---
title: "കോവിഡ് വ്യാപനം: ഡല്‍ഹിക്ക് പിന്നാലെ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍"
english_title: "covid expansion: Haryana government orders closure of theaters after Delhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19183/covid-expansion-haryana-government-orders-closure-of-theaters-after-delhi"
published_at: "2022-01-04T20:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d463661cb8a_theatre.jpg"
keywords: []
---

# കോവിഡ് വ്യാപനം: ഡല്‍ഹിക്ക് പിന്നാലെ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍

> **Lead Summary:** **കോ**വിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍.

## Article Content

**കോ**വിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍.

ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ജനുവരി 2 മുതല്‍ 12 വരെ അടച്ചിടാന്‍ ഹരിയാന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗിക ഉത്തരവ് നല്‍കി. ഡല്‍ഹിയിലെ തിയേറ്ററുകളുടെ അടച്ചുപൂട്ടല്‍ വീണ്ടും സിനിമ വ്യവസായം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തിയേറ്ററുകള്‍ പൂട്ടിയ കാരണം സംവിധായകന്‍ എസ്‌എ സ് രാജമൗലിയുടെ ആക്ഷന്‍ ചിത്രമായ 'ആര്‍ ആര്‍ ആര്‍' ഉള്‍പ്പെടെ രണ്ട് പ്രധാന സിനിമകള്‍ മാറ്റിവെച്ചിരുന്നു. 'ആര്‍ ആര്‍ ആര്‍'ന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തിയതി മാറ്റിവെയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചത്.

രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധന കാരണം വൈകുന്ന രണ്ടാമത്തെ ചിത്രമാണ് 'ആര്‍ ആര്‍ ആര്‍'. ഇതിനു മുമ്ബ്, ഷാഹിദ് കപൂര്‍ അഭിനയിച്ച 'ജേഴ്സി' റിലീസ് ചെയ്യാനിരിക്കവേ ആണ് തിയതി നീട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/19183/covid-expansion-haryana-government-orders-closure-of-theaters-after-delhi)