---
title: "#amalapaul | പൂർണ ചന്ദ്രനും എന്റെ മനസും തമ്മിലുള്ള ബന്ധം; ന്യൂ മൂൺ സമയത്തായിരുന്നു ആർത്തവം; അടുത്ത ലെനയെന്ന് കമന്റുകൾ"
english_title: "#connection #between #fullmoon #my #mind #Menstruation #during #NewMoon #Comments #next  #Lena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192383/connection-between-fullmoon-my-mind-menstruation-during-newmoon-comments-next-lena"
published_at: "2024-03-17T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6a88e9baaa_amala_2.jpg"
keywords: []
---

# #amalapaul | പൂർണ ചന്ദ്രനും എന്റെ മനസും തമ്മിലുള്ള ബന്ധം; ന്യൂ മൂൺ സമയത്തായിരുന്നു ആർത്തവം; അടുത്ത ലെനയെന്ന് കമന്റുകൾ

> **Lead Summary:** ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ട നടിയാണ് അമല പോൾ. ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ അമല അഭിമുഖീകരിച്ചിട്ടുണ്ട് . ഇതിനിടെയാണ് ആത്മീയ പാതയിലേക്ക് അമല തിരിയുന്നത്. സ്പിരിച്വാലിറ്റി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അമല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് അമല ഇന്ന് കടന്ന് പോകുന്നത്. അടുത്തിടെ വിവാഹിതയായായ അമല ​ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി.

## Article Content

ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ട നടിയാണ് അമല പോൾ. ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ അമല അഭിമുഖീകരിച്ചിട്ടുണ്ട് . ഇതിനിടെയാണ് ആത്മീയ പാതയിലേക്ക് അമല തിരിയുന്നത്. സ്പിരിച്വാലിറ്റി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അമല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് അമല ഇന്ന് കടന്ന് പോകുന്നത്. അടുത്തിടെ വിവാഹിതയായായ അമല ​ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി.

ആത്മീയയക്ക് വലിയ പ്രാധാന്യം നൽകുന്ന അമലയുടെ ഇൻസ്റ്റ​ഗ്രാം ബയോ മൂൺ ചൈൽഡ് എന്നാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ മൂൺ സമയത്തായിരുന്നു എന്റെ ആർത്തവം.

ന്യൂ മൂൺ സമയത്ത് മെൻസ്ട്രേറ്റ് ചെയ്യുന്നതാണ് ആരോ​ഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെൻസ്ട്രേറ്റ് ചെയ്യും. ഫുൾ മൂൺ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും എന്റെ മൂഡും തമ്മിൽ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാൻ തുടങ്ങി. അതേക്കുറിച്ച് വായിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് താൽപര്യം തോന്നിയെന്നും അമല പോൾ വ്യക്തമാക്കി. അമലയുടെ അഭിപ്രായം ഇതിനകം ചർച്ചയായിട്ടുണ്ട്. നടി ലെനയെ പോലെയാണ് അമലയും ചിന്തിക്കുന്നതെന്ന് കമന്റുകൾ വരുന്നത്.

അടുത്തിടെ വ്യക്തിപരമായ ഒരു കാര്യത്തെക്കുറിച്ച് പത്ര സമ്മേളനത്തിൽ ചോദ്യം വന്നപ്പോൾ പക്വതയോടെ മറുപടി നൽകാൻ കഴിഞ്ഞതിനെക്കുറിച്ച് അമല സംസാരിച്ചു. പ്രായവും അനുഭവങ്ങളും നമ്മളെ ഒരുപാട് പഠിപ്പിക്കും. പണ്ടൊക്കെ ഞാൻ‌ ഭയങ്കരമായി റെബലിയസ് ആയി ഉത്തരങ്ങൾ പറഞ്ഞിട്ടുണ്ടാകാം. കുറച്ച് കഴിയുമ്പോൾ നമ്മുടെ എനർജി എവിടെ എത്രത്തോളം ചെലവാക്കണമെന്ന് വ്യക്തമായ ധാരണ വരുമെന്നും അമല പോൾ വ്യക്തമാക്കി. പുതിയ ചിത്രം ആടുജീവിതത്തിൽ നായികയായതിനെക്കുറിച്ചും അമല സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/192383/connection-between-fullmoon-my-mind-menstruation-during-newmoon-comments-next-lena)