---
title: "#deepikapadukone | ദീപികയുടെ പ്രസവം അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരില്‍, തിരക്കുകള്‍ മാറ്റിവെച്ച് നടിക്ക് വിശ്രമകാലം"
english_title: "#Deepika's #delivery #with #mother #Bangalore  #time #relaxation #actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192116/deepikas-delivery-with-mother-bangalore-time-relaxation-actress"
published_at: "2024-03-16T13:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f55c342be1c_deepika_1.jpg"
keywords: []
---

# #deepikapadukone | ദീപികയുടെ പ്രസവം അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരില്‍, തിരക്കുകള്‍ മാറ്റിവെച്ച് നടിക്ക് വിശ്രമകാലം

> **Lead Summary:** ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുകോണിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. താരദമ്പതികള്‍ അടുത്തിടെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. സെപ്തംബറില്‍ പുതിയ അതിഥി എത്തുമെന്നായിരുന്നു രണ്‍വീര്‍ അറിയിച്ചത്. ദീപികയുടെയും രണ്‍വീറിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

## Article Content

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുകോണിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. താരദമ്പതികള്‍ അടുത്തിടെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. സെപ്തംബറില്‍ പുതിയ അതിഥി എത്തുമെന്നായിരുന്നു രണ്‍വീര്‍ അറിയിച്ചത്. ദീപികയുടെയും രണ്‍വീറിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ഇതിനിടെ ദീപിക ശരിക്കും ഗര്‍ഭിണിയാണോ അതോ സറോഗസി (വാടക ഗര്‍ഭപാത്രം)യിലൂടെയാണോ ഇരുവരും കുഞ്ഞിനെ സ്വീകരിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച ചര്‍ച്ചകൾ സജീവമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ദീപിക താന്‍ നിലവില്‍ കമ്മിറ്റ് ചെയ്ത എല്ലാ കാര്യങ്ങളില്‍ നിന്നും ഇടവേള എടുത്ത് ഗര്‍ഭകാലം വിശ്രമകാലമാക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. ദീപിക ഗര്‍ഭകാലം തന്റെ അമ്മയ്‌ക്കൊപ്പം ചെലവഴിക്കാനാണ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ അമ്മയ്‌ക്കൊപ്പമായിരിക്കും താരം ഈ സമയങ്ങളില്‍ എന്നും കുഞ്ഞിനെ പ്രസവിക്കുന്നത് ബാംഗ്ലൂരില്‍ ആയിരിക്കുമെന്നുമാണ് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം അഭിനയിച്ച സിങ്കം 2 വിന്റെയും കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന്റെയും പ്രമോഷന്‍ വര്‍ക്കുകളില്‍ നിന്ന് താരം വിട്ടുനില്‍ക്കുമെന്നുമാണ് സൂചനകള്‍. ദീപികയുടെ പ്രണയ ബന്ധങ്ങള്‍ നേരത്തെയും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയവും യുവരാജ് സിംഗുമായുള്ള പ്രണയവുമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

കരിയറിന്റെ തുടക്ക കാലത്താണ് ദീപിക യുവരാജ് സിംഗുമായി പ്രണയത്തിലാവുന്നത്. എന്നാല്‍ ഇരുവരും പെട്ടെന്ന് തന്നെ അകലുകയും ചെയ്തു. ഇതിന് ശേഷം ദീപിക രണ്‍ബീറുമായി പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. 2018 നവംബര്‍ 14 ന് ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ച് അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.

2013ല്‍ പുറത്തിറങ്ങിയ രാം ലീല എന്ന പ്രണയ ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അടുത്തിടെ രാം ലീല സിനിമയുടെ പത്ത് വര്‍ഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഇരുവരും ഒരുമിച്ചെടുത്ത ഒരു സെല്‍ഫി രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിയ രാം ലീലയുടെ പത്ത് വര്‍ഷങ്ങള്‍. എന്നായിരുന്നു ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന്റെ കുറിപ്പ്. ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും വിവാഹത്തിന് ഏതാനും ആഴ്ചകള്‍ മുമ്പാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/192116/deepikas-delivery-with-mother-bangalore-time-relaxation-actress)