---
title: "#LalithaKumari | 16 വര്‍ഷം ഒരുമിച്ച് ജീവിച്ചു, പക്ഷെ; പ്രകാശ് രാജുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ച് ലളിത കുമാരി"
english_title: "#Lived #together #16years #LalithaKumari #breakup #PrakashRaj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/191647/lived-together-16years-lalithakumari-breakup-prakashraj"
published_at: "2024-03-14T16:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2d6970b07a_prakash_1.jpg"
keywords: []
---

# #LalithaKumari | 16 വര്‍ഷം ഒരുമിച്ച് ജീവിച്ചു, പക്ഷെ; പ്രകാശ് രാജുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ച് ലളിത കുമാരി

> **Lead Summary:** തമിഴ്‌നാട്ടില്‍ മാത്രമല്ല, മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുള്ള നടനാണ് പ്രകാശ് രാജ്. ഇന്ദ്രപ്രസ്ഥം, ദ പ്രിന്‍സ്, ഒരു യാത്രാമൊഴി, പാണ്ടിപ്പട, അന്‍വര്‍, കീര്‍ത്തിചക്ര, ഇലക്ട്ര തുടങ്ങി ഒരുപിടി മലയാളം സിനിമകളിലും പ്രകാശ് രാജ് അഭിനയിച്ചിട്ടുണ്ട്. ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയാണ് പ്രകാശ് രാജിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ പ്രകാശ് രാജ് നടി ലളിത കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പോണിയുമായി അടുക്കുന്നതും വിവാഹം കഴിക്കുന്നതും.

## Article Content

തമിഴ്‌നാട്ടില്‍ മാത്രമല്ല, മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുള്ള നടനാണ് പ്രകാശ് രാജ്. ഇന്ദ്രപ്രസ്ഥം, ദ പ്രിന്‍സ്, ഒരു യാത്രാമൊഴി, പാണ്ടിപ്പട, അന്‍വര്‍, കീര്‍ത്തിചക്ര, ഇലക്ട്ര തുടങ്ങി ഒരുപിടി മലയാളം സിനിമകളിലും പ്രകാശ് രാജ് അഭിനയിച്ചിട്ടുണ്ട്. ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയാണ് പ്രകാശ് രാജിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ പ്രകാശ് രാജ് നടി ലളിത കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പോണിയുമായി അടുക്കുന്നതും വിവാഹം കഴിക്കുന്നതും.

പ്രകാശ് രാജും ലളിത കുമാരിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഏകദേശം മുപ്പതോളം സിനിമകളില്‍ അഭിനയിച്ച ലളിത കുമാരി 1994ല്‍ പ്രകാശ് രാജുമൊത്തുള്ള വിവാഹത്തിന് പിന്നാലെ സിനിമ അഭിനയം ഉപേക്ഷിക്കുകയും ചെയ്തു. 16 വര്‍ഷം ഒരുമിച്ചു ജീവിച്ചെങ്കിലും 2009ല്‍ ഇരുവരും വിവാഹ മോചിതരായി. ഇപ്പോഴിതാ നടന്‍ പ്രകാശ് രാജിന്റെ മുന്‍ ഭാര്യ ലളിത കുമാരി തങ്ങളുടെ വിവാഹത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാതെയാണ് ഈ രംഗത്തേക്ക് കടന്നുവന്നതെന്ന് പറയുകയാണ് ലളിത കുമാരി. അങ്ങനെയാണ് അദ്ദേഹത്തെ കാണുന്നത്. അത് പിന്നെ പ്രണയമായി മാറുകയായിരുന്നുവെന്നും ലളിത കുമാരി പറയുന്നു. അത് കഴിഞ്ഞ് ഞങ്ങള്‍ക്കിടയില്‍ ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായി. അത് കഴിഞ്ഞ് രണ്ട് പേരും ഒരുമിച്ചിരുന്ന് സംസാരിച്ചു. കുട്ടികളുടെ കാര്യത്തിലായിരുന്നു ഞങ്ങള്‍ക്ക് ആശങ്ക. അവരോടും കാര്യങ്ങള്‍ എല്ലാം സംസാരിച്ചു.

അങ്ങനെ രണ്ട് പേരും ഒരുമിച്ച് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു, ലളിത കുമാരി പറഞ്ഞു. രണ്ട് രീതിയില്‍ നമുക്ക് പിരിയാം. ഒന്നുകില്‍ അടിയുണ്ടാക്കി, പരസ്പരം കുറ്റം പറഞ്ഞ് പിരിയാം. ഇല്ലെങ്കില്‍ സമാധാനത്തോടെ പരസ്പരം സംസാരിച്ച് പിരിയാം. രണ്ടാമത്തെ വഴി ആരും തെരഞ്ഞെടുക്കുന്നില്ലെന്നത് ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും ലളിത കുമാരി പറയുന്നു. 2010ലാണ് നടന്‍ പ്രകാശ് രാജ് പോണി വര്‍മയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഇപ്പോള്‍ ആറ് വയസുള്ള ഒരു മകനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/191647/lived-together-16years-lalithakumari-breakup-prakashraj)