---
title: "#biggboss |  'പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം, ഞങ്ങളെ ശല്യം ചെയ്യല്ല്'; രതീഷിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ"
english_title: "#mohanlal #angry #biggboss #malayalam #season #6 #contestants #ratheeshkumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192178/mohanlal-angry-biggboss-malayalam-season-6-contestants-ratheeshkumar"
published_at: "2024-03-16T17:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f58a16a7050_biggboss.jpg"
keywords: []
---

# #biggboss |  'പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം, ഞങ്ങളെ ശല്യം ചെയ്യല്ല്'; രതീഷിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

> **Lead Summary:** കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രീയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും അവർ വിധി എഴുതി.

## Article Content

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രീയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും അവർ വിധി എഴുതി.

ഇക്കൂട്ടത്തിൽ പ്രധാനിയാണ് രതീഷ് കുമാർ. ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ ബി​ഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയിൽ അരങ്ങേറിയതും.

ഇന്ന് അവതാരകനായ മോഹൻലാൽ ഷോയിൽ എത്തുന്ന ദിവസമാണ്. ഇതിനോട് അനുബന്ധിച്ച് ബി​ഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്. ഈ ഒരാഴ്ച ഷോയിൽ നടന്ന കാര്യങ്ങൾ എണ്ണയെണ്ണി ചോദിച്ചാണ് മോഹൻലാൽ എത്തുന്നത്.

> ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാൽ പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. ശേഷം രതീഷിനോട് ദേഷ്യത്തിൽ സംസാരിക്കുന്നുമുണ്ട്. "ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ നിങ്ങൾ വീട്ടിൽ ചെയ്യുന്നത്.

> പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം. ഞങ്ങളെ ശല്യപ്പെടുത്താൻ വരരുത്", എന്ന് കട്ടക്കലിപ്പിൽ മോഹൻലാൽ രതീഷിനോട് പറയുന്നുമുണ്ട്. എന്തായാലും ഈ ഒരാഴ്ച ബി​ഗ് ബോസ് വീട്ടിൽ നടന്ന എല്ലാ കാര്യങ്ങൾക്കും ഇന്ന് ഒരു തീരുമാനം ഉണ്ടാകുമെന്ന ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/192178/mohanlal-angry-biggboss-malayalam-season-6-contestants-ratheeshkumar)