---
title: "#eshagupta | ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു, രാത്രി അവര്‍ വാതില്‍ തള്ളിത്തുറന്ന് വരും -ഇഷ ഗുപ്ത"
english_title: "#eshagupta #opened #up #about #how #she #battled #casting #couch #bollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/191716/eshagupta-opened-up-about-how-she-battled-casting-couch-bollywood"
published_at: "2024-03-14T22:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f327becd077_gupta.jpg"
keywords: []
---

# #eshagupta | ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു, രാത്രി അവര്‍ വാതില്‍ തള്ളിത്തുറന്ന് വരും -ഇഷ ഗുപ്ത

> **Lead Summary:** **ബോളി**വുഡിലെ മിന്നും താരമാണ് ഇഷ ഗുപ്ത. ഗ്ലാമറസ് റോളുകളിലൂടെയാണ് ഇഷ ഗുപ്ത താരമാകുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ജന്നത്ത് 2വിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. ചിത്രം മികച്ച വിജയം നേടുകയും ഇഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് രാസ് 3, രുസ്തം, കമാന്റോ 2 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറാനും ഇഷയ്ക്ക് സാധിച്ചു.

## Article Content

**ബോളി**വുഡിലെ മിന്നും താരമാണ് ഇഷ ഗുപ്ത. ഗ്ലാമറസ് റോളുകളിലൂടെയാണ് ഇഷ ഗുപ്ത താരമാകുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ജന്നത്ത് 2വിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. ചിത്രം മികച്ച വിജയം നേടുകയും ഇഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് രാസ് 3, രുസ്തം, കമാന്റോ 2 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറാനും ഇഷയ്ക്ക് സാധിച്ചു.

ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഡലിംഗിലൂടെയാണ് ഇഷ സിനിമയിലേക്ക് എത്തുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നിരവധി വെല്ലുവിളികള്‍ ഇഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ മുതല്‍ കാസ്റ്റിംഗ് കൗച്ച് വരെ ഇഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ഇഷ തുറന്ന് പറഞ്ഞിരുന്നു. 

രണ്ട് തവണ തന്നോട് സംവിധായകര്‍ മോശമായി പെരുമാറിയതായി ഒരിക്കല്‍ ഇഷ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. മുമ്പൊരിക്കല്‍ സ്പോട്ട് ബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷയുടെ തുറന്നു പറച്ചില്‍.ചില സംവിധായകര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇഷ അന്ന് നടത്തിയ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ നിരസിച്ചപ്പോള്‍ തന്നെ സെറ്റില്‍ പ്രവേശിക്കുന്നത് പോലും വിലക്കിയെന്നും ഇഷ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

''രണ്ട് വ്യക്തികള്‍ എന്നോട് ഈ ആവശ്യം പറഞ്ഞ് വന്നിട്ടുണ്ട്. സിനിമ പകുതി തീര്‍ന്നതാണ്. ഞാന്‍ നിരസിച്ചപ്പോള്‍ എന്നെ ആ സിനിമയില്‍ കാണരുതെന്ന് പറഞ്ഞു. ഞാന്‍ പിന്നെ സെറ്റില്‍ എന്ത് ചെയ്യാനാണ്? ഇതിന് ശേഷം ചിലര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തന്നെ തയ്യാറായില്ല. ഇവര്‍ എന്നെക്കുറിച്ച് പലതും പറഞ്ഞു നടന്നു. ഒന്നിനും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്നെ സിനിമയില്‍ എടുത്തിട്ട് എന്താണ് കാര്യം എന്നാണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത്'' എന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍. പിന്നാലെ തനിക്കുണ്ടായ മറ്റൊരു അനുഭവവും ഇഷ പങ്കുവച്ചിരുന്നു.

''രണ്ട് പേര്‍ എന്നെ കാസ്റ്റിംഗ് കൗച്ചിന്റെ കെണിയില്‍ പെടുത്താന്‍ നോക്കി. എനിക്കത് മനസിലായി. പക്ഷെ അതൊരു ചെറിയ സിനിമയായിരുന്നതിനാല്‍ ഞാനത് പൂര്‍ത്തിയാക്കി. ഔട്ട്ഡോര്‍ ഷൂട്ടിന്റെ സമയത്ത് ഞാനവരുടെ കെണിയില്‍ വീഴുമെന്ന് അയാള്‍ കരുതി. പക്ഷെ ഞാനും ബുദ്ധിമതിയാണ്. ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തി'' എന്നാണ് ഇഷ പറഞ്ഞത്. താരത്തിന്റെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയായി മാറുകയും ചെയ്തു.

ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളില്ലാത്ത താരമാണ് ഇഷ ഗുപ്ത. ഗോഡ്ഫാദര്‍മാരുമില്ല. അതുകൊണ്ട് തന്നെ ബോളിവുഡ് പോലൊരു സിനിമാ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ ഇഷയ്ക്ക് നന്നേ പാടു പെടേണ്ടി വന്നിരുന്നു. തന്റെ ഇരുണ്ട നിറത്തിന്റെ പേരിലും താരത്തിന് പലപ്പോഴും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഇഷയ്ക്ക് സാധിച്ചു.

ജനത്ത് 2വിന് ശേഷം രാസ് 3ഡി, ഹംഷക്കല്‍സ്, ഗോരി തേരെ പ്യാര്‍ മേം, റുസ്തം, ബേബി, കമാന്‍ഡോ 2,ബാദ്ഷാഹോ, വിനയ വിധേയ രാമ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഫയര്‍ നമ്പര്‍ 323, ദേസി മാജിക്, ഹേരാ ഫേരി 3 തുടങ്ങിയ സിനിമകളാണ് ഇഷയുടേതായി അണിയറിയിലുള്ളത്. അതേസമയം, സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്‌റം സീരീസിലാണ് അവസാനമായി അഭിനയിച്ചത്. സീരീസിലെ ഇഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/191716/eshagupta-opened-up-about-how-she-battled-casting-couch-bollywood)