##binuadimalicase | 'എന്തെങ്കിലും ചെയ്യണമെങ്കിൽ ശ്രീകണ്ഠൻ സാറുടെ പെർമിഷൻ വേണം, അയാൾക്ക് പറഞ്ഞാൽ മനസിലാകില്ല' കോൾ റെക്കോർഡ് പുറത്തുവിട്ട് ജിനേഷ്

##binuadimalicase | 'എന്തെങ്കിലും ചെയ്യണമെങ്കിൽ ശ്രീകണ്ഠൻ സാറുടെ പെർമിഷൻ വേണം, അയാൾക്ക് പറഞ്ഞാൽ മനസിലാകില്ല' കോൾ റെക്കോർഡ് പുറത്തുവിട്ട് ജിനേഷ്
2024-03-17T10:37:00 | By Athira V

ഫോട്ടോ​ഗ്രാഫറുടെ കാമറ തല്ലിപൊട്ടിച്ച് മർദ്ദിച്ച സംഭവം പുറത്ത് വന്നതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ എങ്ങും ചർച്ചാ വിഷയം നടൻ ബിനു അടിമാലിയാണ്. ഫോട്ടോ​ഗ്രാഫറും താരത്തിന്റെ മുൻ സോഷ്യൽമീഡിയ മാനേജരുമായ ജിനേഷ് എന്ന വ്യക്തിയെയാണ് ഷൂട്ടിങ് ലൊക്കേഷിൽ വിളിച്ച് വരുത്തി ബിനു അടിമാലി ക്രൂരമായി മർദ്ദിച്ചത്. നടൻ ജിനേഷിനെ മുറിയിൽ പൂട്ടിയിട്ട് മർധിക്കുന്നെന്ന് മനസിലാക്കി ലൊക്കേഷനിലുണ്ടായിരുന്നവർ വാതിൽ പൊളിച്ച് അകത്ത് കയറിയാണ് ജിനേഷിനെ രക്ഷിച്ചത്. 

എട്ട് ലക്ഷം വില വരുന്ന തന്റെ ക്യാമറ പൊട്ടിച്ചെന്ന് കാണിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് ജിനേഷ്. എന്നാൽ ജിനേഷ് പറയുന്നതിൽ സത്യമില്ലെന്നാണ് ഓരോ പുതിയ അഭിമുഖങ്ങളിലും വന്നിരുന്ന് ബിനു അടിമാലി പറയുന്നത്. സുഖമില്ലാത്ത മകളെ പിടിച്ച് സത്യമിട്ടും കരഞ്ഞുമാണ് ബിനു അടിമാലി തന്റെ ഭാ​ഗം ന്യായീകരിക്കുന്നത്.

സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷ്ത്ര വിളിച്ചിട്ടാണത്രെ സംഭവം നടന്ന ദിവസം ലൊക്കേഷനിലേക്ക് ജിനേഷ് ചെന്നതെന്നാണ് ഫൈനൽ ന്യൂസ് മലയാളം എന്ന യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്റ്റാർ മാജിക്ക് അണിയറപ്രവർത്തകരോ താരങ്ങളോ ഒന്നും ജിനേഷിന് നീതി കിട്ടുന്ന തരത്തിൽ സംസാരിക്കാനോ കണ്ട കാര്യം വെളിപ്പെടുത്താനോ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴിതാ തന്റെ ഭാ​ഗത്തെ സത്യം കൂടുതൽ ആളുകൾക്ക് മനസിലാക്കാൻ സംഭവം നടന്നശേഷം ഷോ ഡയറക്ടർ അനൂപ് ജോൺ തന്നെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോർഡ് ജിനേഷ് പുറത്തുവിട്ടിരിക്കുകയാണ്. 

ബിനു അടിമാലി നിന്നോട് കാണിച്ചത് തെണ്ടിത്തരം തന്നെയാണെന്ന് അനൂപ് ജോൺ പറയുന്നതും കേൾക്കാം...

കോൾ റെക്കോർഡിന്റെ പൂർണരൂപം...

'എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്ക് ശ്രീകണ്ഠൻ സാറുടെ പെർമിഷൻ വേണം. സാറിന്റെ അടുത്ത് സംഭവം എത്തിയിട്ടുണ്ട്. അ​ദ്ദേഹം വിളിച്ചിരുന്നു. സാർ എന്താണ് പറയുന്നതെന്ന് നോക്കാം.'

'അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഞാൻ സ്വന്തമായി പ്രൊഡക്ഷൻ നടത്തുകയല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഷാർപ്പായി പറയാമായിരുന്നു. എനിക്ക് ഇപ്പോൾ സ്വന്തമായി തീരുമാനം എടുക്കാൻ പറ്റില്ല. അയാള് നിന്റെ സാധനങ്ങളുടെ പൈസ സെറ്റിൽ ചെയ്താൽ ഈ സാധനം വിടുമോ നീ...?. നീ പറയുന്നത് ന്യായമാണ്. അന്ന് അവിടുന്ന് പോയശേഷം ബിനുവുമായി ഞാൻ പിന്നെ സംസാരിച്ചിട്ടില്ല.' 

'എനിക്ക് കാര്യങ്ങളെല്ലാം അറിയാം ജിനേഷേ.. നടക്കാൻ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്. അതിൽ എനിക്കും വിഷമമുണ്ട്. ഹൈപ്പർടെൻഷൻ കയറി ഒരാളെ ഉപദ്രവിക്കുകയെന്ന് പറഞ്ഞാൽ‌ അത് വല്ലാത്ത വകുപ്പാണ്. പുള്ളിയെ സേവ് ചെയ്യാനൊന്നുമല്ല ഞാൻ ഉ​ദ്ദേശിക്കുന്നത്. പക്ഷെ കമ്പനിയുടെ അകത്ത് കാര്യങ്ങൾ വരുമ്പോൾ അത് അനുസരിച്ചല്ലേ മൂവ് ചെയ്യാൻ പറ്റൂ.' 

'നാളെ രണ്ട് പേര് പറഞ്ഞാലും അയാൾ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കും. മധു ചേട്ടനാണല്ലോ തുറന്ന് കേറിയതൊക്കെ. പോലീസ് എന്തായാലും നമ്മുടെ അടുത്ത് വന്ന് ചോദിക്കുമെന്ന് അറിയാം. കാര്യം ശരിയാണ് നിനക്കുണ്ടായ നഷ്ടങ്ങൾ വളരെ വലുതാണ്. ഇത് പുള്ളി ആവശ്യമില്ലാതെ ഉണ്ടാക്കിയ പ്രശ്നമാണ്. അയാളുടെ പ്രശ്നം അയാളുടെ വാശിയാണ്.' 

'അയാൾക്ക് പറഞ്ഞാൽ മനസിലാകില്ല. കോംപ്രമൈസ് ചെയ്യാൻ സഹായിക്കാൻ പറഞ്ഞിരുന്നു. ചെറിയ ത‍ട്ട് കിട്ടിയെന്ന് പുള്ളിക്ക് ഇപ്പോൾ മനസിലായിട്ടുണ്ട്. നീ അയാളെ നശിപ്പിക്കാൻ പോകുവാണെന്ന പേടി അയാൾക്കുണ്ട്. സാറിന് വലിയ താൽപര്യമില്ല. പോലീസും കേസുമാകില്ലേ. നിനക്കുണ്ടായ നഷ്ടങ്ങൾ നികത്തി തരണം ഭാവിയിൽ ​ദ്രോഹിക്കരുതെന്നും നീ എഴുതി വാങ്ങണം.' 

'അയാളെ രണ്ട് മാസം നമ്മൾ ഷോയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. അത് പണിഷ്മെന്റാണ്. പുള്ളി കാണിച്ചത് തെണ്ടിത്തരം തന്നെയാണ്. ഷോയിൽ നിന്നും മാറ്റി നിർത്തിയശേഷം ഓഫീസിൽ വന്ന് കൊച്ചിന്റെ കാര്യം പറഞ്ഞൊക്കെ കരഞ്ഞെന്ന് കേട്ടു.' 'അതൊക്കെ കൊണ്ടാണ് ഒരുത്തന്റെ പണി കളയേണ്ടെന്ന രീതിയിൽ ബിനുവിനെ വിളിച്ചോളാൻ ശ്രീകണ്ഠൻ‌ സാർ പറഞ്ഞത്. അല്ലാതെ ഷോയ്ക്ക് പുള്ളിയെ ആവശ്യമുണ്ടായിട്ടല്ല. പുള്ളി പോയപ്പോൾ ഷോയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല', എന്നാണ് അനൂപ് സംഭവശേഷം പലപ്പോഴായി ജിനേഷിനെ വിളിച്ചപ്പോൾ പറഞ്ഞത്. 

Content Highlight: #binuadimali #case #starmagic #show #director #anoopjohn #call #record #out #now

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup