#viral | എന്നാലുമെന്‍റമ്മോ; ചെലവ് ചുരുക്കാന്‍ കുഞ്ഞിനുള്ള മുലപ്പാൽ വരെ കടം വാങ്ങി യുവതി

#viral | എന്നാലുമെന്‍റമ്മോ; ചെലവ് ചുരുക്കാന്‍ കുഞ്ഞിനുള്ള മുലപ്പാൽ വരെ കടം വാങ്ങി യുവതി
Mar 15, 2024 04:06 PM | By Athira V

ചെലവ് ചുരുക്കാൻ മനുഷ്യർ പല മാർ​ഗങ്ങളും അവലംബിക്കാറുണ്ട്. എന്നാൽ, ആപ്പിൾ മെലിസിയോ എന്ന യുവതി കണ്ടെത്തിയ മാർ​ഗങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഉപയോ​ഗിച്ച (സെക്കൻഡ് ഹാൻഡ്) അടിവസ്ത്രങ്ങൾ വാങ്ങുക, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളിൽ നിന്നും മുലപ്പാൽ സ്വീകരിക്കുക തുടങ്ങിയ മാർ​ഗങ്ങളാണ് ഇവർ ചെലവ് ചുരുക്കാനായി കണ്ടെത്തിയിരിക്കുന്നത്.

അതുപോലെ കുട്ടികൾക്കായി അവൾ കളിപ്പാട്ടങ്ങൾ വില കൊടുത്ത് വാങ്ങാറില്ല. പകരം പാർക്കുകളിൽ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികൾക്ക് നൽകുകയാണ് ചെയ്യുന്നത്. അതിൽ തകർന്നിരിക്കുന്ന കളിപ്പാട്ടങ്ങൾ അവൾ ശരിയാക്കിയെടുക്കും.

അല്ലെങ്കിൽ തകർന്ന പല കളിപ്പാട്ടങ്ങളും ചേർത്ത് പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയെടുക്കും. അവളുടെ ഭർത്താവ് വിക്ടർ പറയുന്നത് മകളായ ക്ലോയി ജനിച്ച ശേഷം അവളുടെ ഈ ചെലവ് ചുരുക്കൽ കൂടുതൽ വർധിച്ചു എന്നാണ്. കടയിൽ നിന്നും ഡയപ്പർ വാങ്ങുന്നതിന് പകരം സ്വന്തമായി പഴയ തുണികളിൽ നിന്നും ഡയപ്പറുണ്ടാക്കുക, ആളുകൾ സംഭാവന ചെയ്യുന്ന മുലപ്പാൽ ക്ലോയിക്ക് വേണ്ടി വാങ്ങി നൽകുക തുടങ്ങിയത് അവയിൽ ചിലത് മാത്രമാണ്.

തനിക്ക് മുലപ്പാലില്ലാതായതോടെ മറ്റെന്തെങ്കിലും വാങ്ങി നൽകുന്നതിന് പകരം താൻ മകൾക്ക് സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മുലപ്പാൽ വാങ്ങി നൽകാറുണ്ട് എന്നാണ് ആപ്പിൾ പറയുന്നത്. അതിൽ തന്റെ മകൾ ക്ലോയിക്ക് കൂടുതലിഷ്ടം തന്റെ സുഹൃത്ത് ജസീക്കയുടെ മുലപ്പാലാണ് എന്നും അവൾ പറയുന്നു.

സൂപ്പർ മാർക്കറ്റിൽ നിന്നും കുഞ്ഞിന് ഭക്ഷണം വാങ്ങാതെ ഇതുപോലെ മറ്റുള്ളവരിൽ നിന്നും ശേഖരിക്കുന്നതിനാൽ തന്നെ വർഷത്തിൽ ഒരുലക്ഷം രൂപയോളം താൻ സമ്പാദിക്കുന്നു എന്നാണ് ആപ്പിൾ പറയുന്നത്. അതുപോലെ ബ്രസ്റ്റ് മില്‍ക്ക് ബാങ്കില്‍ നിന്നും അവള്‍ മുലപ്പാല്‍ വാങ്ങുന്നു. അതുപോലെ ത്രിഫ്റ്റ് സ്റ്റോറുകളിൽ നിന്നാണ് അവൾ നിശാവസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അവിടെ നിന്നും വളരെ രസകരമായ അടിവസ്ത്രങ്ങളും നിശാവസ്ത്രങ്ങളും കിട്ടും എന്നാണ് അവൾ പറയുന്നത്.

#baby #food #breast #milk #bank #lingerie #thrift #store #womans #saving #methods

Next TV

Related Stories
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
Top Stories










News Roundup