#viral | ബൈക്കിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന കുരങ്ങൻ, എല്ലാം നിമിഷനേരത്തിനുള്ളിൽ..! വൈറലായി വീഡിയോ

#viral |  ബൈക്കിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന കുരങ്ങൻ, എല്ലാം നിമിഷനേരത്തിനുള്ളിൽ..! വൈറലായി വീഡിയോ
Mar 18, 2024 10:54 AM | By Athira V

മനുഷ്യരെപ്പോലെ പെരുമാറുന്നതിന് പേരുകേട്ട മൃ​ഗങ്ങളാണ് കുരങ്ങന്മാർ. എന്നാൽ, ചില സ്ഥലങ്ങളിൽ കുരങ്ങന്മാരെക്കൊണ്ടുണ്ടാകുന്ന ഉപദ്രവം ചില്ലറയൊന്നുമല്ല. മിക്കവാറും ന​ഗരങ്ങളിൽ കുരങ്ങന്മാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വീടിന്റെ മുറ്റത്തുണ്ടായിരുന്ന കുഞ്ഞിനെ ഒരു കുരങ്ങൻ എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ.

വീഡിയോയിൽ ഒരു കളിപ്പാട്ട ബൈക്കിലാണ് കുരങ്ങനെത്തുന്നത്. ശരവേ​ഗത്തിൽ പാഞ്ഞുവരുന്ന കുരങ്ങൻ നിമിഷനേരം കൊണ്ട് ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിക്കുന്നതും അതേ ​വേ​ഗത്തിൽ കുഞ്ഞിനെയും കൊണ്ട് പാഞ്ഞുപോവുകയും ചെയ്യുകയാണ്. നിലത്തൂടെ വലിച്ചിഴച്ചാണ് കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നത്.

https://x.com/crazyclipsonly/status/1768316660614578556?s=20

കുറച്ച് ദൂരം പോവുകയും ചെയ്തു. ഇതുകണ്ട് കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ആകെ പകച്ചു പോവുകയാണ്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കുരങ്ങൻ പാഞ്ഞുവരുന്നതാണ് കാണുന്നത്. ഇതിപ്പോൾ എന്തിനുള്ള പുറപ്പാടാണ് എന്ന് പോലും നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നില്ല.

ഒരു വീടിന്റെ മുറ്റത്ത് നാല് കുട്ടികൾ ഇരിക്കുന്നത് കാണാം. അതിനിടയിൽ ഇരിക്കുകയാണ് ഈ കുഞ്ഞുകുട്ടിയും. അവിടെ നിന്നാണ് കുരങ്ങൻ കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകുന്നത്. ഒടുവിൽ ഒരു മുതിർന്നയാൾ വന്ന് ഒച്ചയിടുമ്പോഴാണ് കുരങ്ങൻ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോകുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Crazy Clips ആണ്. ബൈക്കിൽ എത്തിയ കുരങ്ങൻ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. 15.7 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ, ഈ വീഡിയോ ആദ്യമായി ശ്രദ്ധ നേടുന്നത് 2020 -ൽ ആണ്. ഇത് ശരിക്കും മനുഷ്യക്കടത്ത് പോലെ തന്നെ, കുരങ്ങാണ് ചെയ്യുന്നത് എന്നുമാത്രം എന്ന് അന്ന് അഭിപ്രായപ്പെട്ട മനുഷ്യരുണ്ട്.

#monkey #toy #bike #trying #kidnap #baby

Next TV

Related Stories
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
Top Stories