ചു ചാട്ടമാണ് പിന്നീട് സംഭവിച്ചത്. തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയ അമല തെലുങ്ക് സിനിമകളിലും അഭിനയിച്ചു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ കുറച്ച് ബുദ്ധിമുട്ടിയ ഒരു തുടക്ക കാലം അമലയ്ക്ക് സിനിമാ രം​ഗത്തുണ്ടായിട്ടുണ്ട്. ഒരുപക്ഷെ മൈന എന്ന സിനിമ ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല.

## Article Content

നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അമല പോളിന് കരിയറിൽ വൻ കുതിച്ചു ചാട്ടമാണ് പിന്നീട് സംഭവിച്ചത്. തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയ അമല തെലുങ്ക് സിനിമകളിലും അഭിനയിച്ചു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ കുറച്ച് ബുദ്ധിമുട്ടിയ ഒരു തുടക്ക കാലം അമലയ്ക്ക് സിനിമാ രം​ഗത്തുണ്ടായിട്ടുണ്ട്. ഒരുപക്ഷെ മൈന എന്ന സിനിമ ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല.

സിന്ധുസമവേലി എന്ന തമിഴ് ചിത്രമാണ് അമലയ്ക്ക് അക്കാലത്ത് വിനയായത്. ഇന്റിമേറ്റ് രം​ഗങ്ങളും വിവാദപരമായ കഥാ​ഗതിയുമുള്ള സിനിമ അന്ന് ചർച്ചയായി. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോൾ. തമിഴിൽ എന്റെ ആദ്യം റിലീസ് ചെയ്ത സിനിമ വീരശേഖരം ആണ്. അത് കാണാൻ പോയപ്പോൾ തിയറ്ററിൽ അഞ്ച് പേരെ ഉള്ളൂ. അതിൽ നാല് പേർ എന്റെ കുടുംബമാണ്. . ഞാൻ മൈന കാണാൻ പോകുമ്പോഴും വീരശേഖരൻ കാണാൻ പോയതിന്റെ ട്രോമയുണ്ട്.

എന്തായിരിക്കും എന്നറിയാത്ത ടെൻഷനിൽ പോയിട്ട് ഹൗസ് ഫുളായി കണ്ടു.വികടകവിയു‌ടെ പോസ്റ്ററിൽ മൈനയായി അഭിനയിച്ച അമല പോളിന്റെ അടുത്ത സിനിമ എന്ന് കൊടുത്തെന്നും അമല പോൾ വ്യക്തമാക്കി. മൈന കഴിഞ്ഞാണ് ആ സിനിമയിൽ അഭിനയിച്ചത്. പക്ഷെ മൈനയ്ക്ക് മുമ്പ് അത് റിലീസായി. ആ സിനിമയുടെ വിവാദങ്ങൾ കാരണം മൈനയുടെ പ്രൊമോഷനിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തി. ആ ഇമേജ് മൈനയിലെ കഥാപാത്രത്തിലേക്ക് പോകേണ്ടെന്ന് കരുതി.

പക്ഷെ നമുക്ക് അർഹമായ വിജയം നേടുന്നതിൽ നിന്നും ആർക്കും നമ്മളെ ത‌ടയാൻ പറ്റില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്.മൈന ഒരു സൂപ്പർഹിറ്റ് സിനിമയായി. ആളുകൾ എന്നെ ഒരുപാട് സ്നേഹിച്ചു. ഇതോടെ മൈനയുടെ അണിയറ പ്രവർത്തകർക്ക് തന്നെ പ്രൊമോഷന് വിളിക്കേണ്ടി വന്നെന്നും അമല പോൾ വ്യക്തമാക്കി. ആടുജീവിതമാണ് അമല പോളിന്റെ പുതിയ സിനിമ. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും അമല പോളിന് ഇന്ന് വിശേഷങ്ങളേറെയാണ്. അടുത്തിടെ വിവാഹിതയായ നടി​ ​ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി. ജ​ഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. ‌

### Related Links & Sources
- [Original Story Source](https://moviemax.in/news/192579/iwas-keptout-promotion-film-image-problem-amalapaul-openup)