---
title: "#sruthirajinikath | കസിനില്‍ നിന്നും ചൈല്‍ഡ് അബ്യൂസ് നേരിട്ടു; മകള്‍ ജനിച്ചപ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു; വെളിപ്പെടുത്തി ശ്രുതി"
english_title: "#Childabuse #from #cousin #He #apologized #when #his #daughter #born #Rumor #revealed #sruthi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/191828/childabuse-from-cousin-he-apologized-when-his-daughter-born-rumor-revealed-sruthi"
published_at: "2024-03-15T12:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3f0b2df15d_sruthi_2.jpg"
keywords: []
---

# #sruthirajinikath | കസിനില്‍ നിന്നും ചൈല്‍ഡ് അബ്യൂസ് നേരിട്ടു; മകള്‍ ജനിച്ചപ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു; വെളിപ്പെടുത്തി ശ്രുതി

> **Lead Summary:** ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. പ്രണയനൈരാശ്യമല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും തനിക്ക് ധാരാളം ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ടെന്നുമാണ് ശ്രുതി പറഞ്ഞത്. പിന്നാലെയാണ് താരം തന്റെ ബന്ധുവില്‍ നിന്നും നേരിട്ട അബ്യൂസിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ വീട്ടുകാര്‍ക്ക് പോലും ഇതേക്കുറിച്ച് അറിയില്ലെന്ന് ശ്രുതി പറയുന്നുണ്ട്.

## Article Content

ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. പ്രണയനൈരാശ്യമല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും തനിക്ക് ധാരാളം ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ടെന്നുമാണ് ശ്രുതി പറഞ്ഞത്. പിന്നാലെയാണ് താരം തന്റെ ബന്ധുവില്‍ നിന്നും നേരിട്ട അബ്യൂസിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ വീട്ടുകാര്‍ക്ക് പോലും ഇതേക്കുറിച്ച് അറിയില്ലെന്ന് ശ്രുതി പറയുന്നുണ്ട്.

ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം. എന്നോട് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ലെന്നും ശ്രുതി പറയുന്നു. ഞാന്‍ നന്നായി തന്നെ എന്നെ ഹാന്‍ഡില്‍ ചെയ്യും. അതുകൊണ്ട് ആരും എന്നെ അബ്യൂസ് ചെയ്യാറില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ തന്നെ കയറി തല്ലിയിട്ടുണ്ട്.

അന്ന് മുതല്‍ സ്വയം കൈകാര്യം ചെയ്ത് വരികയാണ്.പിന്നീട് നടക്കുന്ന ഒരോ സംഭവങ്ങളിലും ആ അനുഭവം ഹോണ്ട് ചെയ്യും. ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ പ്രതികരിച്ചു പോകും. എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ പ്രാങ്ക് ചെയ്യരുതെന്ന് എന്നും ശ്രുതി പറയുന്നു. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും. ഞാന്‍ അങ്ങനെയാണ് എന്നെ പ്രതിരോധിച്ചിട്ടുള്ളത്. ഇത് കാണുമ്പോള്‍ അമ്മ മിക്കവാറും എന്തുവാ എന്ന് ചോദിക്കും. എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അറിയില്ല.ഞാന്‍ ഫ്രീസ് ആയിപ്പോയിരുന്നില്ല.

ഞാന്‍ ശബ്ദമുണ്ടാക്കുകയും പ്രതികരിക്കുകയും ചെയ്തുവെന്നാണ് താരം പറയുന്നത്.കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. പ്രതികരിക്കണം. മാക്‌സിമം കൊല്ലുകയായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്.  പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ  അയാം സോറി എന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു.

ടേക്ക് കെയര്‍ ഓള്‍ ദ ബെസ്റ്റ് എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ കസിന്‍സില്‍ ഒരാളാണ് അതെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ആ പ്രായത്തില്‍ അയാള്‍ എന്നെ കണ്ട് പേടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനത് പറയുമോ എന്ന പേടി കാരണം എന്റെയോ എന്റെ അനിയത്തിമാരുടെയോ അടുത്ത് വരില്ല. അത്യാവശ്യം ചിലര്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. പക്ഷെ ആ ചിന്ത അയാളെ എന്നും വേട്ടയാടുമെന്നും ശ്രുതി രജനീകാന്ത് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/191828/childabuse-from-cousin-he-apologized-when-his-daughter-born-rumor-revealed-sruthi)