#viral | കൂട്ടുകാരികൾക്കൊപ്പം യാത്ര കഴിഞ്ഞുവന്നു, അന്നുതന്നെ ഭർത്താവിനെ ഒഴിവാക്കി യുവതി, കാരണം

#viral | കൂട്ടുകാരികൾക്കൊപ്പം യാത്ര കഴിഞ്ഞുവന്നു, അന്നുതന്നെ ഭർത്താവിനെ ഒഴിവാക്കി യുവതി, കാരണം
Mar 15, 2024 02:48 PM | By Susmitha Surendran

പലപ്പോഴും സ്ത്രീകൾ തീരെ സന്തോഷമില്ലാത്ത വിവാഹജീവിതത്തിൽ തുടരാറുണ്ട്. ചിലപ്പോൾ തങ്ങളുടെ കുട്ടികളെ ഓർത്തായിരിക്കാം. അല്ലെങ്കിൽ, താൻ അനുഭവിക്കുന്ന പ്രശ്നം തിരിച്ചറിയാത്തതിനാലായിരിക്കാം.

അതുമല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരും എന്ത് പറയും എന്നോർത്തിട്ടായിരിക്കാം. ഏതായാലും, ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള, സ്റ്റെഫാനി ഹാൻസൺ കൂട്ടുകാരികളുമൊത്ത് ഒരു യാത്ര പോയി വന്നതിന്റെ അന്ന് തന്നെ തന്റെ വർഷങ്ങൾ നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചു.

2022 മെയ് മാസത്തിൽ ഗ്രീസിലെ കെഫലോണിയയിലാണ് കൂട്ടുകാരികൾക്കൊപ്പം സ്റ്റെഫാനി തന്റെ 40 -ാമത്തെ പിറന്നാൾ ആഘോഷിക്കുന്നത്.

കൂട്ടുകാരികൾക്കൊപ്പം യാത്ര ചെയ്തപ്പോഴാണ് താൻ തന്റെ വിവാഹജീവിതത്തിൽ എത്രമാത്രം സന്തോഷമില്ലാതെയാണ് കഴിയുന്നത് എന്ന് അവൾ മനസിലാക്കുന്നത്.

മാത്രമല്ല, നാല് മക്കളുടെ അമ്മയായ സ്റ്റെഫാനിക്ക് യാത്രയിലുടനീളം അവളുടെ മക്കളെ മിസ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ പോലും അവൾക്ക് തന്റെ ഭർത്താവിനെ മിസ് ചെയ്തില്ല.

അയാളുടെ കൂടെയുള്ള ജീവിതത്തിൽ താൻ ഒട്ടും സന്തോഷവതിയല്ല എന്നും അവൾ മനസിലാക്കി. അങ്ങനെ, പൂളിൽ വെറുതെ കിടക്കുന്ന നേരത്താണ് ആ വിവാഹജീവിതം ഇനി തനിക്ക് വേണ്ട എന്നും താൻ വിവാഹമോചനം തേടുകയാണ് ചെയ്യേണ്ടത് എന്നും അവൾ തീരുമാനിക്കുന്നത്.

അങ്ങനെ ആ വിമൻസ് ട്രിപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ തന്നെ അവൾ തന്റെ ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിന്റെ പ്രതികരണം കണ്ടപ്പോൾ താനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് തനിക്ക് തോന്നിയെന്നും സ്റ്റെഫാനി പറയുന്നു.

വിവാഹജീവിതത്തിൽ ഒരിക്കലും താൻ തന്നെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ തടി കണ്ടമാനം കൂടി. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധയില്ലാതായി. എന്നാൽ, വിവാഹജീവിതം അവസാനിപ്പിച്ചതോടെ താൻ വ്യായാമം ചെയ്ത് തുടങ്ങി.

ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ച് തുടങ്ങി. ആ വിവാഹജീവിതം അവസാനിച്ചതോടെ താൻ‌ തന്നെത്തന്നെ കൂടുതൽ സ്നേഹിച്ച് തുടങ്ങി എന്നും സ്റ്റെഫാനി പറയുന്നു. എല്ലാത്തിനും അവൾ നന്ദി പറയുന്നത് കൂട്ടുകാരികൾക്കൊപ്പം നടത്തിയ ആ യാത്രയോടാണ്.

#After #traveling #her #friends #youngwoman #left #her #husband #very #day #because

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories