---
title: "#sreelakshmisatheesh | 'ഈ കുട്ടിയും ഇങ്ങനെയായോ..? ലൈക്ക് കൂടുന്തോറും തുണി കുറയും'; ശ്രീലക്ഷ്മിയുടെ മാറ്റം കണ്ട് അന്തംവിട്ട് മലയാളികൾ"
english_title: "#sreelakshmisatheesh #change #after #getting #chance #ramgopalvarma #film #fans #surprised"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192141/sreelakshmisatheesh-change-after-getting-chance-ramgopalvarma-film-fans-surprised"
published_at: "2024-03-16T15:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f56bf110182_tv.jpg"
keywords: []
---

# #sreelakshmisatheesh | 'ഈ കുട്ടിയും ഇങ്ങനെയായോ..? ലൈക്ക് കൂടുന്തോറും തുണി കുറയും'; ശ്രീലക്ഷ്മിയുടെ മാറ്റം കണ്ട് അന്തംവിട്ട് മലയാളികൾ

> **Lead Summary:** ശ്രീലക്ഷ്മി സതീഷെന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് വിഖ്യാത സംവിധായകൻ‌ രാം ​ഗോപാൽ വർമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി സതീഷ്. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ശ്രീലക്ഷ്മിയുടെ മിക്ക ഫോട്ടോഷൂട്ടുകളും സാരിയിലാണ്.

## Article Content

ശ്രീലക്ഷ്മി സതീഷെന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് വിഖ്യാത സംവിധായകൻ‌ രാം ​ഗോപാൽ വർമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി സതീഷ്. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ശ്രീലക്ഷ്മിയുടെ മിക്ക ഫോട്ടോഷൂട്ടുകളും സാരിയിലാണ്.

അങ്ങനെയൊരു വീഡിയോ ശ്രദ്ധയിൽപ്പെട്ടാണ് രാം ​ഗോപാൽ വർമ ശ്രീലക്ഷ്മിയുടെ ആരാധകനായി മാറുന്നതും സിനിമയിലേക്ക് അവസരം വെച്ച് നീട്ടുന്നതും. സിനിമാ മോഹം ഉള്ളിൽ കൊണ്ടുനടക്കുന്ന ആർക്കും ആർജിവി എന്ന് അറിയപ്പെടുന്ന രാം ​ഗോപാൽ വർമ മുന്നോട്ട് വെച്ച ഓഫർ ലോട്ടറിയാണ്. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മിയും ആർജിവി വെച്ച് നീട്ടിയ സിനിമ സ്വീകരിച്ചു. നടിയായി അരങ്ങേറാനുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി പേരിൽ വരെ മാറ്റം വരുത്തി ശ്രീലക്ഷ്മി. 

ഇപ്പോൾ ശ്രീലക്ഷ്മി ആരാധ്യ ദേവിയാണ്. സോഷ്യൽമീഡിയ പേജിൽ അടക്കം പേര് ആര്യാധ ദേവിയെന്ന് മാറ്റി കഴിഞ്ഞു ശ്രീലക്ഷ്മി. ഇപ്പോഴിതാ ആർ‌ജിവി പങ്കുവെച്ച എക്സിലെ പോസ്റ്റിലൂടെ ശ്രീലക്ഷ്മി വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ​ഗ്ലാമറസ് ലുക്കിലുള്ള ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കിട്ട് രാം ​ഗോപാൽ വർമ കുറിച്ചത് ഇങ്ങനെയാണ്.

'യശ്വന്ത് ഗൗഡ്... നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടി. ഇൻസ്റ്റ റീൽ വീഡിയോയിലൂടെ ആർജിവി ടീം കണ്ടെത്തിയ കേരള പെൺകുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളിലുള്ളത്. ഞങ്ങൾക്കൊപ്പം സാരി എന്ന സിനിമയിലും അഭിനയിക്കാൻ ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. സിനിമയുടെ പ്രൊഡക്‌ഷന്‍ പുരോഗമിക്കുകയാണ്.' 

'ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്താണ്', എന്നാണ് ആരാധ്യയുടെ ഗ്ലാമർ ട്രാൻസ്ഫർമേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ കുറിച്ചത്. ​ഗ്ലാമറസ് വേഷത്തിലുള്ള ശ്രീലക്ഷ്മിയുടെ നിരവധി ചിത്രങ്ങൾ നടിയുടെ സോഷ്യൽമീഡിയ പേജിൽ കാണാനാകും. ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളിൽ ഏറെയും മലയാളികളുടേതാണ്.

സാരി ധരിച്ചിരുന്ന ശ്രീലക്ഷ്മി മിനി സ്കേർട്ടിലേക്കും ബ്രാലെറ്റിലേക്കും ട്രൗസറിലേക്കുമൊക്കെ ചുവടുമാറ്റിപിടിച്ചത് മലയാളികൾക്ക് അത്ര ബോധിച്ചിട്ടില്ലെന്നത് കമന്റിൽ വ്യക്തമാണ്. ലൈക്ക് കൂടുന്തോറും തുണി കുറയും... ഈ കുട്ടിയും ഇങ്ങനെയായോ..?, ആർജിവി ഇഫക്ടാണോ, ഒരു ഇഷ്ടമുണ്ടായിരുന്നു ഇതുവരെ അത് പോയികിട്ടി, നാടൻ കുട്ടി ആയിരുന്നു... എല്ലാം പോയി എന്നിങ്ങനെയാണ് കമന്റുകൾ ഏറെയും. 

അതേസമയം പുത്തൻ ലുക്കിലും ശ്രീലക്ഷ്മി ഹോട്ടോണെന്നും ചിലർ കുറിച്ചിട്ടുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിച്ചപ്പോൾ ശ്രീലക്ഷ്മി ചില സംശയങ്ങൾക്കും ചോദ്യങ്ങൾക്കും രസകരമായി മറുപടി നൽകയിരുന്നു. രാം ഗോപാല്‍ വർമയുമായി ഡേറ്റ് ചെയ്തോയെന്നാണ് ഒരു ആരാധകൻ ശ്രീലക്ഷ്മിയോട് ചോദിച്ചത്. അതിന് ഇത് കണ്ടാൽ അദ്ദേഹം ഇപ്പോൾ പൊട്ടിച്ചിരിക്കുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി.

ഡേറ്റിങിന് പോകുന്നതിനെ കുറിച്ച് അദ്ദേഹം ചോദിച്ചിട്ടില്ലെന്നും ചോദിച്ചാൽ തീരുമാനം എടുക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. പുതിയ ഫോട്ടോഷൂട്ടുകളുണ്ടോയെന്ന ചോദ്യത്തിന് ഷൂട്ടിങ് തിരക്കിലാണെന്ന മറുപടിയും ശ്രീലക്ഷ്മി നൽകിയിരുന്നു. ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ആര്‍ജിവി ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ വെച്ചിട്ടുണ്ട്.

പൊതുവെ ആർജിവി എപ്പോഴും വിവാദത്തിൽപ്പെടുന്നത് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ആർജിവിയുടെ ഓഫർ‌ വന്നപ്പോൾ‌ കരുതിയിരുന്നോണം എന്നുള്ള ഉപദേശമാണ് അതുകൊണ്ട് തന്നെ ശ്രീലക്ഷ്മിക്ക് ഏറെ കിട്ടിയത്. അത്തരം കമന്റുകളോട് ശ്രീലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു... 'സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണെന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് കമന്റ് ചെയ്തിരുന്നു.' 'കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്.

ഒരുപാട് നെഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാന്‍ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനമാണ്. വളരെ ഒഫീഷ്യലായാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്.' 'എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്യുന്നത്. കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്സില്‍ മോശമായ മെസേജുകള്‍ അയക്കുന്നവരുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ ഞാന്‍ അതിനെ പറയുള്ളൂ', എന്നായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/192141/sreelakshmisatheesh-change-after-getting-chance-ramgopalvarma-film-fans-surprised)