---
title: "#Nayanthara | ഒരു പരസ്യത്തിൽ അഭിനയിക്കാൻ ഇത്രയും പണമോ?; തുടരെ പരാജയങ്ങൾക്കിടെ നയൻതാര വാങ്ങിയ തുക"
english_title: "#That #much #money #star #ad #amount #Nayanthara #bought #amid #repeated #failures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192459/that-much-money-star-ad-amount-nayanthara-bought-amid-repeated-failures"
published_at: "2024-03-17T20:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f703a28d4d5_nayan_1.jpg"
keywords: []
---

# #Nayanthara | ഒരു പരസ്യത്തിൽ അഭിനയിക്കാൻ ഇത്രയും പണമോ?; തുടരെ പരാജയങ്ങൾക്കിടെ നയൻതാര വാങ്ങിയ തുക

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രം​ഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ വന്ന് പോയ നായിക നടിമാർ ഏറെയാണ്. നായിക നിരയിൽ സൂപ്പർ താര പദവിയോടെ ഇന്നും നിലനിൽക്കാൻ നടി നയൻതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 38 വയസിലും നയൻതാരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലും നയൻതാര സാന്നിധ്യം അറിയിച്ചു. ഷാരൂഖ് ഖാന്റെ നായികയായാണ് നയൻതാര ബോളിവുഡിലേക്ക് അരങ്ങേറിയത്. എന്നാൽ തുടർന്നും ഹിന്ദി സിനിമകൾ ചെയ്യാൻ നയൻതാര തയ്യാറായിട്ടില്ല.

## Article Content

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ വന്ന് പോയ നായിക നടിമാർ ഏറെയാണ്. നായിക നിരയിൽ സൂപ്പർ താര പദവിയോടെ ഇന്നും നിലനിൽക്കാൻ നടി നയൻതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 38 വയസിലും നയൻതാരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലും നയൻതാര സാന്നിധ്യം അറിയിച്ചു. ഷാരൂഖ് ഖാന്റെ നായികയായാണ് നയൻതാര ബോളിവുഡിലേക്ക് അരങ്ങേറിയത്. എന്നാൽ തുടർന്നും ഹിന്ദി സിനിമകൾ ചെയ്യാൻ നയൻതാര തയ്യാറായിട്ടില്ല.

അന്നും ഇന്നും നയൻതാര കൂടുതൽ സജീവം തമിഴകത്താണ്. ഒരു കാലത്ത് തെലുങ്കിലും തിരക്കേറിയ നടിയായിരുന്നെങ്കിലും ഇപ്പോൾ വലപ്പോഴുമേ നയൻതാര തെലുങ്ക് സിനിമകളിൽ അഭിനയിക്കാറുള്ളൂ. എന്നാൽ ഇതൊന്നും നയൻതാരയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. പ്രതിഫലക്കാര്യത്തിൽ ഇന്നും മുൻപന്തിയിൽ തന്നെയാണ് നടി. അടുത്തി‌ടെ പുറത്തിറങ്ങിയ ഒരു പരസ്യചിത്രത്തിന് വേണ്ടി നയൻതാര വാങ്ങിയ പ്രതിഫലമാണ് ആരാധകർക്കിടയിലെ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തിന് വേണ്ടി 5 കോടി രൂപയാണ് നയൻതാര വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്.

പൊതുവെ അധികം പരസ്യ ചിത്രങ്ങളിൽ നയൻതാര മുഖം കാണിക്കിറില്ല. പ്രതിഫലക്കാര്യത്തിൽ വിട്ട് വീഴ്ച അധികം ചെയ്യാത്ത നടിയാണ് നയൻതാരയെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. അണിയറയിൽ ഒരുങ്ങുന്ന മണിരത്നം ചിത്രത്തിൽ നിന്നും നയൻതാര പിന്മാറാൻ കാരണം പ്രതിഫലമാണെന്നാണ് സൂചന. വലിയ തുക പ്രതിഫലം വാങ്ങുമെങ്കിലും സിനിമകളുടെ പ്രൊമോഷന് താരം വരാറില്ല. ഇത് വലിയ തോതിൽ താരം വിമർശിക്കപ്പെടാറുണ്ട്. അതേസമയം സ്വന്തം നിർമാണ കമ്പനി ഒരുക്കുന്ന സിനിമയാണെങ്കിൽ പ്രൊമോഷന് വരാനും നയൻ‌താര തയ്യാറാകാറുണ്ട്.

 സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. ജവാൻ വിജയിച്ചെങ്കിലും നയൻതാരയ്ക്ക് ഈ സിനിമയിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ​തമിഴ് ചിത്രം അന്നപൂർണി തിയറ്ററിൽ പരാജയപ്പെട്ടു. ഒടിടിയിൽ എത്തിയപ്പോൾ മതവിശ്വാസം വ്രണപ്പെടുത്തി എന്ന പരാതി വരികയും സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കുകയും ചെയ്തു.  നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.​ ​ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/192459/that-much-money-star-ad-amount-nayanthara-bought-amid-repeated-failures)