---
title: "#robinraaratipodi | ഡോക്ടറുടെ കമന്റ് ഡിലീറ്റാക്കി, എന്തൊക്കെയാ നടക്കുന്നത്? അങ്ങോട്ടും ഇങ്ങോട്ടും ലൈക്ക് മാത്രം!"
english_title: "#amid #breakup #rumours #aaratipodi #shares #new #video #fans #comments #about #robin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192398/amid-breakup-rumours-aaratipodi-shares-new-video-fans-comments-about-robin"
published_at: "2024-03-17T14:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6b2c9390ee_robin.jpg"
keywords: []
---

# #robinraaratipodi | ഡോക്ടറുടെ കമന്റ് ഡിലീറ്റാക്കി, എന്തൊക്കെയാ നടക്കുന്നത്? അങ്ങോട്ടും ഇങ്ങോട്ടും ലൈക്ക് മാത്രം!

> **Lead Summary:** **റോ**ബിനും ആരതിയ്ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റോബിനെ ആരതി അണ്‍ഫോളോ ചെയ്തതടക്കം ഈ വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ശക്തമായി പ്രചരിക്കുമ്പോഴും ആരതിയും റോബിനും അതിനോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

## Article Content

**റോ**ബിനും ആരതിയ്ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റോബിനെ ആരതി അണ്‍ഫോളോ ചെയ്തതടക്കം ഈ വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ശക്തമായി പ്രചരിക്കുമ്പോഴും ആരതിയും റോബിനും അതിനോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

ബ്രേക്കപ്പ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്തിരുന്നു. റോബിന്റെ പോസ്റ്റിന് ആരതി ലവ് റിയാക്ഷന്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്തകളോട് മൗനം പാലിക്കുന്നത് ആരാധകരില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആരതിയുടെ പുതിയ പോസ്റ്റിന് താഴെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് ആരതി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പി്‌നനാലെ കമന്റുമായി എത്തിയിരിക്കുന്നത്. എല്ലാവരും സംസാരിക്കുന്നത് റോബിനുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഡോക്ടര്‍ ഒരു കമന്റ് ഇട്ടിരുന്നെങ്കില്‍ ഒരു സമാധാനമായിരുന്നു.

നിങ്ങള്‍ 2പേരും അങ്ങോട്ടുമിങ്ങോട്ടും ലൈക്ക് മാത്രം, ഇവര്‍ തമ്മില്‍ ഒരു പ്രശ്നവും നിലവില്‍ ഇല്ല, തമ്മില്‍ അടുപ്പിക്കാന്‍ നോക്കി, ഡോക്ടര്‍.ഫോണ്‍ എപ്പോഴും പൊടി നോക്കുന്നത്, തമ്മില്‍ അടുപ്പിക്കാന്‍ ആരാണ് കളിച്ചത്, അവര്‍ക്കുള്ള പണി തന്നെ, എനിക്ക് തോന്നുന്നു റോബിനെതിരെ ഒരുപാട് ആരോപണങ്ങള്‍ വന്നു അതില്‍ സംശയം തോന്നി റോബിനെ ഒഴിവാക്കാന്‍ ആരതി കണ്ടെത്തിയ മാര്‍ഗമാണ് ഫ്രണ്ടിനോടുള്ള ക്രഷ് എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ബിഗ് ബോസ് 4-സീസണ്‍ 5 മുതല്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഏറ്റവും കൂടുതല്‍ വോട്ട് കൗണ്ടിംഗ് അതില്‍ 80% റോബിനായിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോയേക്ക് ഇഷ്ടപെട്ട 99% ഹേറ്റേഴ്സ് ആയി മാറി ഇതില്‍ സംഭവിച്ചത് എന്താണ് അലറിവിളി അല്ലെങ്കില്‍ റോബിന്റെ സ്വഭാവം അയാള്‍ ഫേക്ക് ആണോ കുറച്ചു എടുത്ത് ചാട്ടം ഉണ്ടെങ്കിലും ആളൊരു പാവമാണെന്ന് തോന്നുന്നു, ഞാന്‍ ഒരു റോബിന്‍ ഫാന്‍ ആണ് ദയവു ചെയ്ത് റോബിന്‍ ഫാന്‍സ് ആരും ആരതിക്ക് മോശം കമന്റുകള്‍ ചെയ്യരുത്.

പണ്ട് ദില്‍ഷക്ക് റിയാസിന് ശാലു പേയാടിന് നമ്മള്‍ റിയാക്ട് ചെയുമ്പോള്‍ അത് റോബിന്‍ ചെയ്യിപ്പിക്കുന്നു എന്ന രീതിയില്‍ ആണ് വന്നത് ഇപ്പോഴും ആ പാവത്തെ വെറുതെ വിട് ദില്‍ഷയും പാവമാണ് ആരതിയും. റോബിന്റെ ലൈഫ് ആണ് അയാള്‍ അയാള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ നമ്മളായി ഇനി അങ്ങേര്‍ക്ക് പ്രോബ്ലം ഉണ്ടാക്കരുതെന്നും ചിലര്‍ പറയുന്നുണ്ട്. 

ഡോക്ടര്‍ കമന്റ് ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലോ, എന്തൊക്കെയാ നടക്കുന്നത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇതിനിടെ റോബിന്‍ പങ്കുവച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. താന്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നുവെന്നാണ് റോബിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

തിരികെ തന്റെ ഹോം ടൗണിലേക്ക് വരികയാണെന്നാണ് റോബിന്‍ പറയുന്നത്. എന്നാല്‍ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കി വച്ചിരിക്കുകയാണ് റോബിന്‍. തിരുവനന്തപുരം സ്വദേശിയായ റോബിന്‍ കൊച്ചിയിലേക്ക് താമസം മാറുന്നത് ആരതി പൊടി കൊച്ചിക്കാരിയാണെന്നതിനാലായിരുന്നു. റോബിന്റെ പോസ്റ്റ് നിലവിലെ സാഹചര്യത്തില്‍ പല രീതിയിലാണ് വായിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളില്‍ റോബിനും ആരതിയും ഉടനെ തന്നെ വ്യക്തത വരുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/192398/amid-breakup-rumours-aaratipodi-shares-new-video-fans-comments-about-robin)