---
title: "നാളേയ്ക്കായ് ഓഡിയോ പ്രകാശിതമായി"
english_title: "The audio of the movie "
publisher: "moviemax.in"
canonical_url: "https://moviemax.in/news/1923/the-audio-of-the-movie-tomorrow-directed-by-suresh-thiruvalla-has-been-released-under-the-banner-of-surajshruthi-cinemas"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fdc348caf4e3_naleeykkayi.jpg"
keywords: []
---

# നാളേയ്ക്കായ് ഓഡിയോ പ്രകാശിതമായി

> **Lead Summary:** > സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന "നാളേയ്ക്കായ് " സിനിമയുടെ ഓഡിയോ പ്രകാശിതമായി.

## Article Content

> സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന "നാളേയ്ക്കായ് " സിനിമയുടെ ഓഡിയോ പ്രകാശിതമായി.

തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ, ഓഡിയോ സീഡിയുടെ പ്രകാശനം , കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ.സി ആർ പ്രസാദ് നിർവ്വഹിച്ചു.

മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ സീഡി ഏറ്റുവാങ്ങി.

സംവിധായകൻ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ച ചടങ്ങിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആഷാഡം ഷാഹുൽ , ഗാനരചയിതാവും കേരള സർവ്വകലാശാല ഡിപ്പാർട്ടുമെന്റ് ഓഫ് സ്‌റ്റുഡന്റ്സ് സർവ്വീസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി എസ് ജയദാസ് , സംഗീത സംവിധായകൻ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവർ വേദിയലങ്കരിച്ചു.

കലാ-സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരും ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രോഗ്രാം ആങ്കർ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ് തുണ്ടത്തിലുമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1923/the-audio-of-the-movie-tomorrow-directed-by-suresh-thiruvalla-has-been-released-under-the-banner-of-surajshruthi-cinemas)