---
title: "ഹൃതിക് റോഷൻ പിറകെ നടന്ന് ശല്യം ചെയ്തു, സിനിമാ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി താരം "
english_title: "Disha Pattani's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19253/disha-pattanis-words-go-viral"
published_at: "2022-01-05T11:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d539bfe6f21_disha .jpg"
keywords: []
---

# ഹൃതിക് റോഷൻ പിറകെ നടന്ന് ശല്യം ചെയ്തു, സിനിമാ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി താരം 

> **Lead Summary:** ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിച്ച് അഭിനയിച്ച ആക്ഷൻ ചിത്രമാണ് വാർ. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. 2019 ലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെപ്പറ്റി ചില വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് ദിഷാ പട്ടാണിയേ ആയിരുന്നു. എന്നാൽ പിന്നീട് ചിത്രം ദിശ ഉപേക്ഷിച്ചു.

## Article Content

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിച്ച് അഭിനയിച്ച ആക്ഷൻ ചിത്രമാണ് വാർ. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. 2019 ലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെപ്പറ്റി ചില വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് ദിഷാ പട്ടാണിയേ ആയിരുന്നു. എന്നാൽ പിന്നീട് ചിത്രം ദിശ ഉപേക്ഷിച്ചു.

ഇതിനിടയിൽ ചിത്രീകരണത്തിനിടെ ഹൃതിക് റോഷൻ ദിഷയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്ത വന്നു. ഇത് സഹിക്കാൻ വയ്യാതെയാണ് താരം ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്നുമായിരുന്നു വാർത്ത. എന്നാൽ ഇതിനെതിരെ ഇപ്പോൾ ദിശ തന്നെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. തീർത്തും ബാലിശവും നിരുത്തരവാദിത്തപരമായ പ്രചരണങ്ങൾ ആണിത്.

ഇതെല്ലാം നുണയാണ്. ഹൃതിഖ് സാറുമായി ഉണ്ടായ ചെറിയ സമയത്തെ ഇടപെടലിൽ നിന്ന് തന്നെ അദ്ദേഹം വളരെ നല്ലവനും മാന്യനുമായ മനുഷ്യനും ആണെന്ന് തനിക്ക് മനസ്സിലായി.

അദ്ദേഹത്തെക്കുറിച്ച് തനിക്കുള്ള മതിപ്പാണ് ഈ വാർത്തയിൽ വ്യക്തത നൽകുവാനുള്ള കാരണം. ചിത്രത്തിൽ നിന്നും താൻ ഇറങ്ങിപ്പോയി എന്നുള്ള കഥകളെല്ലാം അസത്യമാണ്. താരം പറയുന്നു.

ഇതെല്ലാം നുണയാണ്. ഹൃതിഖ് സാറുമായി ഉണ്ടായ ചെറിയ സമയത്തെ ഇടപെടലിൽ നിന്ന് തന്നെ അദ്ദേഹം വളരെ നല്ലവനും മാന്യനുമായ മനുഷ്യനും ആണെന്ന് തനിക്ക് മനസ്സിലായി.

അദ്ദേഹത്തെക്കുറിച്ച് തനിക്കുള്ള മതിപ്പാണ് ഈ വാർത്തയിൽ വ്യക്തത നൽകുവാനുള്ള കാരണം. ചിത്രത്തിൽ നിന്നും താൻ ഇറങ്ങിപ്പോയി എന്നുള്ള കഥകളെല്ലാം അസത്യമാണ്. താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/19253/disha-pattanis-words-go-viral)