#viral | വിമാനത്തിൽ കയറിയ ദമ്പതികൾ ഞെട്ടി, യാത്രക്കാരായി അവർ രണ്ടുപേർ മാത്രം, പിന്നങ്ങോട്ട് നടന്നത്...

#viral | വിമാനത്തിൽ കയറിയ ദമ്പതികൾ ഞെട്ടി, യാത്രക്കാരായി അവർ രണ്ടുപേർ മാത്രം, പിന്നങ്ങോട്ട് നടന്നത്...
Mar 15, 2024 01:30 PM | By Susmitha Surendran

ഒരു വിമാനത്തിൽ നമ്മുടെ പ്രിയപ്പെട്ടവരുമായി മാത്രം യാത്ര ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നവർ ഉണ്ടോ? സ്വന്തമായി ഒരു ജെറ്റ് ഉണ്ടെങ്കിൽ സം​ഗതി എളുപ്പമാണ്.

എന്നാൽ അങ്ങനെയല്ലങ്കിലോ? ആ യാത്ര മിക്കവാറും ഒരു സ്വപ്നമായി ഒതുങ്ങുമല്ലേ? എന്നാൽ സാധാരണയാത്രക്കാരായി ടിക്കറ്റ് ബുക്ക് ചെയ്ത ഒരു ദമ്പതികൾക്ക് അത്തരത്തിലൊരു വലിയ ഭാ​ഗ്യം ലഭിച്ചു, വിമാനത്തിൽ തങ്ങൾ മാത്രമുള്ള ഒരു യാത്ര.

വിമാനത്തിൽ കയറിയതിന് ശേഷം മാത്രമാണ് അവർ ആ വിമാനത്തിൽ യാത്രക്കാരായി തങ്ങൾ മാത്രേയുള്ളൂ എന്ന് തിരിച്ചറിഞ്ഞത്.

2021-ലാണ് കെവിനും സാമന്ത മക്കുല്യനും ഗ്രീസിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ജെറ്റ് 17 വിമാനത്തിലായിരുന്നു അവരുടെ യാത്ര. അതിനായി വിമാനത്തിൽ കയറിയപ്പോഴാണ് ദമ്പതികൾ ആ സത്യം അറിഞ്ഞത്, തങ്ങളല്ലാതെ ഈ വിമാനത്തിൽ കയറാൻ മറ്റ് യാത്രക്കാരില്ല.

അങ്ങനെ അവർ രണ്ടുപേർ മാത്രമായി വിമാനം പറന്നുയർന്നു. വിമാനത്താവളത്തിൽ മറ്റ് യാത്രക്കാരെ കാണാതെ വന്നപ്പോൾ സാമന്തയും കെവിനും ആദ്യം കരുതിയത് തങ്ങൾ എത്താൻ വൈകിയിരിക്കാമെന്നും മറ്റ് യാത്രക്കാർ ഇതിനോടകം തന്നെ വിമാനത്തിനുള്ളിൽ കയറിക്കാണും എന്നുമാണ്.

എന്നാൽ, അവർ വിമാനത്തിൽ കയറിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി കാരണം വിമാനത്തിനുള്ളിൽ കാബിൻക്രൂ അം​ഗങ്ങളല്ലാതെ ആരും ഉണ്ടായിരുന്നില്ല.

വിമാനത്തിലേക്ക് ക്യാപ്റ്റനും രണ്ട് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും ഊഷ്മളമായി അവരെ സ്വാ​ഗതം ചെയ്തു. തുടർന്നാണ് വിമാനത്തിൽ ഇവർ മാത്രമായിരിക്കുമെന്ന് അറിയിച്ചത്.

ഒപ്പം ഇത് ഒരു സ്വകാര്യ ജെറ്റായി കരുതി യാത്ര ആസ്വദിച്ചുകൊള്ളാനും ക്യാപ്റ്റന്റെ ഓഫർ. അങ്ങനെ, ക്രൂ അംഗങ്ങളുമായി ചിരിച്ചും തമാശ പറഞ്ഞും അവർ തങ്ങളുടെ 4 മണിക്കൂർ നീണ്ട ഫ്ലൈറ്റ് യാത്ര പൂർത്തിയാക്കി. ഒരു ലോട്ടറി അടിച്ചതുപോലെ തോന്നുന്നു എന്നാണ് യാത്രയ്ക്ക് ശേഷം ദമ്പതികൾ പ്രതികരിച്ചത്.

#couple #who #got #plane #shocked #only #two #passengers #walked #backwards...

Next TV

Related Stories
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
Top Stories