#AmalaPaul | അന്ന് ബ്ലെസിയേട്ടൻ മൈക്ക് എറിഞ്ഞ് പോയി; അനുഭവങ്ങൾ പങ്കുവെച്ച് അമല പോൾ

#AmalaPaul | അന്ന് ബ്ലെസിയേട്ടൻ മൈക്ക് എറിഞ്ഞ് പോയി; അനുഭവങ്ങൾ പങ്കുവെച്ച് അമല പോൾ
2024-03-15T16:54:00 | By Kavya N

മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ചെറുതല്ല. പൃഥിരാജ് നജീബായെത്തുമ്പോൾ ഭാര്യ സൈനുവായി എത്തുന്നത് അമല പോളാണ്. വർഷങ്ങളായി ആടുജീവിതത്തിന്റെ പണിപ്പുരയിലായിരുന്നു സംവിധായകൻ ബ്ലെസി. ബ്ലെസിയെക്കുറിച്ച് സംസാരിക്കുകയാണ് നടി അമല പോൾ. ആ‌ടുജീവിതത്തിലെ അനുഭവങ്ങളാണ് നടി പങ്കുവെച്ചത്. വളരെ ഇന്നസെന്റാണ്.

സോൾഫുൾ മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ ഇമോഷണലാകും. സെറ്റിൽ ബ്ലെസിയേട്ടൻ കഥാപാത്രങ്ങളായി മാറും. നജീബിന്റെ സീനുകൾ ബ്ലെസിയേട്ടൻ അഭിനയിച്ച് കാണിക്കും' 'പക്ഷെ സൈനുവിന്റെ പെർഫോമൻസ് ചെയ്ത് കാണിക്കുന്നത് കണ്ട് കഴിഞ്ഞാൽ എനിക്ക് തന്നെ അത്രയും ഫെമിനിൻ ആയ് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് തോന്നും. 'ജോർദാൻ ഷെഡ്യൂളിൽ ബ്ലെസിയേട്ടന്റെ അന്യൻ പുറത്ത് വന്നു എന്ന് ചിലർ പറഞ്ഞു.

പക്ഷെ ഇവി‌ടെ എനിക്ക് അംബിയും റെമോയും ആയിരുന്നു.പക്ഷെ ഒരു സീൻ ശരിയായി വരാഞ്ഞപ്പോൾ അദ്ദേഹം ഡിസ്റ്റേർബ്ഡ് ആയി മൈക്ക് എറിഞ്ഞ് പോയി. ബ്ലെസിയേട്ടൻ ഹോളിവുഡിൽ ആയിരുന്നെങ്കിൽ എത്രയോ ഓസ്കാർ കിട്ടേണ്ടതായിരുന്നു. അത്രയും കഴിവുള്ള സംവിധായകനാണ്' 'ഞങ്ങളുടെ കഥാപാത്രങ്ങളുടെ റൊമാൻസിൽ പാട്ടിലെ നരേറ്റീവ് പ്രണയം കൊണ്ട് സൈനു നജീബിന്റെ മീശ കടിച്ചെടുക്കുകയാണ് എന്നായിരുന്നു. അങ്ങനെയൊക്കെ ചിന്തിക്കുകയും അത്രയും ആഴത്തിൽ എഴുതുകയും ചെയ്യുന്ന ആളാണ്.

ചെന്നെെയിൽ സിനിമയുടെ ഡബ്ബിം​ഗ് പാച്ച് വർക്ക് ഉണ്ടായിരുന്നു.അതിൽ എന്റെ ഡയലോ​ഗ് ഇക്ക എന്നാണ്. പന്ത്രണ്ട് ടേക്കിൽ പന്ത്രണ്ട് വേരിയേഷനിൽ ഇക്ക എന്ന് പറഞ്ഞു. പല ഇമോഷനുകളിൽ ഇക്ക എന്ന് പറയണം' ആ പന്ത്രണ്ട് ടേക്ക് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ആൻക്സൈറ്റി വന്ന് ​ഗാർഡനിൽ ഇരുന്നു. ചീഫ് എഡി വന്ന് ആർ യു ഓകെ എന്ന് ചോദിച്ചു. ഓക്കെയാണ്, പൃഥിക്ക് എത്ര പാച്ചുണ്ട് എന്ന് ചോദിച്ചു. കുറേയുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോഴാണ് എന്റെ എല്ലാ ആംങ്സെെറ്റിയും മാറിയത്.

അഭിനേതാവെന്ന നിലയിൽ നമ്മുടെ പരിമിതികൾക്കപ്പുറത്തേക്ക് അദ്ദേഹം പുഷ് ചെയ്യും. പെർഫോമൻസ് നന്നായാൽ ബ്ലെസിയേട്ടൻ ​ഗുഡ്, വെരി ​ഗുഡ് എന്ന് പറയും. വെരു ​ഗുഡൊക്കെ കിട്ടണമെങ്കിൽ ബുദ്ധിമുട്ടാണെന്നും തനിക്ക് ഒന്നോ രണ്ടോ തവണയേ വെരി ​ഗുഡ് കിട്ടിയിട്ടുള്ളൂ. മാർച്ച് 28 നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് അമല പോളും പൃഥിരാജും ബ്ലെസിയും. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ആടുജീവിതമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Content Highlight: #That #day #Blessiyettan #dropped #mic #left #AmalaPaul #shares #experiences

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup