---
title: "#bans | അശ്ലീല ഉള്ളടക്കം;57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം"
english_title: "#pornographic #content #Centre #bans #57 #socialmedia #accounts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/191631/pornographic-content-centre-bans-57-socialmedia-accounts-new"
published_at: "2024-03-14T14:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2c444805d8_social_medai.jpg"
keywords: []
---

# #bans | അശ്ലീല ഉള്ളടക്കം;57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

> **Lead Summary:** **ഡൽഹി:[**അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതിന് 18 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും 10 ആപ്പുകൾക്കും 19 വെബ്‌സൈറ്റുകൾക്കും 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.

## Article Content

**ഡൽഹി:[**അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതിന് 18 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും 10 ആപ്പുകൾക്കും 19 വെബ്‌സൈറ്റുകൾക്കും 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.

ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലദൃശ്യങ്ങളും സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളുമാണെന്നാണ് കേന്ദ്ര വാർത്താ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങൾ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വീഡിയോ കണ്ടന്റുകൾ പ്രസിദ്ധീകരിക്കുകയും അനുചിതമായ സന്ദർഭങ്ങളിൽ നഗ്നതയും ലൈംഗിക പ്രവർത്തികളും ഉൾപ്പെടുതുന്നതിനുമാണ് നടപടി.

ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.

നടപടിക്ക് വിധേയമായ ഒ.ടി.ടി ആപ്പുകളിലൊന്ന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ഉള്ളതാണ്. മറ്റ് രണ്ടെണ്ണത്തിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 ലക്ഷത്തിലധികം ഡൗൺലോഡ് ഉണ്ട്.

ഫേസ്ബുക്കിലെ 12, ഇൻസ്റ്റാഗ്രാമിൽ 17, എക്സിൽ 16, യൂട്യൂബിൽ 12 എന്നിങ്ങനെയാണ് നടപടി നേരിട്ട അക്കൗണ്ടുകളുടെ എണ്ണം. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏഴും ആപ്പിൾ ആപ്പ് സ്‌റ്റോറിലെ മൂന്നും ഉൾപ്പടെ 10 ആപ്പുകൾക്കും എതിരെയാണ് നടപടി.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡാ, ട്രൈ ഫ്ലിക്കുകൾ, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, Mojflix,ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/191631/pornographic-content-centre-bans-57-socialmedia-accounts-new)