---
title: "പത്ത് തവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല; നടന്‍ വിശാലിന് 500 രൂപ പിഴ ചുമത്തി കോടതി"
english_title: "He was summoned ten times but did not appear; Actor Vishal fined Rs 500 by court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19181/he-was-summoned-ten-times-but-did-not-appear-actor-vishal-fined-rs-500-by-court"
published_at: "2022-01-04T20:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d45f71b6432_vishal.jpg"
keywords: []
---

# പത്ത് തവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല; നടന്‍ വിശാലിന് 500 രൂപ പിഴ ചുമത്തി കോടതി

> **Lead Summary:** **ഒ**രു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ നടന്‍ വിശാലിന് കോടതിയുടെ പിഴശിക്ഷ. പത്തുതവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് ചെന്നൈ എഗ്മോര്‍ കോടതി വിശാലിന് 500 രൂപ പിഴ ചുമത്തിയത്.

## Article Content

**ഒ**രു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ നടന്‍ വിശാലിന് കോടതിയുടെ പിഴശിക്ഷ. പത്തുതവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് ചെന്നൈ എഗ്മോര്‍ കോടതി വിശാലിന് 500 രൂപ പിഴ ചുമത്തിയത്.

2016ല്‍ വിശാലിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ ഒരു കോടിയോളം രൂപ നികുതി അടച്ചിട്ടില്ലെന്നതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജി എസ് ടി അടക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകാന്‍ അധികൃതര്‍ 10 തവണ സമന്‍സ് അയച്ചിരുന്നെങ്കിലും ഒരു തവണ പോലും നടന്‍ കോടതിയില്‍ ഹാജരായിട്ടില്ല.

തുടര്‍ന്ന് ആദായനികുതി വകുപ്പ് ചെന്നൈ എഗ്മോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനു പിന്നാലെയാണ് കേസില്‍ ഹാജരാകാതിരുന്ന വിശാലിന് 500 രൂപ പിഴ ചുമത്തി കോടതി ഉത്തരവിട്ടത്.

വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പിനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തോളം ആദായനികുതി ഇനത്തില്‍ പണം പിടിച്ചെങ്കിലും അത് ആദായനികുതി വകുപ്പില്‍ അടച്ചിരുന്നില്ല. തുടര്‍ന്ന് ആദായനികുതി നടത്തിയ പരിശോധനയിലാണ് വിശാല്‍ നികുതിയടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19181/he-was-summoned-ten-times-but-did-not-appear-actor-vishal-fined-rs-500-by-court)