#Unnimukundan | ഹിന്ദു ഹീറോ ആയിട്ടല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്; പൊട്ടിത്തെറിച്ച് ഉണ്ണിമുകുന്ദന്റെ മറുപടി

 #Unnimukundan | ഹിന്ദു ഹീറോ ആയിട്ടല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്; പൊട്ടിത്തെറിച്ച് ഉണ്ണിമുകുന്ദന്റെ മറുപടി
2024-03-15T14:04:00 | By Kavya N

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. നന്ദനത്തിന്റെ റീമേക്ക് ചിത്രമായ തമിഴ് സിനിമ സീടനിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും മലയാളത്തിലാണ് പ്രധാനമായും ഉണ്ണി സിനിമകള്‍ ചെയ്യുന്നത്. ഉണ്ണി അഭിനയിക്കുന്നതിനോടൊപ്പം തന്നെ വിവാദങ്ങളിലും ചെന്ന് വീഴാറുണ്ട്. മാളികപ്പുറം സിനിമയുമായി ബന്ധപ്പട്ടായിരുന്നു പ്രധാനമായും വിവാദങ്ങള്‍ വന്നത്. മാളികപ്പുറം സിനിമ വന്ന സമയത്ത് അത് ഇനി ഒരു തലമുറ തന്റെ മുഖമാവും അയ്യപ്പനായിട്ട് കാണാന്‍ പോവുകയെന്ന് പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായി.

ദൈവമൊക്കെയായി എത്ര സിനിമ ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മാളികപ്പുറം എനിക്ക് പ്രധാനപ്പെട്ട സിനിമയാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എന്നാല്‍ ഇത് പറഞ്ഞതോടെ നടനെതിരെ വീണ്ടും പരിഹാസ കമന്റുകളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴും ഉണ്ണി മുകുന്ദന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയവും സിനിമ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉണ്ണിമുകുന്ദന്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് മറുപടി പറയുന്നത്.

എന്ത് ചോദ്യമാണ് ഇതെന്നാണ് ഉണ്ണി മുകുന്ദന്‍ ചോദ്യം ചോദിച്ചയാളോട് പറയുന്നത് കുറേ കൂടി ഹിന്ദു റിലീജിയസ് ആയിട്ടുള്ള റോള്‍സ് ആണ് ചെയ്യുന്നത്. അപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു ഉണ്ണിമുകുന്ദനോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. നിങ്ങള്‍ എന്താണ് ചോദിക്കുന്നത് എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ തിരിച്ച് ചോദിക്കുന്നത്. എവിടുന്നാണ് ഇങ്ങനത്തെ ചോദ്യങ്ങള്‍ വരുന്നത് എന്നും ഉണ്ണി ചോദിക്കുന്നു. ഹിന്ദു ഹീറോ ആണല്ലോ,എന്നാല്‍ ഇത് ചെയ്യാം എന്ന രീതിയിലല്ല ഞാന്‍ സിനികള്‍ എടുക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.

ഒരു കാലത്ത് താന്‍ ആക്ഷന്‍ ഹീറോ എന്ന രീതിയില്‍ മാത്രം ഒതുങ്ങുമോ തോന്നിയപ്പോള്‍ അത് പൂര്‍ണമായും നിര്‍ത്തി. അടുത്തിടെ ആക്ഷന്‍ സിനിമകളുടെ എണ്ണം നോക്കിയപ്പോള്‍ അതില്‍ എന്റെ പേരില്ല. ആദ്യം തനിക്ക് സങ്കടം തോന്നിയെങ്കിലും തന്റെ പ്ലാന്‍ ഒരു ആക്ഷന്‍ ഹീറോ എന്നുള്ള രീതിയില്‍ ഒതുങ്ങി പോകല്‍ അല്ലെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറയുന്നു. ഒരു പത്തുവയസ്സുള്ള ചെറിയ കുട്ടിക്ക് ചിലപ്പോള്‍ ഞാന്‍ മാളികപ്പുറത്തില്‍ ചെയ്തിട്ടുള്ള ആകെ ഒരു ഇടി മാത്രമേ ചിലപ്പോള്‍ ഓര്‍മയുണ്ടാവുകയുള്ളു. മിഖായേലിലെ മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രത്തിന് വേണ്ടിയാണെന്ന് തോന്നുന്നു അവസാനം ആക്ഷന്‍ ചെയ്തത്. അത് ക്രിസ്ത്യന്‍ കഥാപാത്രം ആണെന്നും ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുക്കുന്നു.

Content Highlight: #I #don'tdo #films #Hindu #hero #Unnimukundan's #reply #burst #out

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup