---
title: "#ansiba | കാറില്‍ പോകുമ്പോള്‍ അവന്‍ റെയര്‍ വ്യൂ മിറിര്‍ കൂടി നോക്കി, എന്നോട് അവൻ അത് ചെയ്തോട്ടെ എന്ന് ചോദിച്ചു; മനസ്സ് തുറന്ന് അൻസിബ "
english_title: "#biggboss #malayalam #6 #ansiba #shares #her #cute #little #love #story #rocky #interviewed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192405/biggboss-malayalam-6-ansiba-shares-her-cute-little-love-story-rocky-interviewed"
published_at: "2024-03-17T14:56:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6bd4945c80_ansiba1.jpg"
keywords: []
---

# #ansiba | കാറില്‍ പോകുമ്പോള്‍ അവന്‍ റെയര്‍ വ്യൂ മിറിര്‍ കൂടി നോക്കി, എന്നോട് അവൻ അത് ചെയ്തോട്ടെ എന്ന് ചോദിച്ചു; മനസ്സ് തുറന്ന് അൻസിബ 

> **Lead Summary:** **ബിഗ് **ബോസ് മലയാളം സീസണ്‍ 6ന്റെ ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഷോ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. മുന്‍ സീസണുകളേക്കാള്‍ വേഗത്തില്‍ തന്നെ താരങ്ങള്‍ മത്സരക്കളത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. താരങ്ങളില്‍ പലരും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും മത്സരത്തിലേക്ക് ഇറങ്ങാതിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ അവരും കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്.

## Article Content

**ബിഗ് **ബോസ് മലയാളം സീസണ്‍ 6ന്റെ ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഷോ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. മുന്‍ സീസണുകളേക്കാള്‍ വേഗത്തില്‍ തന്നെ താരങ്ങള്‍ മത്സരക്കളത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. താരങ്ങളില്‍ പലരും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും മത്സരത്തിലേക്ക് ഇറങ്ങാതിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ അവരും കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്.

അടിയും വഴക്കും മാത്രമല്ല, രസകരമായ കഥകളും ബിഗ് ബോസ് വീട്ടില്‍ ഉണ്ടാകാറുണ്ട്. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ക്കും മനസ് തുറക്കലുകള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം താരങ്ങള്‍ നടത്തിയ തുറന്നു പറച്ചില്‍ ശ്രദ്ധ നേടിയിരുന്നു. അങ്ങനെ ഒരാള്‍ നടത്തിയ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 

ബിഗ് ബോസ് വീട്ടില്‍ വലിയ ബഹളങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്ന മത്സരാര്‍ത്ഥിയാണ് അന്‍സിബ ഹസന്‍. കഴിഞ്ഞ ദിവസം റോക്കി ഇന്റര്‍വ്യു ചെയ്തപ്പോള്‍ തന്റെ കുറച്ച് ദിവസത്തെ പ്രണയ കഥ അന്‍സിബ പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ബിജു കുട്ടന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

''ഇന്നലെ ഓഫ് ഡേ. രാവിലെ ഡൈനിങ്ങ് ടേബിള്‍ ചുറ്റും ഇരിക്കുന്നവരെ റോക്കി ഇന്റര്‍വ്യൂ ചെയ്യുന്നു. പ്രണയമാണ് ടോപ്പിക്ക്. 8 ആം ക്ളാസ്സിലെ പ്രണയം അപ്‌സര പറയുന്നു. പിന്നീട് അന്‍സിബ തന്റെ പ്രണയം പറയുന്നു. തായ്ലന്‍ഡിലെ എയര്‍പോര്‍ട്ടില്‍ വെച്ച് ഉണ്ടായ പ്രണയമാണ് പറയുന്നത്. അവിടുത്തെ പ്രോഗ്രാമുമായി ബന്ധപെട്ടു അവളെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ടു പോകാന്‍ വന്ന ആളാണ്. ആദ്യ നോട്ടത്തില്‍ അവന് തന്നെ ഇഷ്ടപ്പെട്ടു അവള്‍ക്കു മനസ്സിലായി. കാറില്‍ പോകുമ്പോള്‍ അവന്‍ റെയര്‍ വ്യൂ മിറിര്‍ കൂടി തന്നെ നോക്കുന്നതില്‍ കൂടി സംഭവം ഉറപ്പിച്ചു'' കുറിപ്പില്‍ പറയുന്നു.

''പിറ്റേന്ന് അവര്‍ ബീച്ചില്‍ വെച്ച് കാണുന്നു. തന്നെ ഇഷ്ടമാണ് എന്ന് പറയും എന്ന് പ്രതീക്ഷിക്കുന്ന അവളോട് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്നു. വീട്ടില്‍ പ്രാരാബ്ധം ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറയുന്നു. ഇല്ലായിരുന്നേല്‍ അന്ന് വിവാഹത്തിന് സമ്മതിച്ചേനെ എന്ന് അന്‍സിബ. ആരും ചോദിച്ചു കേട്ടില്ല, ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ, ആളെ അറിയാതെ, എങ്ങനെ ഇത്രെ പെട്ടെന്ന് വിവാഹം കഴിക്കാന്‍ തോന്നാന്‍ മാത്രം അടുപ്പം തോന്നി എന്ന്'' കുറിപ്പ് പറയുന്നു. 

അതിനു ശേഷം ഉച്ച കഴിഞ്ഞു, അവിടുത്തെ റൂമിലെ ഒരു ടോക്ക്. വന്നു രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ (24 മണിക്കൂറും ഒരുമിച്ചുള്ള ആ വീട്ടില്‍) എങ്ങനെ ആണ് രണ്ടു പേര് തമ്മില്‍ ഇത്രെ അടുക്കുന്നത് ? വേറെ ഒരു ടോക്ക്, നമുക്ക് ഈ വീട്ടില്‍ ഒരാളെങ്കിലും വേണം എടോ നമുക്ക് മനസ്സ് തുറന്നു സംസാരിക്കാന്‍. നമുക്കു ഉള്ളില്‍ വരുന്ന വിഷമങ്ങള്‍ വിശ്വസിച്ചു പറയാന്‍ ഒരാള്, എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ബിഗ് ബോസ് വീട്ടിലെ താരങ്ങളെ കാണാനായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയിരുന്നു. ഇന്നാണ് ബിഗ് ബോ്‌സ് മലയാളം സീസണ്‍ 6ലെ ആദ്യത്തെ എവിക്ഷന്‍. ആരായിരിക്കും ഷോയില്‍ നിന്നും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ആദ്യ ആഴ്ച ആയതിനാല്‍ ആരും പുറത്താകാന്‍ സാധ്യതയില്ല എന്നും ചിലര്‍ പറയുന്നുണ്ട്. ഇതിനിടെ രതീഷ് പുറത്തായെന്നും സക്രീട്ട് റൂമിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/192405/biggboss-malayalam-6-ansiba-shares-her-cute-little-love-story-rocky-interviewed)